സ്വാതന്ത്ര്യദിനാഘോഷം; സ്വകാര്യ വാഹനങ്ങൾക്കായി കബ്ബൺ റോഡ് അടച്ചു

ബെം​ഗളൂരു: രണ്ടുവർഷത്തിന് ശേഷം സംസ്ഥാന സർക്കാർ തിങ്കളാഴ്ച മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന ചടങ്ങ് പരേഡ് നടത്തും. അത്കൊണ്ട് തന്നെ കബ്ബൺ റോഡിന്റെ ഇരുവശങ്ങളിലും രാവിലെ 8 മുതൽ 11 വരെ എല്ലാ സ്വകാര്യ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചിരിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന വിവിഐപികൾക്ക് മാത്രമേ ഈ പാതയിൽ പ്രവേശനം അനുവദിക്കൂ.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടവർ വാഹനങ്ങൾ തങ്ങൾക്കു നിർദേശിച്ചിട്ടുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനും അവരുടെ പാസിൽ പറഞ്ഞിരിക്കുന്ന ഗേറ്റുകളിലൂടെ ഗ്രൗണ്ടിൽ പ്രവേശിക്കാനും പോലീസ് അറിയിപ്പ് നൽകിയട്ടുണ്ട്. ഇതിനു പുറമെ എംജി റോഡ്, കബ്ബൺ റോഡ്, സെൻട്രൽ സ്ട്രീറ്റ് എന്നിവിടങ്ങളിൽ പൊതു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.

പകൽ മുഴുവൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും റാലികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച മേൽ പറഞ്ഞ റോഡുകൾ ഒഴിവാക്കണമെന്നും പോലീസ് ജനങ്ങളോട് നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts