അജ്ഞാത സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി 

ബെംഗളൂരു: കെങ്കേരിക്ക് സമീപം രായസാന്ദ്ര ഗ്രാമത്തിൽ  അജ്ഞാത സ്ത്രീയുടെ അഴുകിയതും കത്തിക്കരിഞ്ഞതുമായ മൃതദേഹം കണ്ടെത്തി.

ആളൊഴിഞ്ഞതും ജീർണിച്ചതുമായ കെട്ടിടത്തിനുള്ളിൽ മൃതദേഹം കത്തിച്ച ശേഷം സമീപത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് കുറ്റിക്കാടുകൾക്കടിയിൽ തള്ളുകയായിരുന്നുവെന്നാണ്  പോലീസിന്റെ പ്രാഥമിക നിഗമനം . കെട്ടിടത്തിൽ നിന്ന്  ഉപയോഗിച്ച രണ്ട്    കോണ്ടവും പോലീസ് കണ്ടെത്തി.  യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. 

  ബെംഗളൂരു ഒരു വികാരമാണ്'; 6 മാസം താമസിച്ചാൽ നിങ്ങളുടേതാകും; നഗരജീവിതത്തെക്കുറിച്ചുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു

ഞായറാഴ്ച ഉച്ചയോടെ ഒരു വഴിയാത്രക്കാരൻ ആണ്  മൃതദേഹം കണ്ടതും പോലീസിൽ വിവരമറിയിക്കുകയും ചെയ്തത് . മരിച്ച യുവതിയെ  തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വെസ്റ്റ് ഡിവിഷൻ ഇൻചാർജ് ഡിസിപി എസ്ഡി ശരണപ്പ പറഞ്ഞു. യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ ഇല്ലയോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജ്ഞാതർക്കെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീട്ടിലെ പ്രസവം കുഞ്ഞും അമ്മയും മരണപ്പെട്ടു ;നേരത്തെ രണ്ടു കുട്ടികൾ മരണമടഞ്ഞിരുന്നു
[masterslider id="10"]

Related posts

Click Here to Follow Us