ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

ബെംഗളൂരു: അനാവശ്യ വ്യക്തികളുടെ പ്രവേശനവും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി പുതിയ നിയന്ത്രണങ്ങളുമായി ബെംഗളൂരുവിലെ ഹെബ്ബാളിലുള്ള പ്രശസ്തമായ ഗവൺമെന്റ് വെറ്ററിനറി കോളേജ്. പുതിയ നിയമപ്രകാരം ഇനിമുതൽ പൊതുജനങ്ങൾക്ക് ക്യാമ്പസിനുള്ളിൽ പ്രവേശിക്കുന്നതിനും പ്രഭാത-സായഹ്ന സവാരികൾക്കും ഫീസ് ഈടാക്കാൻ കോളേജ് മാനേജ്മെന്റ് തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് (ജൂൺ 30) ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവന്നത്. ഹെബ്ബാളിലെ ഗവൺമെന്റ് വെറ്ററിനറി മെഡിക്കൽ കോളേജിന് ഏകദേശം 300 ഏക്കറോളം വിസ്തൃതിയുള്ള പച്ചപ്പ് നിറഞ്ഞ വിശാലമായ കാമ്പസാണുള്ളത്. നൂറുകണക്കിന് പ്രദേശവാസികളാണ് ദിനവും ഇവിടെ നടക്കാനായി എത്തിയിരുന്നത്. എന്നാൽ സമീപകാലത്തായി നടക്കാനെന്ന…

Read More

നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ ‘കൊലയാളി രാസവസ്തു’ വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

ബെംഗളൂരു: ലിക്വിഡ് നൈട്രജൻ ചേർത്ത ‘പാൻ’ കഴിച്ച ഒരു ആൺകുട്ടി മരണപ്പെട്ടതിനെ തുടർന്ന് 2024-ൽ കർണാടക സർക്കാർ ഭക്ഷണസാധനങ്ങൾ നേരിട്ട് വിളമ്പുന്ന സമയത്ത് ഇതിന്റെ ഉപയോഗം നിരോധിച്ചിരുന്നു. എന്നാൽ വിപണിയിൽ ഈ രാസവസ്തു ഇപ്പോഴും യാതൊരു നിയന്ത്രണവുമില്ലാതെ എളുപ്പത്തിൽ ലഭ്യമാകുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നതായി ഭക്ഷ്യ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷണസാധനങ്ങൾ തണുപ്പിക്കുന്നതിനും പാകം ചെയ്യുന്നതിനുമുള്ള ലിക്വിഡ് നൈട്രജന്റെ ഉപയോഗത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, വിപണിയിലെ വിൽപനയ്ക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങളും സുരക്ഷാ പരിശോധനകളും ആവശ്യമാണെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. സമീപകാലത്തുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ പീനിയ, മൈസൂരു…

Read More

ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപ്പിടിച്ചു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസിനാണ് തീപിടിച്ചത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിനടുത്ത് എത്തിയതിനാൽ തന്നെ അധികം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നില്ല. രണ്ട് യാത്രക്കാരും കണ്ടക്ടറും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്. ബസിൽ നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ എല്ലാവരും പുറത്തിറങ്ങുകയായിരുന്നു. വൻ ദുരന്തമാണ് ഒഴിവായത്. ബസിന്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു. 6:45 ഓടെയായിരുന്നു അപകടം.…

Read More

ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

ബെംഗളൂരു, ജൂലൈ 03: കർണാടക സംസ്ഥാന സർക്കാരിന്റെ സൗജന്യ വൈദ്യുതി പദ്ധതിയായ ഗൃഹജ്യോതിയിൽ സുപ്രധാന അവലോകനവുമായി ഊർജ്ജ വകുപ്പ്. ഈ പുതിയ പരിഷ്കാരം ജൂലൈ മാസത്തെ വൈദ്യുതി ബില്ലുകളുടെ വിതരണത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. ജൂലൈ മാസത്തിലെ ഗുണഭോക്താക്കളുടെ ബിൽ തുക നിശ്ചയിക്കുന്നത് കേവലം ആ മാസത്തെ പതിവ് മീറ്റർ റീഡിങ് മാത്രം അടിസ്ഥാനമാക്കിയല്ല, മറിച്ച് കഴിഞ്ഞ മൂന്ന് മാസത്തെ വൈദ്യുതി ഉപഭോഗത്തിന്റെ ശരാശരി കൂടി കണക്കിലെടുത്തായിരിക്കും. മുൻ മാസങ്ങളിലെ ഉപഭോഗ രീതികൾ കൂടി വിലയിരുത്തിക്കൊണ്ട് പദ്ധതിയുടെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്താനാണ് സർക്കാർ ഈ…

Read More

അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

ബെംഗളൂരു: നഗരത്തിലെ റോഡരികുകളിൽ ദീർഘനാളായി അനാഥമായി കിടക്കുന്ന വാഹനങ്ങൾക്കെതിരെ വൻ ശുചീകരണ യജ്ഞവുമായി ബെംഗളൂരു നഗരഭരണകൂടം. ഇത്തരം വാഹനങ്ങൾ ജൂലൈ 10-നകം ഉടമസ്ഥർ സ്വയം മാറ്റണമെന്നും അല്ലാത്തപക്ഷം അവ അധികൃതർ പിടിച്ചെടുത്ത് മാറ്റുമെന്നും കർശന നിർദ്ദേശം നൽകി. നഗരത്തിലുടനീളം കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി നടപ്പാതകളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ നീക്കം. നടപ്പാതകളിലെ തടസ്സങ്ങൾ നീക്കുന്നതിനൊപ്പം, മാസങ്ങളായി പൊതുറോഡുകൾ കയ്യേറി കിടക്കുന്ന അനാഥ വാഹനങ്ങൾ കൂടി നീക്കം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. റോഡരികുകളിലും ഇരുവശങ്ങളിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന വാഹനങ്ങൾ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന്…

Read More

ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

കൊച്ചി : വ്യവസായി ബോബി ചെമ്മണ്ണൂറിനെതിരെ നടി നൽകിയ ലൈംഗികാധിക്ഷേപ പരാതിയിലുള്ള കേസ് ഒത്തുതീർപ്പാകുന്നു. ബോബി ചെമ്മണ്ണൂർ നിരുപാധികം മാപ്പപേക്ഷിച്ച സാഹചര്യത്തിൽ പരാതി പിൻവലിക്കുന്നതിനു തയാറാണെന്ന് കാട്ടി നടി ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തുടർന്ന് എറണാകുളം സെഷൻസ് കോടതിയിലുള്ള കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. തുടർ നടപടികൾക്കായി കേസ് മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുമെന്നും തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും നടി നേരത്തേ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് സത്യവാങ്മുലം നൽകിയത്. തന്നെ പൊതുവേദിയിലടക്കം നിരന്തരം ലൈംഗികാധിക്ഷേപത്തിന് വിധേയമാക്കുന്നു എന്നു…

Read More

കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ ‘നാടൻ രുചി’ ഒരുങ്ങുന്നു

ബെംഗളൂരു: വടക്കൻ കർണാടകയുടെ തനത് രുചിയായ ‘കലബുറഗി ഖഡക് റൊട്ടി’ ഇനി അന്താരാഷ്ട്ര തീൻമേശകളിലേക്ക്. ഗ്രാമീണ സ്ത്രീകളുടെ കൈപ്പുണ്യത്തിൽ വിരിയുന്ന ഈ ഖഡക് ജോലാഡ റൊട്ടി (ചോള റൊട്ടി), അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുകയാണ്. ഇതോടെ കല്യാണ കർണാടകയുടെ സാംസ്കാരിക അടയാളമായ ഈ വിഭവം ഒരു ആഗോള ബ്രാൻഡായി മാറാനുള്ള ചരിത്രപരമായ ചുവടുവെപ്പിലാണ്. അസ്താം എക്സ്‌പോർട്ട് ആൻഡ് ഇംപോർട്ട് കമ്പനി വഴിയാണ് റൊട്ടിയുടെ വിദേശയാത്ര സുഗമമാകുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ട ഗുണനിലവാര പരിശോധനയ്ക്കായി യുഎഇ, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ…

Read More

നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

ബെംഗളൂരു: നമ്മ മെട്രോ സർവീസുകൾ തുടർച്ചയായി തടസ്സപ്പെടുന്ന പശ്ചാത്തലത്തിൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെതിരെ (ബി.എം.ആർ.സി.എൽ) കർശന നടപടിയുമായി റെയിൽവേ സുരക്ഷാ അതോറിറ്റി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മെട്രോ സർവീസുകളിലുണ്ടായ തടസ്സങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി, പരിഹാര നടപടികൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ റെയിൽവേ സുരക്ഷാ ചീഫ് കമീഷണറും സതേൺ റേഞ്ച് മെട്രോ റെയിൽവേ സുരക്ഷാ കമീഷണറുമായ ജനക് കുമാർ ഗാർഗ് ബി.എം.ആർ.സി.എല്ലിന് നിർദ്ദേശം നൽകി. ഇതിനുപുറമെ കോർപ്പറേഷന്റെ നിലവിലെ പ്രവർത്തന രീതികളെക്കുറിച്ച് സമഗ്രമായ ഓഡിറ്റ് നടത്താനും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ബെംഗളൂരു സൗത്ത്…

Read More

ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും ‘ടിടിഇ’ പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

പശ്ചിമ റെയിൽവേ സ്റ്റേഷനുകളുടെ പരിസരങ്ങളിൽ മുറുക്കിത്തുപ്പുന്നവർക്കും മാലിന്യം വലിച്ചെറിയുന്നവർക്കുമെതിരെ കടുത്ത നടപടിയുമായി റെയിൽവേ അധികൃതർ. ഇതുവരെ ടിക്കറ്റില്ലാത്ത യാത്രക്കാരെ കണ്ടെത്താൻ മാത്രം രംഗത്തുണ്ടായിരുന്ന ടിക്കറ്റ് പരിശോധകർക്ക് (ടിടിഇ) ഇനി മുതൽ റെയിൽവേ പരിസരങ്ങളിൽ മാലിന്യം തള്ളുന്നവരെയും തുപ്പുന്നവരെയും പിടികൂടാനുള്ള പ്രത്യേക ചുമതല കൂടി നൽകി. റെയിൽവേ സ്റ്റേഷനുകളും പരിസരങ്ങളും പൂർണ്ണമായും വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പരിഷ്കാരം. നിയമലംഘകരിൽ നിന്നും 200 രൂപ മുതൽ 500 രൂപ വരെ കനത്ത പിഴ ഈടാക്കാനാണ് തീരുമാനം. പശ്ചിമ റെയിൽവേയിലെ പ്രമുഖ സ്റ്റേഷനുകളായ ബോറിവ്‌ലി,…

Read More

ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ ബ്രൂക്ക്ഫീൽഡിലുള്ള സൊസൈറ്റി ജനറലെ ബേബി ഡേ കെയർ സെന്ററിൽ രണ്ട് വയസ്സുള്ള കുരുന്നുകൾക്കെതിരെ നടന്ന ക്രൂരമായ ബാലപീഡന കേസ് സംസ്ഥാനത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ എച്ച്എഎൽ പോലീസ് അന്വേഷണം ഊർജിതമാക്കുകയും, പ്രധാന പ്രതി വിജയലക്ഷ്മി ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കാപ്ജെമിനി ഡേ കെയർ സെന്ററിനുള്ളിൽ കുട്ടികൾക്കെതിരെ നടന്ന ക്രൂരമായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ദൃശ്യങ്ങളിലുണ്ടായിരുന്ന മൂന്ന് ജീവനക്കാർക്ക്…

Read More