ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് മുഴക്കി ഫേസ്ബുക്ക് പോസ്റ്റ്; 57 വയസുകാരൻ കസ്റ്റഡിയിൽ

കൊച്ചി: ഹൈക്കോടതിക്കു മുന്നിൽ വന്ന് തീ കൊളുത്തി ജീവനൊടുക്കുമെന്ന് ഫേസ്ബുക്കിൽ ഭീഷണി മുഴക്കിയ ഒരാൾ അറസ്റ്റിലായി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ ഇ പി ജയപ്രകാശാണ്(57) അറസ്റ്റിലായത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഫേസ്ബുക്കിൽ ചെയ്ത ഭീഷണിപോസ്റ്റ് അന്വേഷിച്ചിറങ്ങിയ പൊലീസ് പ്രദേശത്ത് ഒരാളെ പരുങ്ങുന്നതായി കണ്ടു. ചോദ്യം ചെയ്യൽ നടത്തി അന്വേഷിച്ചപ്പോഴാണ് ഫേസ്ബുക്കിൽ ഭീഷണി പോസ്റ്റ് ചെയ്ത ജയപ്രകാശ് ആ വ്യക്തിയാണെന്ന് വ്യക്തമായി. പോലീസിനെ കണ്ട ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സംഭവം ജനങ്ങൾക്കും…

Read More

മുടങ്ങിക്കിടക്കുന്ന ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ നടപടി

ബെംഗളൂരു : ഏഴുമാസമായി മുടങ്ങിക്കിടക്കുന്ന ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ നടപടി. നിർമാണക്കരാറിൽനിന്ന് എൽ ആൻഡ് ടി കമ്പനി പിൻമാറിയതിനെത്തുടർന്ന് മുടങ്ങിയ പണികൾ പൂർത്തിയാക്കാൻ പുതിയ ടെൻഡർ ക്ഷണിച്ചു. രണ്ടാം ഇടനാഴിയായ മല്ലിഗെ ലൈനിന്റെ നിർമാണത്തിനാണ് കെ-റൈഡ്(കർണാടക റെയിൽ ഇൻഫ്രാസ്ട്രക്‌ചർ ഡിവലപ്‌മെന്റ് കമ്പനി) ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുത്തുനൽകുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്നാണ് രണ്ടാം ഇടനാഴിയായ ബയ്യപ്പനഹള്ളി-ചിക്കബാനവാര വരെയുള്ള മല്ലിഗെലൈൻ, നാലാം ഇടനാഴിയായ ഹീലലിഗേ-രാജനകുണ്ഡേ കനക ലൈൻ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളിൽനിന്ന് എൽ ആൻഡ് ടി പിൻമാറിയത്. ഇതിൽ മല്ലിഗെ ലൈനിന്റെ…

Read More

ടേക്ക് ഓഫിന് പിന്നാലെ കാർഗോ വിമാനം തകർന്നു വീണു

യുഎസിലെ കെൻ്റക്കിയിൽ ടേക്ക് ഓഫിന് പിന്നാലെ കാർഗോവിമാനം തകർന്നു വീണു. ലൂയിസ് വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെയായിരുന്നു അപകടം. വിമാനത്തിൽ മൂന്ന് ജീവനക്കാരാണുണ്ടായിരുന്നത്. ഹോണോലുലുവിലേക്ക് പുറപ്പെടാനിരുന്ന വിമാനം വ്യവസായ മേഖലയിലാണ് തകർന്ന് വീണത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Read More

പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; പ്രകോപനം പുകവലി ചോദ്യം ചെയ്‌തത്‌, പരാതിപ്പെടുമെന്ന് പറഞ്ഞതിന് പിന്നാലെ ആക്രമണം

ട്രെയിനിലെ പെൺകുട്ടിക്കെതിരായ ആക്രമണം, പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്ന് പൊലീസ്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. പ്രതി പുകവലിച്ചുകൊണ്ട് പെൺകുട്ടികളുടെ അടുത്തെത്തി. മാറിനിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പെൺകുട്ടികൾ പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തൽ. പ്രതി പുകവലിച്ചത് ശുചിമുറിക്ക് സമീപം നിന്ന്. വാതിൽപ്പടിയിലിരുന്ന ശ്രീക്കുട്ടിയെ ശക്തിയായി ചവിട്ടി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പ്രതി ട്രെയിനിൽ കയറിയത് രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ച ശേഷം. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനിൽ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പ്രതിക്കെതിരെ ചുമത്തിയത് വധശ്രമം അടക്കം 6…

Read More

മതപരിവർത്തനമെന്ന് ആരോപണം: മലയാളി വൈദികൻ അറസ്റ്റിൽ

മധ്യപ്രദേശില്‍ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികൻ അറസ്റ്റിൽ. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്വിൻ ആണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ജാബുവിലാണ് സംഭവം. സിഎസ്ഐ വൈദികനാണ് ഗോഡ്വിൻ. കഴിഞ്ഞമാസം 25ആം തീയതിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റാത്ലം പൊലീസാണ് അറസ്റ്റ് ചെയ്തത്.

Read More

പാല്‍ വില കൂട്ടും, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: പാല്‍വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി. തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് ഇപ്പോള്‍ പാല്‍വില കൂട്ടാന്‍ പറ്റില്ല. മില്‍മ ഇത് സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍വെച്ചാല്‍ പരിഗണിക്കുമെന്നും ക്ഷീര വികസന വകുപ്പ് മന്ത്രി അറിയിച്ചു. പാല്‍വില കുറച്ച് വര്‍ധിപ്പിക്കുന്നതുകൊണ്ട് പ്രശ്നമില്ല. എന്നാല്‍ കൂടുതല്‍ പാടില്ല. ക്ഷീര കര്‍ഷകര്‍ക്കുവേണ്ടിയാണ് പാല്‍ വില വര്‍ധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം എത്രരൂപയാണ് വര്‍ധിപ്പിക്കുക എന്നത് മന്ത്രി വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാരിന്റെ അനുമതിയോടെയാണ് മില്‍മ പാല്‍ വില വര്‍ധിപ്പിക്കുക. പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ എല്ലാ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ആനുപാതികമായി…

Read More

സർക്കാർ സ്കൂളിൽ ഭക്ഷ്യവിഷബാധ; 12 കുട്ടികൾ ആശുപത്രിയിൽ

ബെംഗളൂരു : ബെളഗാവിയിലെ സർക്കാർ റെഡിസൻഷ്യൻ സ്കൂളിൽ ഭക്ഷ്യ വിഷബാധയേറ്റ 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കോടി താലൂക്കിലെ ഹിരെകൊടി മൊറാർജി ദേശായി റെസിഡൻഷ്യൽ സ്‌കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഞായാറാഴ്ച രാത്രി അത്താഴം കഴിച്ചതിനുശേഷം കുട്ടികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ഉടൻ സ്‌കൂൾ അധികൃതർ കുട്ടകളെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സ്കൂളിലെ വൃത്തിക്കുറവിനെപ്പറ്റി നേരത്തേ പരാതിയുയർന്നിരുന്നു. ഇതേത്തുടർന്ന് അടുത്തിടെ പ്രദേശത്തെ ഒരു കോടതിയിലെ ജഡ്ജി സ്കൂളിലെത്തി പരിശോധന നടത്തുകയും ഹോസ്റ്റൽ വാർഡനെയും ജീവനക്കാരെയും താക്കീത് നൽകുകയും ചെയ്തിരുന്നു.…

Read More

ബെംഗളൂരുവിലെ ഈ മൂന്ന് റെയില്‍വേ സ്റ്റേഷനുകളിൽ വിമാനത്താവളത്തിന് സമാനമായ സംവിധാനത്തിലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുറക്കും

ബെംഗളൂരു: അടുത്ത വർഷത്തോടെ ബെംഗളൂരു നഗരത്തിലെ മൂന്ന് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാർക്ക് ആധുനിക സൗകര്യത്തോടെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുറക്കും. കെഎസ്‌ആർ, എസ്‌എംവിടി, കെആർപുരം എന്നിവിടങ്ങളിലാണ് റെയില്‍വേ യാത്രക്കാർക്കായി അടുത്തവർഷം കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുറക്കുന്നത്. ഏകദേശം 7,000 പേർക്ക് ഒരേസമയം സമയം ചെലവഴിക്കാൻ സാധിക്കും. മൈസൂരുവിലും സമാനമായ മാറ്റങ്ങള്‍ ഉണ്ടാകും. രാജ്യത്തൊട്ടാകെ 76 റെയില്‍വേ സ്റ്റേഷനുകളില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ച്‌ ഈ പുതിയ കെട്ടിടങ്ങള്‍ നിർമ്മിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.ദീപാവലി – ഛഠ് സമയത്തുണ്ടായ തിരക്ക് നിയന്ത്രിക്കാൻ…

Read More

ഫ്‌ലാഗ് ഓഫ് ചെയ്ത വാഹനം നേരെ പുഴയിലേക്ക് വീണു

തൃശൂര്‍: വടക്കാഞ്ചേരി നഗരസഭയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വാഹനം നേരെ പുഴയിലേക്ക്. വാഹനത്തില്‍ ഉണ്ടായിരുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അരവിന്ദാക്ഷനും ഡ്രൈവര്‍ ബിന്ദുവും അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികള്‍ കൈമാറ്റം ചെയ്യുന്ന നഗരസഭയുടെ കടയുടെ ആവശ്യങ്ങള്‍ക്കായി വാങ്ങിയതായിരുന്നു വാഹനം. തിങ്കളാഴ്ച ഉച്ചയോടെയാണ് വടക്കാഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ പിഎന്‍ സുരേന്ദ്രന്‍ വണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തത്. വാഹനം മുന്നോട്ടു എടുത്തപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് വീഴുകയായിരുന്നു. ചെയര്‍മാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് അപകടം. സംഭവം കണ്ടുനിന്നവര്‍…

Read More

വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു; സിനിമ അവാർഡ് വിവാദത്തിൽ മന്ത്രി സജി ചെറിയാൻ

കോഴിക്കോട്: ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാര്‍ഡാണ് പ്രഖ്യാപിച്ചതെന്ന് മന്ത്രി സജി ചെറിയാന്‍. കയ്യടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോള്‍ കയ്യടി. ലോകം കണ്ട ഇതിഹാസ നായകന്‍ മോഹന്‍ലാലിനെ സര്‍ക്കാര്‍ സ്വീകരിച്ചു. മോഹന്‍ലാലിന്റെ പരിപാടിയായിരുന്നു ലാല്‍സലാം. അതിനും കയ്യടി. വേടനെപ്പോലും തങ്ങള്‍ സ്വീകരിച്ചുവെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കോഴിക്കോട് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Read More