കെ.എസ്.ആർ.ടി.സിയിൽ നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ പാസ്സ്

ബംഗളൂരു: കെട്ടിടങ്ങൾ ഉൾപെടെ വിവിധ നിർമാണ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ ഒരു ലക്ഷം പേർക്ക് കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്രാ പാസുകൾ നൽകിയതായി എം ചന്ദ്രപ്പ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

45 കിലോമീറ്റർ ദൂരമാണ് സൗജന്യ പാസ്സിന്റെ യാത്രാ പരിധി. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 37 ലക്ഷം തൊഴിലാളികളിൽ ശേഷിക്കുന്നവർക്ക് ഘട്ടം ഘട്ടമായി സൗജന്യ യാത്ര പാസ് നൽകും.

  ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ

പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് അനുവദിക്കുന്ന പാസുകളുടെ കാലാവധി ദീർഘിപ്പിച്ചു. കോവിഡ് കാലം പ്രതിസന്ധിയിലായ തൊഴിലാളികൾ ജോലിയിൽ ഏർപെട്ടു തുടങ്ങിയ വേളയിൽ ആശ്വാസമായാണ് യാത്ര സൗജന്യമാക്കുന്നത്. കെ എസ് ആർ ടി സിക്ക് ചിലവാകുന്ന തുക വകുപ്പ് തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും ലഭിക്കും. മാസം തൊഴിലാളിക്ക് 1400 രൂപ നിരക്കിലാണ് തുക ലഭ്യമാക്കുക.

മംഗളൂരു, കുന്താപുരം, ഉടുപ്പി ഡിപ്പോകൾ ഉൾപ്പെട്ട മംഗളൂരു ഡിവിഷനിൽ 672 പാസിനുള്ള അപേക്ഷകളാണ് ലഭിച്ചത്. 296 പാസുകൾ അച്ചടിച്ചു. 376 എണ്ണം പുരോഗതിയിലാണ്. പുത്തൂർ, മടിക്കേരി, സുള്ള്യ, ബി എസ്ഐ റോഡ്, ധർമസ്ഥല ഉൾപ്പെട്ട പുത്തൂർ ഡിവിഷനിൽ 1268 അപേക്ഷകളാണ് ലഭിച്ചത്. 366 പാസുകൾ വിതരണം സജ്ജമായി. 902 എണ്ണത്തിന്റെ അച്ചടി നടന്നു കൊണ്ടിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുജോലിയേക്കാൾ നല്ലത് ഓട്ടോ ഡ്രൈവിംഗ്; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന് ബെംഗളൂരുവിലെ ഈ വനിതാ ഓട്ടോ ഡ്രൈവറുടെയാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts