ബൈക്കപകടത്തില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു; അപകടം സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ

ബെംഗളൂരു: മണ്ഡ്യ വിവി നഗറിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു. കക്കയം പൂവത്തിങ്കല്‍ ബിജു- ജിന്‍സി ദമ്പതികളുടെ മകന്‍ ജോയല്‍ മാത്യു(21) ആണ് മരിച്ചത്.

ആദിചുഞ്ചനഗിരി മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിയാണ്. ശനിയാഴ്ച രാത്രി ഹോസ്റ്റലിനടുത്തുള്ള കടയില്‍ ഭക്ഷണം കഴിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ എതിര്‍ദിശയില്‍ നിന്നു വന്ന ഓട്ടോറിക്ഷ ബൈക്കിലിടിക്കുകയായിരുന്നു.

  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

അപകടത്തില്‍ 2 പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. ജോയലിന്റെ സംസ്‌കാരം ഇന്ന് 9.30ന് കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. സഹോദരന്‍: അലന്‍(ഷാര്‍ജ).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts