രമേശ് ചെന്നിത്തലയും ഞാനും തമ്മില്‍ സംസാരിക്കുന്നതോ സംസാരിക്കാത്തതോ കേരളത്തിലെ പൊതുജനങ്ങളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന ഒരു വാര്‍ത്തയായോ വിഷയമായോ തോന്നുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ചെന്നിത്തല ഗൗനിക്കാതെ കടന്നുപോയി എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read MoreMonth: January 2026
നിയമസഭ തെരഞ്ഞെടുപ്പ്; തൃപ്പൂണിത്തുറയിൽ രമേശ് പിഷാരടി UDF സ്ഥാനാർഥി
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ കടുത്ത പോരാട്ടത്തിനൊരുങ്ങി മുന്നണികൾ. മുൻ മേയർ എം അനില്‍ കുമാറായിരിക്കും എല്‍ഡിഎഫ് സ്ഥാനാർത്ഥി. അതേസമയം മുൻമന്ത്രി കെ ബാബു മത്സരിക്കാനില്ലെന്ന് തീരുമാനിച്ചാല്‍ രമേഷ് പിഷാരടിയെയടക്കം പരിഗണിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. രമേഷ് പിഷാരടിയുടെ പേര് 2021ലും ഉയർന്നുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടൻ സമ്മതം മൂളിയിട്ടില്ല. രാജു പി നായർ, എം ലിജു എന്നിവരുടെ പേരും പരിഗണനയിലുണ്ട്. മുൻ തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജില്‍ നിന്ന് 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ ബാബു മണ്ഡലം തിരിച്ചുപിടിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ വീണ്ടു മത്സരിക്കണോയെന്ന…
Read Moreചുമതലയേറ്റ് 24 മണിക്കൂറിനുള്ളിൽ എസ്പി പവൻ നെജ്ജൂരിന് സസ്പെൻഷൻ
ബെംഗളൂരു : ബെല്ലാരി സംഘർഷ കേസുമായി ബന്ധപ്പെട്ട് ബെല്ലാരി എസ്പി പവൻ നെസ്ജൂറിനെ സസ്‌പെൻഡ് ചെയ്തു. ബാനറുകൾ സ്ഥാപിക്കുന്നതിനെച്ചൊല്ലി വ്യാഴാഴ്ച രാത്രി എംഎൽഎ ഭരത് റെഡ്ഡിയുടെയും ജനാർദൻ റെഡ്ഡിയുടെയും അനുയായികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ ഫലപ്രദമായി ഇടപെടാത്തതിന് ആണ് പോലീസ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തത്. ബെല്ലാരിയിൽ വാല്മീകി മഹർഷി പ്രതിമ അനാച്ഛാദന പരിപാടിക്കായി ബാനർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായി. ഇതിനിടയിൽ കല്ലേറുൾപ്പെടെയുള്ളയുള്ള സംഭവങ്ങൾ നടന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ഫലപ്രദമായി ഇടപെടാത്തതിനും മുതിർന്ന ഉദ്യോഗസ്ഥരെ…
Read Moreബെംഗളൂരുവിൽ മാത്രം കഴിഞ്ഞ എട്ട് മാസത്തിനിടെ റദ്ദാക്കിയത് 4000ലധികം ലൈസൻസുകൾ; സംസ്ഥാനത്ത് മൊത്തം തെറിച്ചത് 6000ഓളം ലൈസൻസുകൾ
ബെംഗളൂരു: കഴിഞ്ഞ വർഷം കർണാടകയിൽ റദ്ദാക്കിയത് 6000ഓളം ഡ്രൈവിങ് ലൈൻസൻസുകൾ. ബെംഗളൂരുവിൽ മാത്രം 4000ലധികം ലൈസൻസുകൾ റദ്ദാക്കി. ഡിസംബറിൽ ട്രാഫിക് നിയമലംഘനങ്ങൾ വളരെ വർധിച്ചു എന്ന് പോലീസ് പറഞ്ഞു. ക്രിസ്മസ്, പുതുവത്സരാഘോഷ സമയത്താണ് ഏറ്റവുമധികം ട്രാഫിക് നിയമലംഘനങ്ങൾ ഉണ്ടായത് എന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള സമയത്ത് കർണാടകയിലാകെ 5947 ലൈസൻസുകളാണ് റദ്ദാക്കിയത്. ഇതിൽ 4479 എണ്ണവും ബെംഗളൂരുവിലാണ്. ഏറ്റവുമധികം ട്രാഫിക് നിയമലംഘനങ്ങളുണ്ടായ ഡിസംബർ മാസത്തെ കണക്ക് ഇതിൽ ഉൾപ്പെട്ടിട്ടില്ല. മദ്യപിച്ച് വാഹനമോടിച്ചതിനാണ് 4735 കേസുകളും രജിസ്റ്റർ ചെയ്തത്.…
Read Moreചിത്രകലാപരിഷത്തിലും സമീപത്തെ റോഡുകളിലും ചിത്രങ്ങൾ നിറയും: 23-ാമത് ചിത്രസന്തേ ഇന്ന്: പങ്കെടുക്കുന്നത് കേരളമുൾപ്പെടെ 22 സംസ്ഥാനങ്ങളിൽനിന്നുള്ള 1,500 ചിത്രകാരർ
ബെംഗളൂരു : 23-ാമത് ചിത്രസന്തേ- ചിത്രപ്രദർശനവും വിൽപ്പനയും കർണാടക ചിത്രകലാപരിഷത്തിൽ ഇന്ന് നടക്കും. കേരളമുൾപ്പെടെ 22 സംസ്ഥാനങ്ങളിൽനിന്നുള്ള 1,500 ചിത്രകാരർ പ്രദർശനത്തിൽ പങ്കെടുക്കും. ചിത്രസന്തേയിൽ പങ്കെടുക്കാൻ പെയിന്റിങ്ങുകളുമായി മലയാളി ചിത്രകാരർ നഗരത്തിലെത്തിക്കഴിഞ്ഞു. ചിത്രകലാപരിഷത്തിലും സമീപത്തെ റോഡുകളിലും ചിത്രങ്ങൾ നിറയും. നൂറുകണക്കിന് കലാസ്വാദകർ കാണാനെത്തും. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. വർഷംതോറും ജനുവരിയിലെ ആദ്യ ഞായറാഴ്ച നടക്കുന്ന ഈ ചിത്രകലാ ഉത്സവം ബെംഗളൂരുവിലെ ഏറ്റവും വലിയ പരിപാടികളിലൊന്നാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ ചിത്രസന്തേയുടെ വിഷയം. കഴിഞ്ഞവർഷം അഞ്ചുലക്ഷംപേർ ചിത്രസന്തേ കാണാനെത്തിയെന്നാണ് കണക്ക്.
Read Moreറെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിൽ തീപിടിത്തം; നിരവധി ബൈക്കുകൾ കത്തി നശിച്ചു
റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തി നശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി. അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാനുള്ള…
Read Moreപലവിധ വഴികളും തുറക്കുന്നു; ഈ പാത കൂടി തുറന്നതോടെ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷ
ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവറിന്റെ രണ്ടാമത്തെ ലൂപ്പ് (പുതിയ പാത) ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷ. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വ്യാഴാഴ്ചയാണ് പുതിയ പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ ഗതാഗതക്കുരുക്ക് കുറയുമെന്ന പ്രതീക്ഷ ശിവകുമാര്‍ പങ്കുവച്ചു. വടക്കൻ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും കാര്യക്ഷമമായ നഗര ഗതാഗതം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഹെബ്ബാൽ ഫ്ലൈഓവറിലെ രണ്ടാമത്തെ ലൂപ്പ് ഉദ്ഘാടനം ചെയ്തു. യെലഹങ്ക, ജക്കൂർ, സഹകർ നഗർ എന്നിവിടങ്ങളിൽ നിന്ന് സുഗമമായി നഗരത്തിലെത്താന്‍ പുതിയ…
Read Moreനഗരത്തിൽ ഇന്ന് മുതൽ വരുന്ന രണ്ടാഴ്ച ശ്രദ്ധിക്കണം: അതനുസരിച്ച് ദിവസം ആസൂത്രണം ചെയ്യണം ഇല്ലങ്കിൽ മൊത്തം പണിയും പാളും
ബെംഗളൂരു മലയാളികൾ ഇന്ന് മുതൽ വരുന്ന രണ്ടാഴ്ച ശ്രദ്ധിക്കണം. കാരണം ജനുവരി 3 ശനിയാഴ്ച മുതൽ 17 ദിവസത്തേക്ക് ബെംഗളൂരുവിലെ പല പ്രദേശങ്ങളിലും ഇടയ്ക്കിടെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്നാണാണ് സൂചന. പവർ സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി തടസ്സപ്പെടും. 220/66/11 കെവി ഇപിഐപി സബ്സ്റ്റേഷനിലെ 31.5 എംവിഎ പവർ ട്രാൻസ്ഫോർമർ 3-ന്‍റെ റീട്രോഫില്ലിംഗ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്. ദുരിതബാധിത പ്രദേശങ്ങളിലെ താമസക്കാർ, ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവരോട് അതനുസരിച്ച് അവരുടെ ദിവസം ആസൂത്രണം ചെയ്യാൻ ബെസ്കോം അഭ്യർത്ഥിച്ചു. മാത്രമല്ല, വീട്ടിൽ നിന്ന്…
Read Moreഈ ഡിവിഷനിലെ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു: മഗഡി ഡിവിഷനിൽ കെപിടിസിഎൽ നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ കാരണം, ജനുവരി 4 ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ 66/11 കെവി മഗഡി സബ്-സ്റ്റേഷൻ, 220/66/11 കെവി തോബിനകെരെ, 66/11 ഗുഡേമാരനഹള്ളി, 66/11 ഹൊസപാളയ സർക്കിൾ പ്രദേശങ്ങളിലെ പല സ്ഥലങ്ങളിലും ഇടയ്ക്കിടെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ( ബെംഗളൂരു പവർ കട്ട് ) ബെസ്കോം അറിയിച്ചു. വൈദ്യുതി തടസ്സപ്പെടുന്ന സ്ഥലങ്ങൾ മഗഡി, കല്യ, മായനായകനഹള്ളി, കെഞ്ചനഹള്ളി, സിദഗനഹള്ളി, തഗ്ഗികുപ്പെ, സാവൻദുർഗ, നെതേനഹള്ളി, മധബൽ, ബെലഗുംബ, ജോഡഗട്ടി, ചന്ദുരായനഹള്ളി. എല്ലാ 66…
Read Moreതടിയിന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ ജയിലില്‍ നടത്തിയ ഭീകരാക്രമണ ഗൂഢാലോചന; ഡോക്ടര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് കൂടി കുറ്റപത്രം
ബെംഗളൂരു: തടിയിന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ ജയിലില്‍ ഭീകരക്രമണ ഗൂഢാലോചന നടത്തിയെന്ന കേസില്‍ 3 പേര്‍ക്കെതിരെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം നല്‍കി. പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ച സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, എഎസ്‌ഐ ചാന്‍ പാഷ, ഒളിവിലുള്ള പ്രതി ജുനൈദ് അഹമ്മദിന്റെ മാതാവ് അനീസ് ഫാത്തിമ എന്നിവര്‍ ജൂലൈയിലാണ് അറസ്റ്റിലായത്. 9 പേര്‍ക്കെതിരെ നേരത്തേ കുറ്റപത്രം നല്‍കിയിരുന്നു. ജീവപര്യന്തം തടവിലുള്ള തടിയന്റവിട നസീറിന് ജയിലില്‍ സാമ്പത്തിക സഹായം നല്‍കിയത് അനീസ് ഫാത്തിമയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.…
Read More