മദ്യപിച്ച് എത്തി ‘റോക്കി ഭായ്’ ചമഞ്ഞ് ഭാര്യയെ മര്‍ദ്ദിച്ചിരുന്ന യുവാവ് അറസ്റ്റില്‍

ഇടുക്കി: മദ്യപിച്ച് കഴിഞ്ഞാൽ, കെ.ജി.എഫ്. സിനിമയിലെ റോക്കി ഭായ് ആണ് താനെന്ന് പറഞ്ഞ് ഭാര്യയെ മർദ്ദിച്ചിരുന്ന യുവാവ് അറസ്റ്റിൽ. അണക്കര പുല്ലുവേലിൽ ജിഷ്ണുദാസ് എന്ന ഉണ്ണിയെയാണ് (27) വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണുമാന്തിയന്ത്രം ഉടമയും ഡ്രൈവറുമാണ് ജിഷ്ണുദാസ്.
ജിഷ്ണുദാസ് ജൂലൈ 19-ന് രാത്രിയിലും മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിച്ചു. കൈയിൽ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച് മുഖത്ത് ഇടിച്ചതിനാൽ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് വീട്ടിലെത്തിയ ഭാര്യാപിതാവിന്റെ മുന്നിലും ഇയാൾ യുവതിയെ മർദ്ദിച്ചെന്നും കഴുത്തിൽ കുത്തിപ്പിടിച്ചെന്നും പരാതിയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാലറിയിലെ 11 സീറ്റുകൾ ഇനി അവർക്കായി; ചിന്നസ്വാമിയിൽ കളി തുടങ്ങുമ്പോൾ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം
  അഴിമതിക്കും വർഗീയതയ്ക്കും സ്ഥാനമില്ല; തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ലന്ന് പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us