ബെംഗളൂരു: മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി) ബസുകളിൽ യു.പി.ഐ (UPI) വഴി ടിക്കറ്റ് നിരക്ക് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ബസുകളിലെ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകളിൽ (ETM) തെളിയുന്ന ഡയനാമിക് ക്യു.ആർ (QR) കോഡുകൾ മാത്രം ഉപയോഗിച്ച് പണമടയ്ക്കണമെന്ന് കോർപ്പറേഷൻ യാത്രക്കാരോട് ആവശ്യപ്പെട്ടു. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ചലോ (Chalo) കമ്പനി ലഭ്യമാക്കിയ പുതിയ തലമുറയിൽപ്പെട്ട ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകളാണ് ഇപ്പോൾ ബി.എം.ടി.സി ബസുകളിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡയനാമിക് ക്യു.ആർ കോഡ് അധിഷ്ഠിത യു.പി.ഐ പണമിടപാട് സാങ്കേതികവിദ്യയാണ്…
Read MoreYear: 2026
ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ നോർവെയോട് തോറ്റ് ബ്രസീൽ പുറത്തായതിന് പിന്നാലെ, കാനറി ആരാധകരെ കൂടുതൽ കണ്ണീരിലാഴ്ത്തി സൂപ്പർ താരം നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവെ ബ്രസീലിനെ അട്ടിമറിച്ചത്. തോൽവിക്ക് പിന്നാലെ വികാരഭരിതനായാണ് മുപ്പത്തിനാലുകാരനായ താരം തന്റെ പതിനാറ് വർഷം നീണ്ട രാജ്യാന്തര കരിയറിന് തിരശ്ശീലയിടുന്നതായി പ്രഖ്യാപിച്ചത്. കാനറിപ്പടയ്ക്കൊപ്പമുള്ള തന്റെ യാത്ര അവസാനിച്ചതായി മത്സരശേഷം താരം വ്യക്തമാക്കി. ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഫൈനൽ വിസിലിന് തൊട്ടുപിന്നാലെ മൈതാനത്ത് തളർന്നിരുന്ന്…
Read Moreസിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു മാസം പൂർത്തിയാക്കിയ വേളയിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ച് ഡി.കെ ശിവകുമാർ. സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയായ ‘കാവേരി’യിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കുടുംബസമേതം എത്തിയ ശിവകുമാർ, ഈ സന്ദർശനം മുതിർന്ന കോൺഗ്രസ് നേതാവിനോടുള്ള ആദരസൂചകമാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹവും മാർഗ്ഗനിർദ്ദേശവും തേടിയാണ് എത്തിയതെന്നും വ്യക്തമാക്കി. കൂടിക്കാഴ്ചയുടെ വിവരങ്ങളും ചിത്രങ്ങളും ഡി.കെ ശിവകുമാർ തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ചു. സിദ്ധരാമയ്യയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തെയും വിപുലമായ ഭരണപരിചയത്തെയും അദ്ദേഹം പ്രശംസിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ വികസനത്തിനായുള്ള സിദ്ധരാമയ്യയുടെ അചഞ്ചലമായ പ്രതിബദ്ധത കർണാടകത്തിന്റെ പുരോഗതിക്ക്…
Read Moreബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ഐടി പാർക്കായ ക്യാപ്ജെമിനി കാമ്പസിനുള്ളിലെ ഡേകെയർ സെന്ററിൽ കുട്ടികൾ ക്രൂരമായ പീഡനത്തിനിരയായ സംഭവം പുറംലോകത്തെത്തിച്ച വിസിൽബ്ലോവർ (വിവരങ്ങൾ പുറത്തുവിട്ട യുവതി) അറസ്റ്റിൽ. കേസിനാസ്പദമായ ദൃശ്യങ്ങളും അതീവ സെൻസിറ്റീവായ വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കുറ്റത്തിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഡേകെയറിനുള്ളിൽ കുട്ടികളോട് ജീവനക്കാർ കാണിച്ച അതിക്രൂരമായ പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ ഈ യുവതിയാണ് ക്യാമറയിൽ പകർത്തി പുറത്തുവിട്ടത്. ഈ വീഡിയോകൾ ഡേകെയറിനെതിരെ വലിയ രീതിയിലുള്ള അന്വേഷണത്തിന് വഴിയൊരുക്കിയെങ്കിലും, സെൻസിറ്റീവായ ദൃശ്യങ്ങൾ പരസ്യമായി പ്രചരിപ്പിച്ചതിനാണ് യുവതിക്കെതിരെയും നിയമനടപടി സ്വീകരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ…
Read Moreഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
നടൻ ആമിർ ഖാൻ വീണ്ടും വിവാഹിതനായി. ഏറെ നാളത്തെ സുഹൃത്തും പങ്കാളിയുമായ ഗൗരി സ്പ്രാറ്റ് ആണ് വധു. ഇന്ന് മുംബൈയിലെ ആമിറിന്റെ ബാന്ദ്രയിലുള്ള വസതിയിൽ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുംബൈയിൽ കനത്ത മഴ തുടരുകയാണെങ്കിലും, അതൊന്നും വിവാഹപ്പൊലിമയെയോ അതിഥികളുടെ വരവിനെയോ ബാധിച്ചില്ല. ആമിറും ഗൗരിയും തമ്മിൽ കഴിഞ്ഞ 25 വർഷമായി പരസ്പരം അറിയുന്നവരാണ്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ആമിറിന്റെ പാലി ഹില്ലിലെ ബംഗ്ലാവിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 150 ഓളം പേർ…
Read Moreബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
ബെംഗളൂരു: ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സി അപകടത്തിൽപ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കൻ ബെംഗളൂരുവിലെ ബാഗ്മനെ ടെക് പാർക്കിന് സമീപമുള്ള ബൈരസാന്ദ്രയിൽ ജൂൺ 17-ന് രാവിലെയാണ് സംഭവം നടന്നത്. ഇന്റീരിയർ ഡിസൈനറായ സാനി കൃഷ്ണ (32) ഡോംലൂരിലെ തന്റെ ഓഫീസിലേക്ക് പോകുന്നതിനായാണ് റാപ്പിഡോ സ്കൂട്ടർ ബുക്ക് ചെയ്തത്. വീടിന് 300 മീറ്റർ അകലെയുള്ള ഇടുങ്ങിയ റോഡിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഒരു ട്രാക്ടറുമായി ഇടിക്കുകയായിരുന്നു. എഫ്.ഐ.ആർ പ്രകാരം, റാപ്പിഡോ റൈഡറായ ആശിഷ് ബാഗ് അമിതവേഗതയിലും അശ്രദ്ധമായുമാണ് വാഹനം ഓടിച്ചിരുന്നത്. സമാനമായി…
Read Moreഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ ‘ലൈവ് ബോംബുകൾ’ ആര് മാറ്റും?
ബെംഗളൂരു: നഗരത്തിലെ ജനസാന്ദ്രതയേറിയ നടപ്പാതകളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ അധികൃതർ ഊർജിതമായി തുടരുമ്പോഴും യാത്രക്കാർക്ക് അപകടഭീതിയുയർത്തുന്ന വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോമറുകളും നീക്കം ചെയ്യാത്തത് വലിയ പ്രതിസന്ധിയാകുന്നു. കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് കാൽനടയാത്ര സുഗമമാക്കാൻ ശ്രമിക്കുമ്പോഴും ഈ വൈദ്യുതി സംവിധാനങ്ങൾ മാറ്റാൻ പകരമുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാത്തതാണ് പ്രധാന വെല്ലുവിളിയാകുന്നത്. സ്ഥലം വിട്ടുനൽകിയാൽ മാറ്റാമെന്ന് ബെസ്കോം ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) പകരമുള്ള സ്ഥലം വിട്ടുനൽകുകയാണെങ്കിൽ നടപ്പാതകളിലെ ട്രാൻസ്ഫോമറുകൾ ഉടനടി മാറ്റിസ്ഥാപിക്കാൻ തയ്യാറാണെന്ന നിലപാടിലാണ് നഗരത്തിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്ന്…
Read Moreട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ വൈദ്യസഹായം ഉറപ്പാക്കുന്നതിനായി പുതിയ പദ്ധതികളുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (BMRCL). മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും വെച്ച് യാത്രക്കാർക്ക് പെട്ടെന്ന് രോഗബാധയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉണ്ടാകുമ്പോൾ ആവശ്യമായ ആംബുലൻസ് സേവനം ലഭ്യമാക്കുന്ന പദ്ധതിക്കാണ് ബിഎംആർസിഎൽ രൂപം നൽകുന്നത്. മെട്രോ യാത്രക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ സമയത്ത് വൈദ്യസഹായം ലഭിക്കുന്നില്ലെന്ന വ്യാപകമായ പരാതികളെ തുടർന്നാണ് അധികൃതരുടെ ഈ നിർണ്ണായക നടപടി. നിലവിൽ പ്രതിദിനം എട്ട് മുതൽ ഒമ്പത് ലക്ഷം വരെ യാത്രക്കാരാണ് നമ്മ മെട്രോയെ…
Read Moreനഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
ബെംഗളൂരു: കടുത്ത മഴക്കുറവും ഭൂഗർഭജലനിരപ്പിലെ ആശങ്കാജനകമായ ഇടിവും കണക്കിലെടുത്ത് ബെംഗളൂരു നഗരത്തിൽ കുടിവെള്ള സംരക്ഷണത്തിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB) ഉത്തരവിറക്കി. 1964-ലെ BWSSB നിയമത്തിലെ സെക്ഷൻ 33, 34 പ്രകാരം മൂന്ന് പ്രധാന നിരോധന, നിയന്ത്രണ ഉത്തരവുകളാണ് ബോർഡ് പുറപ്പെടുവിച്ചിട്ടുള്ളത്. പുതിയ നിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ നഗരത്തിൽ കർശനമായി നടപ്പിലാക്കും. പുതിയ ഉത്തരവ് പ്രകാരം നീന്തൽക്കുളങ്ങൾ നിറയ്ക്കുന്നതിന് കുടിവെള്ളം ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാന-ദേശീയ തലത്തിലുള്ള കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന അത്ലറ്റുകളുടെ പരിശീലനത്തിനായി…
Read Moreഎസ്.ഐ.ആര് ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
ബെംഗളൂരു: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയയുടെ ഭാഗമായി ജോലിക്ക് പോകുന്നതിനിടെയുണ്ടായ ഇരുചക്ര വാഹന അപകടത്തിൽ പരിക്കേറ്റ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (വി.എ.ഒ) ഭുവന (29) ചികിത്സയിലിരിക്കെ അന്തരിച്ചു. തുംകൂരിലെ ഹുള്ളനഹള്ളിയിലെ വില്ലേജ് അക്കൗണ്ടന്റും ബേഗൂർ സ്വദേശിനിയുമായ ഭുവന, തുംകൂരിലെ സിദ്ധഗംഗ ആശുപത്രിയിൽ വെച്ചാണ് ശനിയാഴ്ച വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെ തുംകൂർ താലൂക്കിലെ ഗുലൂരിനടുത്തായിരുന്നു അപകടം സംഭവിച്ചത്. നിയുക്ത സ്ഥലത്തേക്ക് ഡ്യൂട്ടിക്കായി പോവുകയായിരുന്ന ഭുവന സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി നേർക്കുനേർ ഇടിക്കുകയായിരുന്നു. തുംകൂർ ബസ് സ്റ്റാൻഡിന് സമീപം സ്വന്തം ബൈക്ക്…
Read More