കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം

ബെംഗളൂരു: തലസ്ഥാന നഗരമായ ബെംഗളൂരുവിൽ ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ജനജീവിതം പൂർണ്ണമായും താറുമാറായി. നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടു രൂപപ്പെട്ട് തടാക സമാനമായ അവസ്ഥയിലായതോടെ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരത്തോടെ ആരംഭിച്ച മഴ ശക്തമായ കാറ്റിന്റെ അകമ്പടിയോടെ കനത്ത പ്രളയസമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ടൗൺ ഹാൾ, മജസ്റ്റിക്, കെ.ആർ മാർക്കറ്റ്, വിധാന സൗധ, രാജരാജേശ്വരി നഗർ (ആർ.ആർ നഗർ), ജ്ഞാനഭാരതി തുടങ്ങിയ നഗരത്തിലെ പ്രധാന മേഖലകളിലെല്ലാം കനത്ത മഴയാണ് രേഖപ്പെടുത്തിയത്. മൈസൂർ റോഡിലെ ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപം റോഡിൽ കനത്ത…

Read More

ബെം​ഗളൂരുലിൽ കല്യാണത്തിനും ബർത്ത്ഡേ പാർട്ടിക്കും മദ്യം വിളമ്പാൻ പ്ലാനുണ്ടോ? സംസ്ഥാന സർക്കാരിന്റെ പുതിയ പണി വരുന്നു!!

ബെംഗളൂരു: കർണാടകയിൽ വിവാഹ സൽക്കാരങ്ങൾ, ജന്മദിനാഘോഷങ്ങൾ അല്ലെങ്കിൽ മറ്റ് സ്വകാര്യ ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കുന്നവർക്ക് തിരിച്ചടിയായി മദ്യ ലൈസൻസ് നിരക്കുകൾ സംസ്ഥാന സർക്കാർ കുത്തനെ വർദ്ധിപ്പിച്ചു. ഒൻപത് ലിറ്ററിലധികം മദ്യം അതിഥികൾക്ക് നൽകാൻ ഉദ്ദേശിക്കുന്ന ചടങ്ങുകൾക്ക് താൽക്കാലികമായി നൽകുന്ന സി.എൽ-5 (CL-5) കാറ്റഗറി ലൈസൻസ് ഫീസാണ് സർക്കാർ ഏകദേശം ഇരട്ടിയാക്കിയത്. ഇതുസംബന്ധിച്ച പുതുക്കിയ നിരക്കുകൾ ധനകാര്യ വകുപ്പ് പുറത്തിറക്കി. പരിഷ്കരിച്ച നിയമപ്രകാരം വാണിജ്യേതര സ്വഭാവമുള്ള സ്വകാര്യ ചടങ്ങുകൾ സംഘടിപ്പിക്കുന്നവർ ഇനി മുതൽ പ്രതിദിനം 20,000 രൂപ ലൈസൻസ് ഫീസായി നൽകണം. മുൻപ് ഇത് 11,500…

Read More

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള അദ്ദേഹത്തിന്റെ വാടക വീട്ടിലാണ് ഇ.ഡി ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തുന്നത്. സി.എം.ആർ.എൽ – എക്സാലോജിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ അപ്രതീക്ഷിത നീക്കം. പിണറായി വിജയന്‍റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും വീട്ടിലും കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫീസിലും ശശിധരൻ കർത്തയുടെ വീട്ടിലും അടക്കം പന്ത്രണ്ട് ഇടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. . ഈ കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി…

Read More

റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിൽ പുക; ബെംഗളൂരു വിമാനത്താവളത്തിൽ 230 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇൻഡിഗോ വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. ബെംഗളൂരുവിൽ നിന്നും ചെന്നൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ 6E 6017 വിമാനത്തിലാണ് സംഭവം. വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് (ടാക്സിയിങ്) ഉള്ളിൽ പുക കണ്ടെത്തിയത്. ജീവനക്കാരും യാത്രക്കാരുമടക്കം 230-ഓളം പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം പുറപ്പെടാനായി ബേയിൽ നിന്നും നീങ്ങിത്തുടങ്ങിയ ഉടൻ തന്നെ കോക്ക്പിറ്റിലെ ജീവനക്കാരുടെ ശ്രദ്ധയിൽ പുകയുടെ സൂചനകൾ ലഭിക്കുകയായിരുന്നു. തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി വിമാനം ടാക്സിവേയിൽ തന്നെ നിർത്തിയിട്ടു.ഉടൻ തന്നെ…

Read More

സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം

ബെംഗളൂരു: കർണാടക കോൺഗ്രസിലെ ദീർഘനാളത്തെ അധികാര തർക്കങ്ങൾക്ക് ഒടുവിൽ പരിഹാരമാകുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ ശിവകുമാറിനെ കൊണ്ടുവരാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിൽ ധാരണയായതായാണ് സൂചന. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ ആവശ്യപ്പെട്ട ഹൈക്കമാൻഡ്, അദ്ദേഹത്തിന് രാജ്യസഭാ സീറ്റും ഒപ്പം ദേശീയ രാഷ്ട്രീയത്തിൽ വലിയൊരു പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സിദ്ധരാമയ്യ കേന്ദ്ര നേതൃത്വത്തോട് സമയം ചോദിച്ചതായാണ് വിവരം. കേന്ദ്ര തീരുമാനത്തിന് പിന്നാലെ സിദ്ധരാമയ്യ തന്റെ വിശ്വസ്തരുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കമാൻഡിന്റെ ഏത് തീരുമാനവും താൻ അനുസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് സൂചനകൾ.…

Read More

ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്

ബെംഗളൂരു: ഉപഭോക്താക്കൾ ഓർഡർ റദ്ദാക്കിയെന്ന് വ്യാജമായി കാണിച്ച് കമ്പനിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വിലകൂടിയ സാധനങ്ങൾ തട്ടിയെടുത്ത നാല് ഡെലിവറി ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു അമൃതഹള്ളിയിലെ ഫ്ലിപ്കാർട്ട് ഡെലിവറി ഹബ് കേന്ദ്രീകരിച്ച് നടന്ന 4.2 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡെലിവറി ബോയ്മാരായ നിതിൻ മൂർത്തി, വിഷ്ണു, ഗിരീഷ്, ആകാശ് എന്നിവർക്കെതിരെയാണ് ഫ്ലിപ്കാർട്ട് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ എം.എസ്. സർദാറിന്റെ പരാതിയിൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫ്ലിപ്കാർട്ടിന്റെ ഡെലിവറി-റിട്ടേൺ…

Read More

ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!

home building flat

ബെംഗളൂരു: അസറ്റ് മാനേജ്‌മെന്റ് കമ്പനി വഴി ഫ്ലാറ്റുകളും വീടുകളും വാടകയ്ക്ക് നൽകിയ വസ്‌തുഉടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആശങ്കയിലുമെന്ന് റിപ്പോർട്ട്. ബെംഗളൂരു നഗരത്തിലെ പ്രമുഖ പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനിയായ ‘ജോൺസ് അസറ്റ് മാനേജ്‌മെന്റ്’ (Jones Asset Management) കരാർ വ്യവസ്ഥകൾ ലംഘിച്ച് മാസങ്ങളായി വാടക തുക നൽകുന്നില്ലെന്നാണ് ഉടമകളുടെ പരാതി. അഞ്ച് മുതൽ എട്ട് മാസം വരെയുള്ള വാടക തുകയാണ് പലർക്കും കമ്പനി കുടിശ്ശിക വരുത്തിയിരിക്കുന്നത്. വസ്തുവകകൾ വാടകയ്ക്ക് നൽകുന്നതിലും പരിപാലിക്കുന്നതിലുമുള്ള എളുപ്പത്തിനായി കമ്പനിയെ സമീപിച്ചവരാണ് ഇപ്പോൾ ചതിക്കപ്പെട്ടിരിക്കുന്നത്. ആദ്യത്തെ കുറച്ചുമാസങ്ങൾ കൃത്യമായി പണം…

Read More

വീട്ടുജോലിയേക്കാൾ നല്ലത് ഓട്ടോ ഡ്രൈവിംഗ്; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന് ബെംഗളൂരുവിലെ ഈ വനിതാ ഓട്ടോ ഡ്രൈവറുടെയാത്ര

ബെംഗളൂരു: സ്വന്തം സ്വാതന്ത്ര്യവും ഇഷ്ടങ്ങളും മുൻനിർത്തി പരമ്പരാഗത രീതികളെ മാറ്റിമറിച്ച ഒരു വനിതാ ഓട്ടോ ഡ്രൈവറുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ബെംഗളൂരുവിൽ നിന്നുള്ള ഒരു ആമസോൺ ജീവനക്കാരിയും വനിതാ ഓട്ടോ ഡ്രൈവറും തമ്മിലുള്ള ഹൃദ്യമായ സംഭാഷണമാണ് ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ശ്രേയാഷി സിൻഹ എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ മനോഹരമായ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. തന്റെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് ശ്രേയാഷി കുറിച്ച വാക്കുകൾ ഇങ്ങനെയാണ്: “യാത്രയ്ക്കായി ഓട്ടോ വിളിച്ചപ്പോൾ എന്നെ കൂട്ടാനെത്തിയത് ഒരു വനിതാ ഡ്രൈവറായിരുന്നു. എന്നാൽ അവരുടെ ഫോണിന്…

Read More

ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ

ബെംഗളൂരു: ഐടി നഗരത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പായ നമ്മ മെട്രോ ‘ബ്ലൂ ലൈൻ’ റൂട്ടിന്റെ പ്രവർത്തനവും പരിപാലനവും സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനുള്ള ബി.എം.ആർ.സി.എൽ (ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്) നീക്കത്തിനെതിരെ യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നു. വരും ദിവസങ്ങളിൽ സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ വലിയ രീതിയിലുള്ള സമരങ്ങളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പാണ് മെട്രോ യാത്രക്കാരുടെ സംഘടനകളും പൊതുജനങ്ങളും നൽകുന്നത്. സെൻട്രൽ സിൽക്ക് ബോർഡിനെ കെ.ആർ. പുരം വഴി കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന 58.19 കിലോമീറ്റർ നീളമുള്ളതാണ് ഈ നിർദിഷ്ട ബ്ലൂ ലൈൻ. ആകെ…

Read More

സംസ്ഥാനത്ത് ‘കസേരക്കളി’ മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം

വീട്ടുജോലിയേക്കാൾ നല്ലത് ഓട്ടോ ഡ്രൈവിംഗ്; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന് ഒരു ബംഗളൂരു യാത്ര ബെംഗളൂരു: സ്വന്തം സ്വാതന്ത്ര്യവും ഇഷ്ടങ്ങളും മുൻനിർത്തി പരമ്പരാഗത രീതികളെ മാറ്റിമറിച്ച ഒരു വനിതാ ഓട്ടോ ഡ്രൈവറുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ബെംഗളൂരുവിൽ നിന്നുള്ള ഒരു ആമസോൺ ജീവനക്കാരിയും വനിതാ ഓട്ടോ ഡ്രൈവറും തമ്മിലുള്ള ഹൃദ്യമായ സംഭാഷണമാണ് ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ശ്രേയാഷി സിൻഹ എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ മനോഹരമായ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. തന്റെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് ശ്രേയാഷി കുറിച്ച വാക്കുകൾ ഇങ്ങനെയാണ്:…

Read More