ബെംഗളൂരുവിൽ അൻപതിനായിരത്തോളം 2–സ്ട്രോക് ഓട്ടോറിക്ഷകളാണുള്ളത്. ഇവയിൽ പതിനായിരം എണ്ണം ഈ വർഷം പൊളിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നു ഗതാഗത കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു. പഴയ ഓട്ടോകൾ കൈമാറുന്നവർക്കു സബ്സിഡി നൽകാൻ 30 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. പഴയതിന്റെ പെർമിറ്റ് റദ്ദാക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് ഉടനടി സബ്സിഡി കൈമാറും. രാജാജി നഗറിലും നെലമംഗലയിലുമായി തുറക്കുന്ന കേന്ദ്രങ്ങളിൽ ദിവസേന 150 ഓട്ടോറിക്ഷകൾ വീതം പൊളിക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം സബ്സിഡി 50,000 രൂപയാക്കണമെന്നാണ് വിവിധ ഡ്രൈവേഴ്സ് അസോസിയേഷനുകളുടെ ആവശ്യം. ഇതു സംബന്ധിച്ച നിവേദനം ധനവകുപ്പിനു കൈമാറിയതായും ദയാനന്ദ പറഞ്ഞു.
Related posts
-
ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ബെംഗളൂരു: 2008-ലെ ബെംഗളൂരു സ്ഫോടന പരമ്പരക്കേസിലെ എട്ടാം പ്രതിയും മലപ്പുറം പരപ്പനങ്ങാടി... -
വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
ബെംഗളൂരു: ഓരോ പരിസ്ഥിതി ദിനത്തിലും കോടികൾ ഒഴുക്കി നടത്തുന്ന വനവൽക്കരണ പ്രഹസനങ്ങൾ... -
കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
ബെംഗളൂരു, ജൂൺ 26: കർണാടകയെ നടുക്കിയ ബെംഗളൂരു കെ.ആർ പുരം ട്രിപ്പിൾ...
