ധർമസ്ഥല കേസ്: ജീവനു ഭീഷണി; സംരക്ഷണം ആവശ്യപ്പെട്ട് ചിന്നയ്യ

ബെംഗളൂരു: ധ​​​​​ർ​​​​​മ​​​​​സ്ഥ​​​​​ല കേ​​​​​സി​​​​​ൽ ക​​​​​ള്ള​​​​​സാ​​​​​ക്ഷി പ​​​​​റ​​​​​ഞ്ഞ​​​​​തി​​​​​നു അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ ശു​​​​​ചീ​​​​​ക​​​​​ര​​​​​ണ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി ചി​​​​​ന്ന​​​​​യ്യ ജീ​​​​​വ​​​​​നു ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ണ്ടെ​​​​​ന്നു കാ​​​​ണി​​​​ച്ചു പോ​​​​​ലീ​​​​​സി​​​​​ൽ പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി. ആ​​​​​ക്‌​​​​​ടി​​​​​വി​​​​​സ്റ്റു​​​​​ക​​​​​ളാ​​​​​യ മ​​​​​ഹേ​​​​​ഷ് ഷെ​​​​​ട്ടി തി​​​​​മ​​​​​റൊ​​​​​ടി, ഗി​​​​​രീ​​​​​ഷ് മ​​​​​ട്ടെ​​​​​ണ്ണ​​​​​വ​​​​​ർ, ടി. ​​​​​ജ​​​​​യ​​​​​ന്ത്, വി​​​​​ട്ട​​​​​ള ഗൗ​​​​​ഡ എ​​​​​ന്നി​​​​​വ​​​​​രും യൂ​​​​​ട്യൂ​​​​​ബ​​​​​ർ സ​​​​​മീ​​​​​ർ എം​​​​​ഡി​​​​യും ത​​​​​ന്നെ​​​​​യും ഭാ​​​​​ര്യ​​​​​യെ​​​​​യും ആ​​​​​ക്ര​​​​​മി​​​​​ക്കാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് ചി​​​​​ന്ന​​​​​യ്യ​​​​​യു​​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. ഉചിതമായ നിയമനടപടി സ്വീകരിക്കാനും ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ തടയാൻ സംരക്ഷണം നൽകാനും പരാതിയിൽ ആവശ്യപ്പെട്ടു. ബെൽത്തങ്ങാടി പോലീസ് പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ദക്ഷിണ കന്നട ജില്ല പോലീസ്…

Read More

ശ്രീനിവാസൻ ഇനി ഓർമത്തിരയിലേക്ക്

ശ്രീനിവാസൻ (69) ഇനി ഓർമത്തിരയിലേക്ക്. ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വച്ച് അന്തരിച്ച് ശ്രീനിവാസന്റെ സംസ്കാരച്ചടങ്ങുകൾ ഉദയംപേരൂരിന് സമീപം കണ്ടനാടുള്ള വീട്ടുവളപ്പിൽ തുടങ്ങി. മൂത്തമകൻ വിനീത് ശ്രീനിവാസനാണ് അന്ത്യകർമങ്ങൾ ചെയ്യുന്നത്. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ. മരുമക്കൾ: ദിവ്യ, അർപ്പിത.

Read More

ഹോട്ടലിൽ മുറി മാറിക്കയറിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 3 പേർ അറസ്റ്റിൽ

ഹോട്ടലിൽ മുറി മാറിക്കയറിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ. കഴിഞ്ഞദിവസം പണം കടം വാങ്ങുന്നതിനായി സുഹൃത്തിനെ തേടിയെത്തിയ നഴ്സായ യുവതിയാണു പീഡിപ്പിക്കപ്പെട്ടത്. യുവതിയുടെ സുഹൃത്ത് താമസിച്ചിരുന്ന 205–ാം നമ്പർ മുറിക്കു പകരം 105–ാം നമ്പർ മുറിയിലാണു യുവതി കയറിയത്. തുടർന്ന് ക്ഷമാപണം നടത്തി. എന്നാൽ മുറിയിൽ നിന്ന് ഇറങ്ങവേ, മദ്യലഹരിയിലായിരുന്ന യുവാക്കൾ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് അവിടെനിന്നു രക്ഷപ്പെട്ട യുവതി പൊലീസിൽ പരാതി നൽകി. മുംബൈയിൽനിന്ന് 350 കിലോമീറ്റർ അകലെയുള്ള ഛത്രപതി സംഭാജി നഗറിലാണു സംഭവം.

Read More

ശീതതരംഗം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്!

ബെംഗളൂരു: സംസ്ഥാനത്ത് കൊടും തണുപ്പ് കാരണം ജനജീവിതം ദുസ്സഹമായി . ബെംഗളൂരുവിലും കൊടും തണുപ്പ് ജനങ്ങളെ വേട്ടയാടുന്നുണ്ടെന്നും കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും വകുപ്പ് അറിയിച്ചു. ശീതതരംഗ സാധ്യതയുള്ളതിനാൽ ബിദർ, കലബുറഗി, റായ്ച്ചൂർ, യാദ്ഗിർ, വിജയപുര, ബാഗൽകോട്ട്, ബെൽഗാം എന്നിവയുൾപ്പെടെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോലാർ, ചിക്കബല്ലാപ്പൂർ, മണ്ഡ്യ, മൈസൂരു, ഹാസൻ, തുംകൂർ, ചിത്രദുർഗ, ചിക്കമംഗളൂരു, ദാവൻഗരെ, ഷിമോഗ, ഹാവേരി, ബെല്ലാരി, ഗദഗ്, ധാർവാഡ്, കൊപ്പൽ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

മജസ്റ്റിക്കില്‍ വാരാന്ത്യങ്ങളില്‍ സ്വകാര്യ ബസിന് വീണ്ടും കര്‍ശന നിയന്ത്രണം

ബെംഗളൂരു: മജസ്റ്റിക് മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും സ്വകാര്യ ബസുകള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രാഫിക്ക് പോലീസ്. ക്രിത്യമായ പോയിന്റുകളില്‍ നിര്‍ത്തുക, സമയനിയന്ത്രണം പാലിക്കുക എന്നിവയിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക. പരമാവധി 2 മിനിറ്റ് മാത്രമേ ഒരു ബസിന് അനുവദിക്കുകയുളളു. റോഡരികിലെ പാര്‍ക്കിങ്ങിന് അനുമതിയില്ല. മുന്‍പും പലതവണ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Read More

നഗരത്തില്‍ എങ്ങുമെത്താതെ സ്വകാര്യ ബസുകള്‍ക്ക് മാത്രമായി ടെര്‍മിനല്‍ പദ്ധതി

നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് മാത്രമായി ടെര്‍മിനല്‍ നിര്‍മിക്കാനുളള പദ്ധതി എങ്ങും എത്തിയില്ല. കെആര്‍ പുരം, കെങ്കെരി, മാഗഡി റോഡ്, അത്തിബലെ എന്നീ സ്ഥലങ്ങളിലാണ് സ്വകാര്യ ബസ് ടെര്‍മിനലിനായി പരിഗണിച്ചത്. ബസുകള്‍ മജസ്റ്റിക്, കലാശിപാളയ ബസ് ടെര്‍മിനലുകളില്‍ എത്തുന്നത് അവസാനിപ്പിച്ചപ്പോള്‍ ഇവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. കലാശിപാളയത്ത് ബിഎംടിസി പുതിയ ബസ് ടെര്‍മിനല്‍ നിര്‍മ്മിച്ചെങ്കിലും സ്വകാര്യ ബസുകള്‍ക്ക് ഇവിടെ പ്രവേശനം അനുവദിച്ചിട്ടില്ല. പകരം കലാശിപാളിയ മെയിന്‍ റോഡിലാണ് ബസുകള്‍ നിര്‍ത്തുക

Read More

കൊടുക്കാൻ മറക്കല്ലേ; ഇന്ന് മുതൽ ദേശീയ പൾസ് പോളിയോ കാമ്പയിൻ നടക്കും; ചെയ്യേണ്ടത് ഇത്രമാത്രം

ബെംഗളൂരു: രാജ്യത്തെ പോളിയോ വിമുക്തമാക്കുന്നതിനായി കർണാടകയിലുടനീളം ദേശീയ പൾസ് പോളിയോ പരിപാടി 2025 ഇന്ന് മുതൽ ഡിസംബർ 24 വരെ നടക്കും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ മുടങ്ങാതെ നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കർണാടക ആരോഗ്യ വകുപ്പ് മാതാപിതാക്കളോട് അഭ്യർത്ഥിച്ചു . ബസ്, റെയിൽവേ സ്റ്റേഷനുകൾ പോലുള്ള പൊതു സ്ഥലങ്ങളിൽ, അടുത്തുള്ള സർക്കാർ ആശുപത്രികൾ, അങ്കണവാടികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യ ദിവസം തന്നെ കേന്ദ്രങ്ങളിൽ വാക്സിനേഷൻ നൽകും. രണ്ട് ദിവസത്തിന് ശേഷം, ആരോഗ്യ വകുപ്പ് ജീവനക്കാർ വീടുകൾ സന്ദർശിച്ച്…

Read More

ശ്രീനിവാസന് കേരളം ഇന്ന് വിട നല്‍കും; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ രാവിലെ പത്തിന് വീട്ടുവളപ്പില്‍

അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. അതുല്യ പ്രതിഭയ്ക്ക് മലയാളക്കരയാകെ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപ്തരിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്. മലയാളിയുടെ ഏത് ഭാവത്തേയും ഒട്ടും നാടകീയതകളില്ലാതെ വെള്ളിത്തിരയിലെത്തിച്ച ബുദ്ധിമാനായ സിനിമാക്കാരനാണ് വിടവാങ്ങിയത്. നർമവും, പരിഹാസവും വിമർശനവും,…

Read More

അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരും ; അധികാരക്കൈമാറ്റം തള്ളി സിദ്ധരാമയ്യ;

dk shivakumar

ബെംഗളൂരു : കർണാടക കോൺഗ്രസിലെ അധികാരപ്പോരിന് വീണ്ടും ചൂടുപകർന്ന് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാർ രണ്ടരവർഷം പൂർത്തിയാകുമ്പോൾ മുഖ്യമന്ത്രിസ്ഥാനം കൈമാറണമെന്ന് ധാരണയുണ്ടെന്ന വാദം അദ്ദേഹം തള്ളിക്കളഞ്ഞു. അങ്ങനെയൊരു ധാരണയില്ലെന്നുപറഞ്ഞ സിദ്ധരാമയ്യ അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരുമെന്ന് വ്യക്തമാക്കി. വെള്ളിയാഴ്ച, നിയമസഭയുടെ ശീതകാലസമ്മേളനത്തിന്റെ അവസാനദിവസത്തെ ചർച്ചയ്ക്കിടയിലാണ് സിദ്ധരാമയ്യ അധികാരക്കൈമാറ്റത്തെ പൂർണമായും തള്ളിക്കളഞ്ഞത്. വടക്കൻ കർണാടകത്തിലെ വികസനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടയിൽ ബിജെപി അംഗങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യത്തിനാണ്, താൻ മുഖ്യമന്ത്രിയായി തുടരുകതന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഹൈക്കമാൻഡ് മറിച്ചുതീരുമാനിക്കുംവരെ തുടരുമെന്നുപറഞ്ഞ സിദ്ധരാമയ്യ ഹൈക്കമാൻഡ് തനിക്ക് അനുകൂലമാണെന്ന് കരുതുന്നതായി അവകാശപ്പെട്ടു.…

Read More

കിടുകിടാ വിറച്ച് മൂന്നാര്‍; വ്യാപകമായി മഞ്ഞ് വീണു; താപനില പൂജ്യത്തിൽ

തൊടുപുഴ: വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ മൂന്നാർ. താപനില മൈനസിലേക്ക് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. ഇന്ന് രേഖപ്പെടുത്തിയ താപനില പൂജ്യം ഡി​ഗ്രി സെൽഷ്യസാണ്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല, അരുവിക്കാട് എന്നിവിടങ്ങളിലാണ് പൂജ്യം ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. പുലർച്ചയോടെ തണുപ്പ് പൂജ്യം ഡിഗ്രിയിൽ എത്തിയതോടെ വാഹനങ്ങളുടെ പുറത്തും തേയിലത്തോട്ടങ്ങളുടെ മുകളിലും പുല്ലുകളിലും മഞ്ഞുതുള്ളികൾ കട്ടപിടിച്ചു കിടന്നു. ചില പ്രദേശങ്ങളിൽ പൂജ്യത്തിനും താഴേക്ക് താപനില എത്തിയതായി റിപ്പോർട്ടുകളുണ്ട്. മറയൂരിനു സമീപമുള്ള തലയാറിൽ മൈനസ് രണ്ടിലേക്ക് എത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്തെ പുൽമേടുകളിൽ…

Read More
Click Here to Follow Us