സ്ലീവ്‌ലെസ് വസ്ത്രങ്ങളും കീറിയ ജീൻസും നടക്കില്ല; ഓഫീസിൽ മാന്യമായി വസ്ത്രം ധരിക്കണം; ജീവനക്കാരോട് സർക്കാർ

ബെംഗളൂരു: ഓഫീസുകളിൽ മാന്യമായി വസ്ത്രം ധരിച്ചെത്തണമെന്ന് ജീവനക്കാർക്ക് കർശന നിർദേശം നൽകി കർണാടക സർക്കാർ. സർക്കാരിന് അവമതിപ്പുണ്ടാക്കുന്നരീതിയിൽ വസ്ത്രം ധരിച്ചെത്തുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം.  സർക്കാരിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തുന്ന വസ്ത്രം ധരിച്ച് ഓഫീസിൽ എത്തുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് (ഡിപിഎആർ) കർശന നിർദ്ദേശം പുറപ്പെടുവിച്ചു.

വിവിധ വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ, മുഖ്യമന്ത്രിയുടെ ഓഫീസ്, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജില്ലാ പഞ്ചായത്തുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർ എന്നിവർക്ക് സർക്കാർ ഓഫീസിൽ ഡ്യൂട്ടി ചെയ്യുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ, ചെയ്യരുതാത്ത കാര്യങ്ങൾ എന്നിവ പട്ടികപ്പെടുത്തിയാണ് അറിയിപ്പ് നൽകിയിട്ടുള്ളത്.

  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

സംസ്ഥാന സർക്കാർ ഓഫീസുകളിൽ ചില ജീവനക്കാർ മാന്യമല്ലാത്ത വസ്ത്രം ധരിച്ച് ജോലി ചെയ്യുന്നതായി പൊതുജനങ്ങളിൽ നിന്നും ചില സംഘടനകളിൽ നിന്നും വകുപ്പിന് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കുലറിൽ പറയുന്നു.

മാന്യമായ വസ്ത്രം ധരിക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പലരും നിർദ്ദേശങ്ങൾ പാലിക്കുന്നില്ല. അത് ഗൗരവമായി എടുത്തിട്ടുണ്ടെന്ന് സർക്കുലറിൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കോർപ്പറേറ്റ് ഓഫീസുകളിൽ നിന്ന് വ്യത്യസ്തമായി, സർക്കാർ ജീവനക്കാർക്ക് ഡ്രസ് കോഡ് ഇല്ല. എന്നിരുന്നാലും, ചില ആളുകൾ കോളേജ് വിദ്യാർത്ഥികളെപ്പോലെയാണ് വസ്ത്രം ധരിക്കുന്നത്, ഇത് സ്വീകാര്യമല്ല. കീറിയ ജീൻസുകളും സ്ലീവ്‌ലെസ് വസ്ത്രങ്ങളും വളരെ ഇറുകിയ വസ്ത്രങ്ങളും ധരിക്കുന്നതായി കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!

സർക്കാർ ജീവനക്കാരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി സർക്കാർ ലെഡ്ജറുകളും മൂവ്മെന്റ് രജിസ്റ്ററുകളും അവതരിപ്പിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർ ഓഫീസിൽ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും അവരുടെ നീക്കങ്ങൾ ഈ ലെഡ്ജറുകളിൽ രേഖപ്പെടുത്തണമെന്ന് സർക്കുലറിൽ പറയുന്നു.

എന്നാൽ പലരും ഈ നിയമം പാലിക്കുന്നില്ല. ഒരു ജീവനക്കാരൻ രാവിലെ 10:10 ന് ഓഫീസിൽ ഉണ്ടായിരിക്കുകയും ജോലി സമയം അവസാനിക്കുന്നതുവരെ തന്റെ സ്ഥാനത്ത് തുടരുകയും വേണം. ഔദ്യോഗിക ജോലിക്ക് പോകുകയാണെങ്കിൽ, അത് രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്ന് വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts