ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് ഇടിമിന്നലോട്‌ കൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: അടുത്ത രണ്ട് ദിവസത്തേക്ക് ബെംഗളൂരുവിൽ ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഐഎംഡി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ബുധനാഴ്ച അർദ്ധരാത്രി മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ നഗരത്തിൽ 8 സെന്റിമീറ്റർ (82.6 മില്ലിമീറ്റർ) മഴ ലഭിച്ചു, പരമാവധി താപനില 30.8 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ചൂടും ഈർപ്പവും കൂടിയതാണ് കനത്ത മഴയ്ക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു.

  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി

നഗരത്തിൽ നൽകിയ യെല്ലോ അലർട്ടിന്റെ അർത്ഥം അപകടമൊന്നുമില്ലെന്നും എന്നാൽ ഏഴ് സെന്റീമീറ്റർ വരെ കനത്ത മഴയ്ക്കുള്ള സൂചനയാണെന്നും അധികൃതർ പറഞ്ഞു. കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മോണിറ്ററിംഗ് സെന്റർ പറയുന്നതനുസരിച്ച്, ബെംഗളൂരു ഈസ്റ്റ് സോണിലെ സമ്പംഗി രാമനഗറിലാണ് ബുധനാഴ്ച അർദ്ധരാത്രി മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ ഏറ്റവും കൂടുതൽ പെയ്ത 81. 5 മില്ലിമീറ്റർ മഴ ലഭിച്ചത്. രാത്രി 11 മണി മുതൽ തുടങ്ങിയ മഴ രാത്രി മുഴുവൻ പെയ്തതിനാൽ നിരവധി റോഡുകളും അടിപ്പാതകളും വെള്ളത്തിനടിയിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
[masterslider id="10"]

Related posts