ഇന്ത്യയിലെ ഏറ്റവും മോശം മുഖ്യമന്ത്രിമാരിൽ ഒരാളാണ് ബസവരാജ്‌ ബൊമ്മൈ: രൺദീപ് സുർജേവാല

ബെംഗളൂരു: ക്രമസമാധാനപാലനത്തിൽ ബൊമ്മൈ സർക്കാർ പരാജയപ്പെട്ടു, ഇത് സംസ്ഥാനത്തുടനീളം അരാജകത്വത്തിലേക്ക് നയിക്കുന്നു. രാജ്യത്തെ ഏറ്റവും കാര്യക്ഷമതയില്ലാത്ത മുഖ്യമന്ത്രിമാരിൽ ഒരാളാണ് ബൊമ്മൈ, അഴിമതി നിറഞ്ഞ ഒരു സർക്കാരാണ് അദ്ദേഹം നയിക്കുന്നത് എന്നും എഐസിസി ജനറൽ സെക്രട്ടറിയും കർണാടക ചുമതലയുമുള്ള രൺദീപ് സിങ് സുർജേവാല ചൊവ്വാഴ്ച കുറ്റപ്പെടുത്തി.

  വ്യവസായി സി.ജെ. റോയിയുടെ മരണം: പിന്നിൽ സിനിമാ നടിയുടെ 'ഹണിട്രാപ്പ്'? വെളിപ്പെടുത്തലുമായി അന്വേഷണ സംഘം

പകൽവെളിച്ചത്തിൽ കുറ്റവാളികളും സാമൂഹിക വിരുദ്ധരും നിരപരാധികളെ കൊലപ്പെടുത്തുന്നത് എങ്ങനെയാണ്? എന്തുകൊണ്ടാണ് സർക്കാർ നിശബ്ദ കാഴ്ചക്കാരായി നിൽക്കുന്നത്? സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനകൾക്കെതിരെ പോരാടുമെന്ന് ഞങ്ങളുടെ പാർട്ടി നേതാക്കൾ പ്രതിജ്ഞയെടുത്തുവെന്നും ജനങ്ങളുടെ സഹകരണത്തോടെ ഈ സർക്കാരിനെ താഴെയിറക്കുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തീരദേശ കർണാടകയിലെയും ശിവമോഗയിലെയും ക്രമസമാധാന നില മോശമായതും അക്രമ സംഭവങ്ങളും ബൊമ്മൈയുടെ പരാജയത്തിന്റെ സാക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തളർന്നു വീണു, ബോധം മറഞ്ഞു; കാർത്തിക് സൂര്യയുടെ ജീവൻ രക്ഷിച്ചത് ഭാര്യയുടെ ആ ഒരൊറ്റ നീക്കം! തുറന്ന് പറഞ്ഞ് യുട്യൂബർ കാർത്തിക് സൂര്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്കൂളുകളിൽ കന്നഡ പത്രവായന നിർബന്ധമാക്കി സർക്കാർ ഉത്തരവ്
[masterslider id="10"]

Related posts

Click Here to Follow Us