ബോളിവുഡ് താരം ധര്‍മേന്ദ്ര അന്തരിച്ചു

മുംബൈ:മുതിര്‍ന്ന ബോളിവുഡ് നടനും മുന്‍ എംപിയുമായ ധര്‍മേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. 2012ല്‍ പദ്മ ഭൂഷണ്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1990ല്‍ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കി. 2004 മുതല്‍ 2009 വരെ രാജസ്ഥാനിലെ ബിക്കാനീറിനെ പ്രതിനിധീകരിച്ച് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ലോക്‌സഭ അംഗമായിരുന്നു. ഡിസംബര്‍ എട്ടിന് താരത്തിന് 90 വയസ് തികയും. കഴിഞ്ഞയാഴ്ച ശ്വാസതടസ്സത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ നേത്രപടലം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയക്കു വിധേയനായി.

Read More

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് സ്പെഷ്യൽ സർവീസുമായി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: ശബരിമല തീര്‍ത്ഥാടകര്‍ക്ക് 28 മുതല്‍ ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) കര്‍ണാടക ആര്‍ടിസി ഐരാവത് എസി ബസ് സ്‌പെഷ്യല്‍ സര്‍വ്വീസ് ആരംഭിക്കുന്നു. മകരവിളക്ക് കഴിയുന്നത് വരെ സര്‍വ്വീസ് തുടരും. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വ്വേഷന്‍ അടുത്ത ദിവസവും തുടങ്ങും. ബെംഗളൂരുവില്‍ നിന്ന് പമ്പ വരെ പോകുന്ന ബസിന്റെ് മടക്ക സര്‍വ്വീസ് നിവയ്ക്കലില്‍ നിന്നാണ്. പാര്‍ക്കിങ് അനുവദിച്ചാല്‍ പമ്പയില്‍ നിന്ന് തന്നെ മടങ്ങാന്‍ സൗകര്യമൊരുക്കുമെന്ന് കര്‍ണാടക ആര്‍ടിസി കേരള മേഖല ലെയ്‌സണ്‍ ഓഫിസര്‍ ജി. പ്രശാന്ത് പറഞ്ഞു. ഉച്ചയ്ക്ക് 1.50ന് ശാന്തിനഗര്‍ ബസ് സാറ്റലൈറ്റ് 2.30…

Read More

പൊട്ടിത്തെറിച്ച കാറിന്റെ സിസിടിവി ദൃശ്യം പുറത്ത്; സ്ഫോടനം അറസ്റ്റിന് പിന്നാലെ ; ഭീകരാക്രമണമോ എന്ന് സംശയം

blast

ഡൽഹി: ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്ത് പൊട്ടിത്തെറിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഹ്യുണ്ടായി ഐ20 കാര്‍ ഓടിച്ചിരുന്നതായി സംശയിക്കുന്നയാളുടേത് അടക്കമുള്ള സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6:52-നാണ് സ്‌ഫോടനം ഉണ്ടായത്. ഇതിന് തൊട്ടുമുമ്പായിട്ടുള്ള സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. ചെങ്കോട്ടയ്ക്ക് അടുത്തുള്ള സുനഹ്രി മസ്ജിദിന് സമീപം ഏകദേശം മൂന്ന് മണിക്കൂറോളം കാര്‍ നിര്‍ത്തിയിട്ടിരുന്നു. കാര്‍ വൈകിട്ട് 3:19-ന് പാര്‍ക്കിങ് സ്ഥലത്തേക്ക് പ്രവേശിക്കുന്നതും 6:48-ന് പുറത്തുപോകുന്നതും…

Read More

അന്തസ്സംസ്ഥാന ബസ് സമരം തുടങ്ങി; യാത്രക്കാർ കുടുങ്ങി; കേരളത്തിലേക്കുള്ള സർവീസ് നിർത്തിവെച്ചു

ബെംഗളൂരു : അന്തസ്സംസ്ഥാന സ്വകാര്യബസുകളുടെ സമരം തുടങ്ങിയതോടെ ബെംഗളൂരുവിൽ മലയാളിയാത്രക്കാർ പ്രയാസത്തിലായി. തിങ്കളാഴ്ച യാത്ര നിശ്ചയിച്ച് ടിക്കറ്റ് ബുക്ക് ചെയ്തവരാണ് കുടുങ്ങിയത്. ബസുകൾ മുടങ്ങിയതോടെ ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകൾ റദ്ദാക്കി യാത്രക്കാർക്ക് മറ്റ് മാർഗം തേടേണ്ടിവന്നു. കെഎസ്ആർടിസി ബസുകളിലും ടിക്കറ്റ് കുറവായിരുന്നു. വൈകുന്നേരമായപ്പോഴേക്കും കെഎസ്ആർടിസി മിക്ക ബസുകളിലും ടിക്കറ്റ് കിട്ടാതായി. കേരളത്തിന്റെ വിവിധയിടങ്ങളിലേക്ക് പോകുന്ന അന്തസ്സംസ്ഥാന സ്വകാര്യബസുകളിൽ ഭൂരിഭാഗവും സമരത്തിൽ പങ്കെടുത്ത് സർവീസ് നിർത്തിവെച്ചു. എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കായി 200-ലധികം അന്തസ്സംസ്ഥാന ബസുകളാണ് ബെംഗളൂരുവിൽനിന്ന് സർവീസ് നടത്തുന്നത്. ഓൾ…

Read More

ഉടനടി മുഴുവൻ ടിക്കറ്റും വിറ്റുതീർന്ന വന്ദേഭാരത് എക്‌സ്‌പ്രസിന്റ ആദ്യയാത്ര ഇന്ന്

ബെംഗളൂരു : ഐടി നഗരത്തിലെ മലയാളികൾ കാത്തിരുന്ന ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്‌പ്ര സിന്റെ കന്നിയാത്ര ചൊവ്വാഴ്ച. രാവിലെ 5.10-ന് കെഎസ്ആർ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (26651) ഉച്ചയ്ക്കുശേഷം 1.50-ന് എറണാകുളത്ത് എത്തും. ബെംഗളൂരുവിൽ കെആർ പുരം സ്റ്റേഷനിലും(രാവിലെ 5.23-ന്) സ്റ്റോപ്പുണ്ട്. 11.28-ന് പാലക്കാടും 12.28-ന് തൃശ്ശൂരും എത്തും. മടക്ക തീവണ്ടി (26652) എറണാകുളം ജങ്ഷനിൽനിന്ന് ഉച്ചയ്ക്കുശേഷം 2.20-ന് പുറപ്പെട്ട് രാത്രി 10.23-ന് കെആർപുരത്തും 11-ന് ബെംഗളൂരു കെഎസ്ആറിലും എത്തും. ആദ്യദിവസത്തെ ഇരുവശത്തേക്കുമുള്ള സർവീസുകളിലും ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നിരുന്നു. ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടിയിൽ ചെയർ കാറിൽ…

Read More

മലയാളി യുവാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിക്കുന്ന മലയാളി പെൺകുട്ടികൾക്കെതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു: ഹെല്‍ത്ത് കെയര്‍ കമ്പനി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി വിഷ്ണു (39) വിനെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന മലയാളി യുവതികളായ ജ്യോതി , സൂര്യ കൂമാര്‍ എന്നിവര്‍ക്കെതിരെ ഹുളിമാവ് പോലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ഹുളിമാവ് യെലേനാഹളളിയിലെ ഫ്ലാറ്റിലെ ശുചിമുറിയിലാണ് വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെ താമസിക്കുന്ന യുവതിക്കെതിരെ വിഷ്ണുവിന്റെ സഹോദരന്‍ ജിഷ്ണു നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

Read More

ഡൽഹി സ്ഫോടനം: ട്രാഫിക് സിഗ്നലിൽ മെല്ലെ എത്തിയ വാഹനം പൊട്ടിത്തെറിച്ചെന്ന് പൊലീസ് മരണം 10 ആയി; വിവിധ ഭാ​ഗങ്ങളിൽ പരിശോധന പുരോ​ഗമിക്കുന്നു

blast

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പത്ത് പേർ മരിച്ചതായി റിപ്പോർട്ട്. കാർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ ആറ് പേരുടെ നില ​അതീവഗുരുതരമാണ്. പരിക്കേറ്റവരിൽ 15 പേരെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ തുടർന്ന് മേഖലയുടെ സുരക്ഷ എൻഎസ്ജി കമാൻഡോ ഏറ്റെടുത്തു. എൻഐഐ പരിശോധന തുടരുകയാണ്. വൈകീട്ട് 6.55ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിലെത്തി പൊട്ടിത്തെറിച്ചെന്ന് പൊലീസ് പറഞ്ഞു. വാഹനം റെഡ് സിഗ്നലിൽ നിർത്തിയെന്ന് ദൃസാക്ഷികൾ…

Read More

ഡൽഹി സ്ഫോടനം:ബെംഗളൂരു ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ അതീവ ജാഗ്രത.

ബെംഗളൂരു: ന്യൂഡൽഹി സ്ഫോടന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഡൽഹി സ്ഫോടനത്തിൽ 9പേർ മരിക്കുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. അതിനാൽ, ബെംഗളൂരുവിലെ വിമാനത്താവളം, റെയിൽവേ, മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ കർശനമായ പോലീസ് സുരക്ഷ ഏർപ്പെടുത്താൻ ഡിജി-ഐജിപി ഡോ. സലിം നിർദ്ദേശം നൽകി. നഗരപ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബെംഗളൂരുവിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംശയാസ്പദമായ വ്യക്തികളുടെ സ്ഥലങ്ങൾ നിരീക്ഷിക്കാനും, ലോഡ്ജുകളിൽ താമസിക്കുന്ന ഇതരസംസ്ഥാനക്കാരെ നിരീക്ഷിക്കാനും…

Read More

ബെംഗളൂരുവിലെ ഫ്ലൈഓവറിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു

ബെംഗളൂരു: നഗരത്തിൽ നയണ്ടഹള്ളി ഫ്ലൈഓവറിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രസൻജിത് ദാസ് ആണ് ആത്മഹത്യ ചെയ്തത് . പ്ലാസ്റ്റററായി ജോലി ചെയ്തിരുന്നയാളാണ് പ്രസൻജിത് ദാസ്. ബ്യാതരായണപുര പോലീസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി, കേസ് രജിസ്റ്റർ ചെയ്തു. സുഹൃത്തിനൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്നു പ്രസൻജിത് ദാസ്. ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഫ്ലൈഓവറിൽ നിർത്തികൊടുത്തു. തുടർന്ന് മുകളിൽ നിന്നും നിന്ന് അദ്ദേഹം ചാടുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആത്മഹത്യയുടെ കൃത്യമായ വിവരങ്ങൾ കണ്ടെത്താൻ പോലീസ് ശ്രമിക്കുകയാണ്. മൃതദേഹം…

Read More

നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

ചെന്നൈ: തുള്ളുവതോ ഇളമൈ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. നടന് കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി ഗുരുതരമായ കരള്‍ സംബന്ധമായ രോഗമായിരുന്നു. 44 വയസായിരുന്നു പ്രായം. 2002ല്‍ ധനുഷ് നായകനായി അഭിനയിച്ച തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. തമിഴ്, മലയാളം സിനിമകളിലായി 15ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിംഗാര ചെന്നൈ, പൊൻ മെഗാലൈ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടർന്ന് സൊല്ല സൊല്ല ഇനിക്കും, പലൈവന സൊലൈ എന്നീ ചിത്രങ്ങളില്‍ സഹനടനായി അഭിനയിച്ചു. തുപ്പാക്കി, അഞ്ജാൻ…

Read More