ഗഗൻയാൻ വിക്ഷേപണം 2027 തുടക്കത്തിൽ

ബെംഗളൂരു : മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യദൗത്യമായ ഗഗൻയാൻ 2027 ആദ്യപാദത്തിൽ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ പറഞ്ഞു.

ഇതിനുമുന്നോടിയായുള്ള രണ്ട് പരീക്ഷണദൗത്യത്തിലൊന്ന് ഈവർഷം ഡിസംബറിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബഹിരാകാശയാത്രികർക്കുപകരം മനുഷ്യറോബോട്ടായ വ്യോമമിത്രയുമായി ഗഗൻയാൻ പേടകത്തിന്റെ മാതൃക വിക്ഷേപിക്കുന്ന പരീക്ഷണമാണിത്.

പ്രധാനമന്ത്രിയുമായി ചർച്ചചെയ്തശേഷം വിക്ഷേപണത്തീയതികൾ പ്രഖ്യാപിക്കും. ഗഗൻയാൻ ദൗത്യത്തിന്റെ തയ്യാറെടുപ്പുകളിൽ 85 ശതമാനത്തോളം ജോലികളും പൂർത്തിയാക്കിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

നാല് ബഹിരാകാശസഞ്ചാരികളെയാണ് ഗഗൻയാനിൽ ബഹിരാകാശത്തേക്കയക്കുന്നത്. വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന് നേതൃത്വംനൽകുന്നത്.

അടുത്തിടെ നടത്തിയ ആക്സിയം-4 ദൗത്യത്തിലൂടെ ശുഭാംശു ശുക്ല നേടിയ അനുഭവസമ്പത്ത് ഗഗൻയാനിന്റെ തയ്യാറെടുപ്പുകൾക്ക് പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും നാരായണൻ പറഞ്ഞു.

ഗഗൻയാൻ ദൗത്യത്തിൽ ഐഎസ്ആർഒയ്ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗഗൻയാനിൽ ശുഭാംശു ശുക്ലയെ കൂടാതെ ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്ണൻനായർ, അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ എന്നിവരാണ് യാത്രികർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
[masterslider id="10"]

Related posts