കൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ യുഡിഎഫിന് ഒപ്പം നിൽകാൻ അഭ്യർത്ഥിച്ചുവെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. കോൺഗ്രസ് നേതൃത്വം ഫോണിൽ ബന്ധപ്പെട്ടുവെന്നും തങ്ങൾക്കൊപ്പം നിൽക്കണമെന്ന് ജില്ലാ നേതൃത്വം അഭ്യർത്ഥിച്ചുവെന്നും സി കെ ജാനു പറഞ്ഞു. ഇത് സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും പാര്‍ട്ടിയുടെ അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്നും സികെ ജാനു പറഞ്ഞു. ഏതെങ്കിലും ഒരു മുന്നണിക്കൊപ്പം നിൽക്കണം എന്ന നിലപാട് പാർട്ടിക്കുണ്ട്. എന്നാൽ, ഏത് മുന്നണി എന്ന് തീരുമാനമെടുത്തിട്ടില്ലയെന്നും സി കെ ജാനു പറഞ്ഞു.
Read MoreMonth: September 2025
സ്വകാര്യ ബസിൽ യാത്രചെയ്ത വിദ്യാർഥിയുടെ കൈവിരൽ അറ്റു
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. നിറമരുതൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ വാക്കാട് സ്വദേശി ഷഹനാസിനാണ് അപകടത്തില്‍ വിരല്‍ നഷ്ടമായത്. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ ബേസിൽ യാത്രചെയ്യവെയായിരുന്നു അപകടം. ഷഹനാസ് സഞ്ചരിച്ചിരുന്ന ബസും എതിരെ വന്ന ബസും തമ്മിൽ ഉരസുകയും സൈഡിലെ കമ്പി പിടിച്ച് നിന്നിരുന്ന ഷഹനാസിൻ്റെ വിരൽ ബസുകൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. പരുക്കേറ്റ ഷഹനാസിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം…
Read Moreപാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി വീടിനകത്ത് മരിച്ച നിലയില്‍
പാലക്കാട്: പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ഹിജാൻ ആണ് മരിച്ചത്. രാവിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെതുകയായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്ന ഹിജാന്‍ രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് അമ്മ തട്ടി വിളിച്ചു. എന്നാല്‍ വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തേക്ക് കേറുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി മൃതശരീരം ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.
Read Moreസീനിയേഴ്സ് മദ്യം കുടിപ്പിച്ചു; ബില്ല് അടയ്ക്കാൻ നിർബന്ധിച്ചു; വീഡിയോ പങ്കുവെച്ച ശേഷം വിദ്യാർത്ഥി ജീവനൊടുക്കി
ഹൈദരാബാദ്: ഹൈദരാബാദിൽ ക്രൂരമായ റാഗിങ് നേരിട്ടതിനെ തുടർന്ന് വിദ്യാർത്ഥി ജീവനൊടുക്കി. ഹൈദരാബാദിലെ സിദ്ധാർത്ഥ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജാദവ് സായ് തേജ(22)യാണ് കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുമ്പ് താൻ നേരിട്ട ദുരനുഭവങ്ങൾ വിശദീകരിച്ചുകൊണ്ട് വിദ്യാർത്ഥി ചിത്രീകരിച്ച വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇതിൽ സീനിയർ വിദ്യാർഥികൾ തന്നെ മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്നും തൻറെ ജീവൻ അപകടത്തിലാണെന്നും സായ് തേജ കരഞ്ഞ് പറയുന്നുണ്ട്. സായ് തേജയെ ഒരു ബാറിലേക്ക് കൊണ്ടുപോയി കോളേജിലെ സീനിയർ വിദ്യാർത്ഥികൾ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഏകദേശം…
Read Moreസംസ്ഥാനത്ത് ജാതിസർവേയ്ക്ക് ഇന്നുതുടക്കം
ബെംഗളൂരു : വിവാദങ്ങളും തർക്കങ്ങളും തുടരുന്നതിനിടെ സംസ്ഥാനത്ത് തിങ്കളാഴ്ച ജാതിസർവേ ആരംഭിക്കും. എതിർപ്പിനെത്തുടർന്ന് സർവേയിലെ ജാതിപ്പട്ടികയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പരിവർത്തിത ക്രൈസ്തവർക്ക് ജാതിപ്പേര് നൽകിയതാണ് വലിയവിവാദത്തിന് കാരണം. ഇതിലാണ് മാറ്റംവരുത്തിയത്. എന്നാൽ, വിവിധ സമുദായങ്ങൾക്കുള്ളിൽത്തന്നെ വിഭജനമുണ്ടാക്കുന്നുവെന്ന് ആരോപണം ഇപ്പോഴും നിലനിൽക്കുകയാണ്. ജാതിപ്പട്ടികയിൽ ആശയക്കുഴപ്പമുള്ളതിനാൽ സർവേ നീട്ടിവെക്കണമെന്ന് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി ആവശ്യപ്പെട്ടു. എന്നാൽ, സർവേ നിശ്ചയിച്ചപ്രകാരം നടത്താൻതന്നെ സർക്കാർ തീരുമാനിക്കുകയായിരുന്നു.
Read Moreപത്തനംതിട്ട എസി സ്ലീപ്പര്‍ ബസ് ബെംഗളൂരുവില്‍ നിന്ന് സര്‍വ്വീസ് ആരംഭിച്ചു
ബെംഗളൂരു: കേരള ആര്‍ടിസിയുടെ പത്തനംതിട്ട സ്വിഫ്റ്റ് ബസിന് പകരമുളള എസി സ്ലീപ്പര്‍ ബസ് ഇന്ന് ബെംഗളൂരുവില്‍ നിന്ന് സര്‍വ്വീസ് ആരംഭിച്ചു. വെകിട്ട്5ന് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 7.10 പത്തനംതിട്ടയിലെത്തും.
Read Moreആദ്യ ന്യൂനമർദം രൂപപ്പെട്ടു; പസഫിക് സമുദ്രത്തിൽ ചുഴലിക്കാറ്റ്
വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. പിറകെ രണ്ടാമത്തെ ന്യൂനമർദം സെപ്റ്റംബർ 25 ഓടെ രൂപപ്പെട്ട് തീവ്ര ന്യൂനമർദമായി സെപ്റ്റംബർ 27 ഓടെ ആന്ധ്രാ-ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി. ബംഗാൾ ഉൾക്കടലിന് പുറമെ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലും ചുഴലിക്കാറ്റുകൾ സജീവമാണ്. ആദ്യ ന്യൂനമർദം നേരിട്ട് മഴയ്ക്ക് കാരണമാകില്ലെങ്കിലും നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന മഴ തുടരും. രണ്ടാമത്തെ ന്യൂനമർദം സംസ്ഥാനത്ത് പൊതുവെ 25 ന് ശേഷം 2-3 ദിവസം മഴയിൽ വർധനവിന് കാരണമാകുമെന്നും കാലാവസ്ഥാ വിദ്ഗധൻ…
Read Moreഹസിരു രക്ഷക പദ്ധതി ഏറ്റെടുത്ത് വിദ്യാര്‍ത്ഥികള്‍; മുന്നില്‍ യെലഹങ്ക നട്ടത് 38809 മരങ്ങൾ
ബെംഗളൂരു : വികസനത്തിന്റെ പേരില്‍ മരങ്ങള്‍ വ്യാപകമായി മുറിച്ച് നീക്കുന്നതിനെ തുടര്‍ന്ന് കാലാവസ്ഥ വ്യത്യാനത്തെ മറികടക്കാന്‍ കൂടി ലക്ഷ്യമിട്ട് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ ഹസിരു രക്ഷകപദ്ധതി ഏറ്റെടുത്ത് വിദ്യാര്‍ത്ഥികളും വിവിധ സ്‌കൂളുകളുടെ സഹകരണത്തോടെ 2 വര്‍ഷത്തിനിടെ നഗരവീഥികളില്‍ 2,35,538 വൃക്ഷത്തെകളാണ് നട്ട് പിടിപ്പച്ചത്. മെട്രോ, മോല്‍പാലം, റോഡ് വികസനം തുടങ്ങിയവയ്ക്കായി മരങ്ങള്‍ മുറിക്കുന്നതിനാല്‍ നഗരത്തില്‍ വര്‍ഷാവര്‍ഷം താപനില ഉയരുന്നതു മറികടക്കാനാണ് ലക്ഷ്യം. നഗരത്തിലുടനീളം 2023 – 2024 വര്‍ഷം 86235 വൃക്ഷത്തെകളാണ് നട്ടത്. 2024 – 2025 വര്‍ഷം 110494 മരങ്ങളും ഈ വര്‍ഷം…
Read Moreഅവതാരകൻ രാജേഷ് കേശവിനെ തുടർ ചികിത്സയ്ക്കായി വെല്ലൂർ ആശുപത്രിയിലേക്ക് മാറ്റി
പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ എയർ ആംബുലൻസ് വഴിയാണ് വെല്ലൂരിലേക്ക് മാറ്റിയത്. ഒരു പരിപാടിക്കിടെ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീണ രാജേഷ് കേശവ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നിലവിൽ ന്യൂറോ റിഹാബിലിറ്റേഷൻ ചികിത്സ നൽകുന്നതിനായാണ് അദ്ദേഹത്തെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. രാജേഷിന്റെ ചികിത്സയ്ക്കായി എയർ ആംബുലൻസ് ഒരുക്കാൻ മുൻകൈയെടുത്ത നടൻ സുരേഷ് ഗോപി, വ്യവസായി യൂസഫ് അലി, വേഫേറർ, എസ്.കെ.എൻ എന്നിവർക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നന്ദി അറിയിച്ചു. രാജേഷിന്റെ…
Read Moreഉത്ര വധക്കേസിനു സമാനമായി ഭാര്യയെ പൂട്ടിയിട്ട ശേഷം വിഷപാമ്പിനെ കൊണ്ട് കടിപ്പിച്ചു; യുവതിയുടെ നില ഗുരുതരം
ലക്നൗ: ഉത്ര വധക്കേസിനു സമാനമായി കാൺപുരിൽ ഭാര്യയെ പാമ്പിനെ കൊണ്ട് കൊല്ലാൻ ശ്രമിച്ചു ഭർത്താവ്. രേഷ്മയെന്ന യുവതിയെ ഭർത്താവ് ഷാനവാസ് മുറിയിൽ പൂട്ടിയിട്ട ശേഷം വിഷപ്പാമ്പിനെ തുറന്നുവിടുകയായിരുന്നു. സ്ത്രീധന പീഡനത്തെ ചൊല്ലി നടന്ന തർക്കത്തിനൊടുവിലാണ് സംഭവം. രേഷ്മയുടെ ആരോഗ്യനില ഗുരുതരമാണ്. ഷാനവാസ് ഉൾപ്പെടെ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു. വേദനകൊണ്ടു പുളഞ്ഞ യുവതി നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്തെങ്കിലും ഭർതൃവീട്ടുകാർ പുറത്തിരുന്ന് ചിരിക്കുകയായിരുന്നു. പിന്നീട് രേഷ്മ സഹോദരിയെ ഫോണിൽ വിളിച്ചു കാര്യം അറിയിക്കുകയായിരുന്നു. സഹോദരി എത്തിയപ്പോൾ അവശനിലയിലായിരുന്നു രേഷ്മ. 2021ലായിരുന്നു ഷാനവാസിന്റെയും രേഷ്മയുടെയും വിവാഹം.…
Read More