പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ മണ്ഡ്യ ജില്ലയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് മൂന്ന് പിഞ്ചുമക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു.

മണ്ഡ്യ മദ്ദൂര്‍ ടൗണിലെ ഹോളെ ബീഡിയില്‍ താമസിക്കുന്ന 30കാരിയായ ഉസ്‌ന കൗസര്‍ ആണ് മക്കളായ ഏഴ് വയസ്സുള്ള ഹാരിസ്, നാലുവയസുകാരി ആലിസ, രണ്ടുവയസുകാരി ഫാത്തിമ എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാര്‍ മെക്കാനിക്കായ അക്കീലിന്റെ ഭാര്യയാണ് ഉസ്‌ന കൗസര്‍. അക്കീലും ഉസ്‌നയും തമ്മില്‍ വഴക്കുകൂടുക പതിവായിരുന്നു.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

വ്യാഴാഴ്ച രാത്രിയും ഇരുവരും തമ്മില്‍ രൂക്ഷമായ വഴക്ക് നടന്നു. തുടര്‍ന്ന് ഉസ്ന മക്കൾക്ക് വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ഉസ്‌ന കൗസര്‍ മദ്ദൂര്‍ ടൗണിലെ നഴ്‌സിംഗ് ഹോമിലാണ് ജോലി ചെയ്തിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts