ചിത്രകലാപരിഷത്തിലും സമീപത്തെ റോഡുകളിലും ചിത്രങ്ങൾ നിറയും: 23-ാമത് ചിത്രസന്തേ ഇന്ന്: പങ്കെടുക്കുന്നത് കേരളമുൾപ്പെടെ 22 സംസ്ഥാനങ്ങളിൽനിന്നുള്ള 1,500 ചിത്രകാരർ

ബെംഗളൂരു : 23-ാമത് ചിത്രസന്തേ- ചിത്രപ്രദർശനവും വിൽപ്പനയും കർണാടക ചിത്രകലാപരിഷത്തിൽ ഇന്ന്  നടക്കും.

കേരളമുൾപ്പെടെ 22 സംസ്ഥാനങ്ങളിൽനിന്നുള്ള 1,500 ചിത്രകാരർ പ്രദർശനത്തിൽ പങ്കെടുക്കും. ചിത്രസന്തേയിൽ പങ്കെടുക്കാൻ പെയിന്റിങ്ങുകളുമായി മലയാളി ചിത്രകാരർ നഗരത്തിലെത്തിക്കഴിഞ്ഞു.

ചിത്രകലാപരിഷത്തിലും സമീപത്തെ റോഡുകളിലും ചിത്രങ്ങൾ നിറയും.

നൂറുകണക്കിന് കലാസ്വാദകർ കാണാനെത്തും. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. വർഷംതോറും ജനുവരിയിലെ ആദ്യ ഞായറാഴ്ച നടക്കുന്ന ഈ ചിത്രകലാ ഉത്സവം ബെംഗളൂരുവിലെ ഏറ്റവും വലിയ പരിപാടികളിലൊന്നാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ ചിത്രസന്തേയുടെ വിഷയം. കഴിഞ്ഞവർഷം അഞ്ചുലക്ഷംപേർ ചിത്രസന്തേ കാണാനെത്തിയെന്നാണ് കണക്ക്.

  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts