ബെംഗളൂരു: നഗരത്തിലെ റംസാൻ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ഫ്രേസർ ടൗണിൽ ഇത്തവണ ആവേശം കുറയുന്നു. റോഡ് നിർമ്മാണ പ്രവർത്തനങ്ങളും തിരക്ക് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുമാണ് ഉത്സവ വിപണിയെ ബാധിച്ചിരിക്കുന്നത്. 2025-നെ അപേക്ഷിച്ച് കടകളുടെ എണ്ണത്തിൽ 20 ശതമാനത്തോളം കുറവുണ്ടായതായി പ്രാദേശിക വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഫ്രേസർ ടൗണിലെ മസ്ജിദ് റോഡ്, എം.എം. റോഡ് എന്നിവിടങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളാണ് കച്ചവടത്തിന് വിനയായത്. വൈറ്റ് ടോപ്പിംഗ്, ഫുട്പാത്ത് നവീകരണം, ഭൂഗർഭ പൈപ്പ് ലൈൻ ജോലികൾ എന്നിവ ഒരു വർഷത്തിലേറെയായി തുടരുകയാണ്. നിർമ്മാണ സാമഗ്രികളും അവശിഷ്ടങ്ങളും റോഡരികിൽ…
Read MoreMonth: March 2026
ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍
തിരുവനന്തപുരം: ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. റോബിന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുമുള്ള അഭ്യൂഹം നിലനിന്നിരുന്നു. താന്‍ സംഘിയാണെന്ന് അഭിമാനത്തോടെ പറയും എന്നായിരുന്നു റോബിന്‍ അന്ന് പ്രതികരിച്ചത്. പിന്നാലെയാണ് ബിജെപി പ്രവേശനം.
Read Moreജിമ്മിൽ തളിർത്ത പ്രണയം ചോരയിൽ മുങ്ങി; വിവാഹത്തിന് വിസമ്മതിച്ച ജിം പരിശീലകനെ കുത്തിവീഴ്ത്തി മുപ്പതുകാരി!
ബെംഗളൂരു: പ്രണയപ്പകയ്ക്കും വഞ്ചനയ്ക്കും ലിംഗഭേദമില്ലെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന സംഭവം ബെംഗളൂരുവിന് സമീപമുള്ള ബിഡദിയിൽ. തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും മറ്റൊരു യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്ത ജിം പരിശീലകനെ കാമുകി കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ബിഡദി സ്വദേശിയായ വേണുഗോപാൽ (27) ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണ്. സംഭവത്തിൽ പ്രതിയായ സുധയെ (30) പോലീസ് കസ്റ്റഡിയിലെടുത്തു. പ്രണയം തുടങ്ങിയത് ജിമ്മിൽ നിന്ന് ബിഡദിയിലെ ഒരു ജിമ്മിൽ വെച്ചാണ് വേണുഗോപാലും സുധയും കണ്ടുമുട്ടുന്നത്. വേണുഗോപാൽ അവിടെ ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു. പ്രായവ്യത്യാസം മറന്ന്…
Read Moreവാർദ്ധക്യത്തിലെ ഒറ്റപ്പെടലിന് വിട; ബെംഗളൂരുവിലെ മുതിർന്ന പൗരന്മാർക്കായി പുത്തൻ കൂട്ടായ്മകൾ
ബെംഗളൂരു: മക്കൾ വിദേശത്തോ മറ്റ് നഗരങ്ങളിലോ ആയതിനെത്തുടർന്ന് വീട്ടിൽ ഒറ്റപ്പെട്ടുപോകുന്ന (Empty-nest syndrome) മുതിർന്ന പൗരന്മാർക്ക് ആശ്വാസമേകാൻ ബെംഗളൂരുവിൽ സജീവമായ കൂട്ടായ്മകൾ ഒരുങ്ങുന്നു. മാനസിക ഉല്ലാസത്തിനും വിനോദത്തിനുമപ്പുറം, പുതിയ കാര്യങ്ങൾ പഠിക്കാനും യാത്രകൾ ചെയ്യാനും ഈ പ്ലാറ്റ്‌ഫോമുകൾ അവസരമൊരുക്കും. നഗരത്തിൽ സജീവമായ പ്രധാന മൂന്ന് കൂട്ടായ്മകൾ ഇവയാണ്: 1. ഹാപ്പി 60 പ്ലസ് (Happy60plus) ഓൺലൈൻ വഴിയും നേരിട്ടും സേവനങ്ങൾ നൽകുന്ന ഈ കൂട്ടായ്മയിൽ 11,000-ത്തിലധികം അംഗങ്ങളുണ്ട്. ഇതിൽ 65 ശതമാനവും ബെംഗളൂരുവിൽ നിന്നുള്ളവരാണ്. രാവിലെ കായികാഭ്യാസങ്ങൾ, വൈകുന്നേരങ്ങളിൽ ക്വിസ്, ഭജനകൾ, വെബിനാറുകൾ, രാത്രിയിൽ…
Read Moreവയനാട് ടൗൺഷിപ്പ്; 178 വീടുകള്‍ കൈമാറി മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അടുത്ത മഴക്കാലത്തിന് മുന്‍പ് മുഴുവന്‍ ദുരന്തബാധിതര്‍ക്ക് സ്വന്തം ഭൂമിയും വീടും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യത്‌നമെന്നും നമ്മുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എല്ലാ കോണുകളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതയിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയപ്പോള്‍ തടസങ്ങള്‍ ഏറെയുണ്ടായി. വ്യാജ പ്രചാരണങ്ങള്‍ മുതല്‍ കേന്ദ്ര സഹായനിഷേധം വരെ. ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാനും ചിലര്‍ ശ്രമിച്ചു. കോടതി വ്യവഹാരങ്ങള്‍ വേറെ ഭാഗത്ത് നടന്നു. ദുരിതാശ്വാസനിധിയിലേക്ക് ചില്ലികാശ് നല്‍കരുതെന്ന്…
Read More‘മകൻ തെറ്റ് ചെയ്തിട്ടില്ല, ഞാനത് തെളിയിക്കും’; വിമർശകർക്ക് മറുപടിയുമായി ടിനി ടോം
കൊച്ചി: മകൻ ലഹരിക്കേസിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടൻ ടിനി ടോം. മകൻ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം കാലം തെളിയിക്കുമെന്നുമാണ് ടിനി ടോം വ്യക്തമാക്കുന്നത്. മകനെ പിന്തുണച്ചുകൊണ്ട് ടിനി പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. മകന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബൈബിളിലെ വചനങ്ങളാണ് ടിനി ടോം കുറിപ്പിൽ പങ്കുവെച്ചത്. “സങ്കീർത്തനം 91. അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും. മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും…
Read Moreഇന്ത്യ vs കാനഡ: കോർപ്പറേറ്റ് ജോലി സംസ്കാരത്തിലെ വ്യത്യാസം വിവരിച്ച് യുവതിയുടെ വീഡിയോ വൈറൽ
ടൊറന്റോ/ബെംഗളൂരു: കോർപ്പറേറ്റ് ലോകത്തെ ജോലി സമ്മർദ്ദങ്ങളെക്കുറിച്ച് എപ്പോഴും പരാതികൾ ഉയരാറുണ്ട്. എന്നാൽ ഇന്ത്യയിലെയും കാനഡയിലെയും കോർപ്പറേറ്റ് തൊഴിൽ സംസ്കാരങ്ങൾ തമ്മിലുള്ള വലിയ വ്യത്യാസം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് അൻഷിക എന്ന ഇന്ത്യൻ യുവതി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കാനഡയിലെ ‘റിലാക്സ്ഡ്’ ഓഫീസ് അന്തരീക്ഷം: ഇന്ത്യയിൽ കോർപ്പറേറ്റ് ജോലി ചെയ്തിരുന്നപ്പോൾ അത് ഒട്ടും ഇഷ്ടപ്പെടാതിരുന്ന അൻഷികയ്ക്ക്, കാനഡയിലേക്ക് മാറിയതോടെ തന്റെ അഭിപ്രായം മാറ്റേണ്ടി വന്നു. കാനഡയിലെ തന്റെ ഓഫീസിലെ അനുഭവങ്ങൾ അൻഷിക വിവരിക്കുന്നത് ഇങ്ങനെ: രാവിലെ 9…
Read Moreപാചക വാതക സിലിണ്ടറുകളുടെ വില ഉയർന്നു
ഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്‍റെ വില എണ്ണ കമ്പനികള്‍ കൂട്ടി. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. 1776 രൂപയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ എണ്ണ കമ്പനികള്‍ എല്ലാ മാസവും ഒന്നാം തീയതി മാറ്റം വരുത്താറുണ്ട്
Read Moreഇഷ്ടമുള്ള പുസ്തകം വായിക്കാം, ഇഷ്ടമില്ലാത്തതിനെ ‘കുറ്റം’ പറയാം; ബെംഗളൂരുവിൽ വായനക്കാരുടെ കൂട്ടായ്മകളുടെ പുത്തൻ പരീക്ഷണങ്ങൾ!
ബെംഗളൂരു: വായനയെന്നാൽ വെറുതെ ഒരിടത്ത് ഇരുന്നു പുസ്തകം വായിക്കൽ മാത്രമല്ലെന്ന് തെളിയിക്കുകയാണ് ബെംഗളൂരുവിലെ പുതിയ ബുക്ക് ക്ലബ്ബുകൾ. വെറുക്കുന്ന പുസ്തകങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും, ബസിൽ യാത്ര ചെയ്ത് വായന ആസ്വദിക്കാനും, പുസ്തകത്തിലെ വിഭവങ്ങൾ പാകം ചെയ്ത് കഴിക്കാനുമൊക്കെയായി വ്യത്യസ്തമായ കൂട്ടായ്മകളാണ് നഗരത്തിൽ രൂപംകൊള്ളുന്നത്. 1. ഇഷ്ടമില്ലാത്ത പുസ്തകങ്ങളെ ‘ഡിസ്’ ചെയ്യാം (Diss a Book) സാധാരണയായി ബുക്ക് ക്ലബ്ബുകളിൽ ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചാണ് സംസാരിക്കാറുള്ളത്. എന്നാൽ ഇന്ദിരാനഗറിലെ ‘അറ്റ ഗാലറ്റ’ (Atta Galatta) സംഘടിപ്പിക്കുന്ന ഈ മീറ്റപ്പിൽ വായനക്കാർക്ക് തങ്ങൾ വെറുക്കുന്ന പുസ്തകങ്ങളെക്കുറിച്ച് മനസ്സ് തുറക്കാം.…
Read Moreവിദ്യാര്‍ഥികള്‍ക്ക് ജാതി അധിക്ഷേപം; യുവാവും അച്ഛനും അറസ്റ്റില്‍
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബാബു ഗുഡ്ഡെ സ്വദേശികളായ സ്റ്റീ വന്‍ മോണ്ടീറോ (56), മകന്‍ ആവിന്‍ (21) എന്നിവരാണു പാണ്ഡേശ്വര്‍ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മുളിഹി സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിയും സഹപാഠിയായ വിദ്യാര്‍ഥിനിയും ബാബുഗുഡ്ഡെ പ്രദേശത്തെ റെയില്‍വേ ട്രാക്കിനു സമീപം സംസാരിക്കുമ്പോള്‍ പ്രതികള്‍ അവിടെയെത്തി വിദ്യാര്‍ഥികളോടു ജാതി ചോദിച്ച് അധിക്ഷേപിക്കുകയും ആണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന്…
Read More