50 നഗരങ്ങളിൽ 4 മണിക്കൂറിനുള്ളിൽ ഡെലിവറി സേവനം പ്രഖ്യാപിച്ച് ആമസോൺ

ന്യൂഡൽഹി : ഓണ്‍ലൈന്‍ ഷോപിങ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ ഇന്‍ഡ്യയിലെ 50 നഗരങ്ങളില്‍ അതേ ദിവസം ഡെലിവറി സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

ഈ നഗരങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് വെറും നാല് മണിക്കൂറിനുള്ളില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും. ഇലക്‌ട്രോണിക്സ്, പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്പോര്‍ട്സ്, വീഡിയോ ഗെയിമുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ ആമസോണ്‍ നാല് മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷമാണ് കമ്പനി ഈ സേവനം ആരംഭിച്ചത്. അന്ന് 14 നഗരങ്ങളില്‍ കമ്പനി ഈ സൗകര്യം ഒരുക്കിയിരുന്നു. ഇപ്പോഴത് 50 നഗരങ്ങളിലേക്ക് നീട്ടുകയായിരുന്നു. ഈ സേവനം ആരംഭിക്കുന്നതോടെ മൈസൂരു, മംഗളൂരു , സൂറത്, ഭോപാല്‍, നാസിക്, നെല്ലൂര്‍, അനന്തപൂര്‍, വാറംഗല്‍, ഗാസിയാബാദ്, ഫരീദാബാദ്, പട്‌ന തുടങ്ങിയ നഗരങ്ങളില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ ലഭിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടിവരില്ല.

  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും

ആമസോണിന്റെ ഈ പുതിയ സേവനം ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. മറ്റ് ഉപഭോക്താക്കള്‍ക്ക് മുമ്പത്തെപ്പോലെ എത്തിക്കും. പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് അധിക തുക നല്‍കേണ്ടതില്ല എന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത. ഈ സേവനം തികച്ചും സൗജന്യമാണ്. പ്രൈം സബ്‌സ്‌ക്രിപ്‌ഷനുള്ള ഉപഭോക്താക്കള്‍ക്ക് ഇതിനകം തന്നെ സൗജന്യ ഏകദിന ഡെലിവറി ഓപ്‌ഷന്‍ ഉണ്ട്. ഇതിന് കീഴില്‍, പ്രൈം അംഗങ്ങള്‍ക്ക് ഒരു ദിവസം കൊണ്ട് ഉല്‍പന്നം എത്തിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
[masterslider id="10"]

Related posts