2026 ലെ രാജ്യത്തിന്റെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എൽവി സി62 വിക്ഷേപണം ഇന്ന്, ചരിത്രനേട്ടത്തിലേക്ക് ഐഎസ്ആർഒ

ഹൈദരാബാദ് : 2026 ലെ രാജ്യത്തിന്റെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എൽവി-സി 62ന്റെ വിക്ഷേപണം ഇന്നു നടക്കും.

രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് വിക്ഷേപണം. 2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണ ദൗത്യമാണിത്.

ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – എൻ1 (അന്വേഷ)യ്ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിക്കും.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

പിഎസ്എൽവി സി62 ഇഒഎസ്–എൻ വൺ ദൗത്യം രാവിലെ 10.17നാണ് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നു കുതിച്ചുയരുക.

ഡിആർഡിഒ രൂപകൽപന ചെയ്ത സങ്കീർണമായ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ. ബെംഗളൂരുവിലെ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പായ ഓർബിറ്റ് എഐഡി എയ്‌റോസ്‌പേസിന്റെ ‘ആയുൽസാറ്റാ’ണു മറ്റൊരു പ്രധാന ഉപഗ്രഹം.

ഇൻ‍ഡോ-മൊറീഷ്യസ് ജോയിന്റ് സാറ്റലൈറ്റ്, സ്പെയിനിന്റെ കെസ്ട്രൽ ഇനിഷ്യൽ ഡെമോൺസ്ട്രേറ്റർ (കിഡ്), യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ ഏകദേശം 200 കിലോ ഭാരമുള്ള മറ്റ് ഉപഗ്രങ്ങളും പിഎസ്എൽവി ഭ്രമണപഥത്തിലെത്തിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം
[masterslider id="10"]

Related posts