മാനിനെയും മയിലിനെയും വേട്ടയാടി മാംസം വിൽപ്പന, 3 പേർ അറസ്റ്റിൽ

ബെംഗളൂരു: കര്‍ണാടകയിലെ കൽ ബുർഗിയിൽ  മാനിനെയും മയിലിനെയും വേട്ടയാടി മാംസ വില്‍പന നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.

ഇവരുടെ പക്കല്‍ നിന്നും മയിലിന്‍റെയും മാനിന്‍റെയും മാംസവും, വേട്ടക്ക് ഉപയോഗിച്ച തോക്കുകളും പോലീസ് കണ്ടെടുത്തു.

കല്‍ബുര്‍ഗി സ്വദേശികളായ സയ്യിദ് നജ്‌മുദ്ദീന്‍, മുഹമ്മദ് അല്‍താഫ്, സമി ജുനൈദി എന്നിവരാണ് അറസ്‌റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

നജ്‌മുദ്ദീന്‍റെ കല്‍ബുര്‍ഗിയിലെ ദുല്ല കോളനിയിലെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. ഇവിടെ നിന്നും റൈഫിള്‍, എയര്‍ ഗണ്ണുകള്‍, ലൈവ് ബുള്ളറ്റുകള്‍, മാനിന്‍റെ കാലുകളും മയിലിന്‍റെ മാംസവും, മൊബൈല്‍ ഫോണും, 17,000 രൂപയും, വേട്ടക്ക് ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
[masterslider id="10"]

Related posts