മൂന്നു മാസത്തിനുള്ളിൽ ടൂറിസ്റ്റ് ബസുകളെല്ലാം വെള്ള നിറത്തിലേക്ക് മാറ്റണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് മാസത്തിനുള്ളിൽ വെള്ള നിറമാക്കണമെന്ന് ഗതാഗത വകുപ്പിന്റെ നിർദ്ദേശം. ഫിറ്റ്നസ് കാലയളവ് അവസാനിക്കുന്നത് വരെ കാത്തിരിക്കാതെ ഏകീകൃത നിറം അടിക്കണം.

ബസുകളിലെ നിയമലംഘനങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് ഏകീകൃത കളർ സ്കീം പ്രാബല്യത്തിൽ വന്നത്.

  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി

അതിനുമുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുള്ള ബസുകൾക്ക് രണ്ട് വർഷത്തെ സാവകാശം നൽകിയിരുന്നു. നിലവിലുള്ള നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിൽ ഇളവ് നൽകേണ്ട എന്നാണ് തീരുമാനം.

ടൂറിസ്റ്റ് ബസ് ഡ്രൈവർമാർക്കുള്ള പരിശീലനവും പരിഗണനയിലുണ്ട്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, മദ്യപിച്ച് വാഹനമോടിക്കൽ എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടവരേയും അപകടങ്ങളും ഉണ്ടാക്കിയവരേയും ഒഴിവാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിമന്റ് മിക്സർ ടാങ്കർ ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us