നഗരത്തിൽ കൂടുതൽ ആധാർ എൻറോൾമെന്റ് സെന്ററുകൾ തുറക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു ∙ സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധമാക്കിയതോടെ, നഗരപരിധിയിൽ കൂടുതൽ ആധാർ സെന്ററുകൾ തുറക്കുന്നു. ബിബിഎംപിയുടെ എല്ലാ വാർഡ് ഓഫിസുകളിലും ആധാർ കേന്ദ്രങ്ങൾ സജ്ജീകരിക്കും. ബാംഗ്ലൂർ വൺ ജനസേവന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനാണിതെന്ന് അഡിഷനൽ ചീഫ് സെക്രട്ടറി രാജീവ് ചാവ്‍ല പറഞ്ഞു.

ഇതിനായി വാർഡ് ഓഫിസുകളിൽ സ്ഥലം അനുവദിക്കാൻ ബിബിഎംപി കമ്മിഷണർ മഞ്ചുനാഥ പ്രസാദിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിൽ കൂടുതൽ കൗണ്ടറുകളും തുറക്കും. അംഗവൈകല്യമുള്ളവർക്കും മറ്റും വീട്ടിലിരുന്നു തന്നെ ആധാറിൽ ചേരാൻ വേണ്ട അവസരം ഒരുക്കുന്നതിനായി പൊതുഭരണ വകുപ്പ് സെന്റർ ഫോർ ഇ-ഗവേണൻസുമായും പദ്ധതിയൊരുക്കുന്നുണ്ട്.

  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?

ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്: ഫോൺ: 080-22230060/ 22230080 കോൾ സെന്റർ: 1947/ 080-44554499 ബാംഗ്ലൂർ വൺ ഹെൽപ് ഡെസ്ക്: 080-22955400/401. വെബ്സൈറ്റ്: onehelpdesk@karnataka.gov.in/help.aadhaar@karnataka.gov.in ഫെയ്സ് ബുക്: https://www.facebook.com/helpaadhaar.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
[masterslider id="10"]

Related posts