ഏപ്രിൽ ഒന്നിന് കേരളത്തിലെ വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണം: സുരേഷ് ഗോപി

പത്തനംതിട്ട: അയ്യപ്പന്റെ ജന്മദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിലെ വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചെങ്ങന്നൂരിൽ ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ ‘വിശ്വാസ ജനസഭ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യന്റെ ജന്മദിനമായ പൈങ്കുനി ഉത്രം ദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിൽ വിശ്വാസികളുടെ ഭവനങ്ങളിൽ ചിരാത് തെളിയിക്കണം. സൂര്യൻ ഉദിക്കുമ്പോൾ മുതൽ വൈകിട്ട് ഹരിവരാസനം പാടുന്നതുവരെ അത് തെളിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. വിശ്വാസികളെ നശിപ്പിക്കാൻ മുതിർന്നവർക്കുള്ള ചിതയൊരുക്കുന്ന അഗ്നിയാണതെന്ന് വിളിച്ചു പറയാൻ നമുക്ക് സാധിക്കണം. തമിഴ്നാട്ടിലും കർണാടകയിലും…

Read More

പത്തനംതിട്ടയ്ക്ക് മഹാനടിയെക്കൂടി ലഭിച്ചിരിക്കുന്നു; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. മലയാള സിനിമയ്ക്ക് മഹാനടന്‍ മോഹന്‍ലാലിനെ സംഭാവന ചെയ്ത പത്തനംതിട്ടയ്ക്ക് ഇപ്പോള്‍ ഒരു മഹാനടിയെക്കൂടി ലഭിച്ചിരിക്കുന്നു എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. മന്ത്രി സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ മോണോ ആക്ട് മത്സരത്തില്‍ പങ്കെടുത്ത ചിത്രം സഹിതം ‘മികച്ച മന്ത്രി നടി’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

Read More

മൈസൂരുവിൽ ഹീലിയം ബലൂണുകൾക്ക് സമ്പൂർണ്ണ നിരോധനം; പോലീസ് കമ്മീഷണറുടെ അടിയന്തര ഉത്തരവ്

ബെംഗളൂരു : പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാൻ സാധ്യതയുള്ള ഹീലിയം ബലൂണുകൾക്ക് മൈസൂരു നഗരത്തിൽ കർശന നിരോധനം ഏർപ്പെടുത്തി. മൈസൂരു സിറ്റി പോലീസ് കമ്മീഷണറേറ്റിന്റെ പരിധിയിലുള്ള എല്ലാ പൊതുസ്ഥലങ്ങളിലും ഹീലിയം ബലൂണുകൾ നിറയ്ക്കുന്നതും വിൽക്കുന്നതും സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിരോധിച്ചതായി പോലീസ് കമ്മീഷണർ സീമ ലട്കർ അറിയിച്ചു. ബിഎൻഎസ്എസ്-2023 (BNSS) സെക്ഷൻ 152 പ്രകാരമാണ് അടിയന്തര പ്രാബല്യത്തോടെ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹീലിയം ബലൂണുകൾ പെട്ടെന്ന് തീപിടിക്കാനും അപകടങ്ങൾക്കും കാരണമാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ കടുത്ത നടപടി. മൈസൂരു നഗരപരിധിയിലുള്ള മൈതാനങ്ങൾ,…

Read More

സുഹൃത്തിന്റെ അവി​​ഹിത ബന്ധം വെളിപ്പെടുത്തിയതിന് ഭീഷണി; യുവാവ് സെൽഫി വീഡിയോ പകർത്തി ജീവനൊടുക്കി; പ്രതി അറസ്റ്റിൽ

ബെം​ഗളൂരു : സുഹൃത്തിന്റെ വിവാഹേതര ബന്ധം വീട്ടുകാരെ അറിയിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിലും ഭീഷണിയിലും മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തുമകൂരു താലൂക്കിലെ രാമേനഹള്ളി സ്വദേശി ചേതൻ ആണ് മരിച്ചത്. മരണത്തിന് മുൻപ് മൊബൈൽ ഫോണിൽ പകർത്തിയ സെൽഫി വീഡിയോ ആണ് കേസിൽ നിർണ്ണായകമായത്. നാഗരാജ് എന്ന വ്യക്തിക്ക് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെക്കുറിച്ച് ചേതൻ നാഗരാജിന്റെ ഭാര്യയായ സുമയോട് വെളിപ്പെടുത്തിയിരുന്നു. ഇതിനെച്ചൊല്ലി നാഗരാജും സുമയും തമ്മിൽ വീട്ടിൽ വലിയ വഴക്കുണ്ടാവുകയും, ചേതനാണ് തന്നോട് ഈ വിവരം പറഞ്ഞതെന്ന് സുമ ഭർത്താവിനോട് വെളിപ്പെടുത്തുകയും ചെയ്തു. രഹസ്യം പരസ്യമാക്കിയതിൽ പ്രകോപിതനായ…

Read More

ബെംഗളൂരുവിൽ ഇനി ‘കളി’ നടപ്പില്ല; പാഴ്സൽ കവറുകൾ പോലും റോഡിലെറിഞ്ഞാൽ കീശ കീറും.

ബെംഗളൂരുവിലെ മലയാളികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് കർശന മുന്നറിയിപ്പുമായി ജിബിഎ. റോഡരികിലോ പൊതുസ്ഥലത്തോ ഒരു തുണ്ട് കടലാസ് പോലും വലിച്ചെറിയുന്നതിന് മുൻപ് ഇനി രണ്ടുതവണ ചിന്തിക്കേണ്ടി വരും. നിയമം ലംഘിക്കുന്നവരിൽ നിന്ന് വൻ തുക പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (BSWML) ആണ് നഗരത്തിൽ ‘മാലിന്യ വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ്’ ശക്തമാക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക പരിശോധനാ സംഘങ്ങളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു കഴിഞ്ഞു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: പാർസൽ കവറുകൾ: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് ലഭിക്കുന്ന പാഴ്‌സൽ…

Read More

ചീസ്കേക്ക് പ്രേമികൾക്ക് ആവേശം; ‘ദ ചീസ്കേക്ക് ഫാക്ടറി’ ഇനി ബെംഗളൂരുവിലും!; പിന്നാലെ കേരളത്തിലേക്കും

ബെംഗളൂരു: ലോകമെമ്പാടുമുള്ള ഡെസേർട്ട് പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായ ‘ദ ചീസ്കേക്ക് ഫാക്ടറി ബേക്കറി’ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. ബെംഗളൂരുവിലാണ് രാജ്യത്തെ ആദ്യ സ്റ്റോർ പ്രവർത്തനം ആരംഭിച്ചത്. വരും വർഷങ്ങളിൽ ഇന്ത്യയൊട്ടാകെ 55 ഔട്ട്‌ലെറ്റുകൾ തുടങ്ങാനാണ് കമ്പനിയുടെ പദ്ധതിയെന്ന് ദ ഗോർമെ കഫേ അറിയിച്ചു. വൻ നിക്ഷേപവും വിപുലീകരണവും ഏകദേശം 500 കോടി രൂപയുടെ (60 മില്യൺ ഡോളർ) നിക്ഷേപമാണ് അടുത്ത 4-5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ കമ്പനി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ 2026-ഓടെ ബെംഗളൂരുവിൽ മാത്രം 3 മുതൽ 6 വരെ സ്റ്റോറുകൾ കൂടി…

Read More

കലയും കായികവും ഒന്നിച്ചു; ബെംഗളൂരുവിൽ വനിതകൾക്കായി ‘റണ്ണിംഗ് ഇൻടു ആർട്ട്’

ബെംഗളൂരു: മാർച്ച് എട്ടിന് വരാനിരിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ വനിതകൾക്കായി പ്രത്യേക കൂട്ടയോട്ടം സംഘടിപ്പിച്ചു. ‘സിസ്റ്റേഴ്സ് ഇൻ സ്വെറ്റ്’ (SIS), മ്യൂസിയം ഓഫ് ആർട്ട് ആന്റ് ഫോട്ടോഗ്രാഫി (MAP) എന്നിവർ സംയുക്തമായി ഫെബ്രുവരി 22-നാണ് ‘റണ്ണിംഗ് ഇൻടു ആർട്ട്’ എന്ന പേരിൽ 3 കിലോമീറ്റർ കൂട്ടയോട്ടം നടത്തിയത്. കായിക വേഗത്തിൽ നിന്ന് കലയുടെ ലോകത്തേക്ക് കൂട്ടയോട്ടത്തിന് ശേഷം പങ്കെടുത്തവർക്കായി മ്യൂസിയം ഓഫ് ആർട്ട് ആന്റ് ഫോട്ടോഗ്രാഫിയിൽ (MAP) പ്രത്യേക ഗൈഡഡ് ടൂർ ഒരുക്കിയിരുന്നു. മ്യൂസിയത്തിലെ ‘ബിനീത് ദ ടേണിംഗ് സ്കൈ’ (Beneath…

Read More

ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക: ഈ ഭാഗങ്ങളിൽ നാളെ ജലവിതരണം തടസ്സപ്പെടും

ബെംഗളൂരു: കാവേരി ഫേസ് 5 പദ്ധതിയുടെ കീഴിൽ പുതിയ ഇഎംഎഫ് മീറ്ററുകൾ സ്ഥാപിക്കുന്ന ജോലികൾ കാരണം, ഫെബ്രുവരി 26 വ്യാഴാഴ്ച (നാളെ) ബെംഗളൂരുവിന്റെ കിഴക്കൻ, തെക്കൻ മേഖലകളിലേക്കുള്ള ജലവിതരണത്തിൽ തടസ്സമുണ്ടാകും . ജോലി കാരണം, പമ്പിംഗ് ജോലികൾ നടക്കില്ല, അതിനാൽ ഈ പ്രദേശത്തെ നിവാസികൾ 24 മണിക്കൂർ ജലവിതരണ തടസ്സത്തിന് തയ്യാറെടുക്കണം. ഈ ജോലിയിൽ പൊതുജനങ്ങൾ ബോർഡുമായി സഹകരിക്കണമെന്ന് ജലബോർഡ് ചെയർമാൻ ഡോ. വി. റാം പ്രസാത് മനോഹർ അഭ്യർത്ഥിച്ചു, കൂടാതെ ഉണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കിഴക്കൻ ബെംഗളൂരു (മഹാദേവപുര പ്രദേശവും…

Read More

കാർ മോഡിഫിക്കേഷനായി വൃഷണം വിറ്റു; തായ്‌ലൻഡിൽ നിന്നുള്ള വാർത്ത സത്യമോ?

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാട്ടുതീ പോലെ പടരുന്ന ഒരു വാർത്തയാണ് തായ്‌ലൻഡ് സ്വദേശിയായ യുവാവ് തന്റെ വൃഷണങ്ങൾ കോടികൾക്ക് വിറ്റു എന്നത്. ഏകദേശം $2.7 ദശലക്ഷം (ഏകദേശം 22 കോടിയിലധികം രൂപ) രൂപയ്ക്കാണ് ഇയാൾ അവയവമാറ്റം നടത്തിയത് എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. തനിക്ക് പ്രിയപ്പെട്ട കാർ അത്യാധുനിക രീതിയിൽ മോഡിഫൈ ചെയ്യുന്നതിനായി യുവാവ് പണം കണ്ടെത്താൻ പ്രയാസപ്പെട്ടു. തുടർന്ന് ഏജന്റുമാർ വഴി സ്വകാര്യ മെഡിക്കൽ സെന്ററിൽ വെച്ച് വൃഷണങ്ങൾ വിൽക്കാൻ ധാരണയായി. ഈ ശസ്ത്രക്രിയയിലൂടെ ലഭിച്ച വൻതുക ഉപയോഗിച്ച് ഇയാൾ കാർ…

Read More

അമ്മയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചിട്ട് മകന്‍

ആലപ്പുഴ പള്ളിത്തോട് വയോധികയുടെ മരണത്തില്‍ ദുരൂഹത. മരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയെ അടുക്കളയില്‍ കുഴിച്ചിട്ടെന്ന് മകന്റെ മൊഴി. മകന്‍ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തോട് സ്വദേശി രാധയാണ് മരിച്ചത്. (man buried mother’s dead body in kitchen) പെറ്റമ്മ മരിച്ചത് ആരെയും അറിയിക്കാതെ മൃതദേഹം അടുക്കളയില്‍ ആറടി വലുപ്പത്തില്‍ കുഴിയെടുത്ത് മൂടിയതിലാണ് എല്ലാവര്‍ക്കും സംശയം. മദ്യലഹരിയില്‍ സ്ഥിരം അമ്മയുമായി ഗിരീഷ് വഴക്കുണ്ടാക്കുമായിരുന്നെന്നാണ് മകന്റെ മൊഴി. ഇക്കാര്യങ്ങളെല്ലാം സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. താന്‍ വീട്ടിലെത്തിയപ്പോള്‍ മരിച്ചു കിടന്ന അമ്മയെ സ്വന്തം നിലയ്ക്ക് കുഴിച്ചിട്ട് കുഴിക്ക്…

Read More
Click Here to Follow Us