പെൺസുഹൃത്തുക്കൾക്കൊപ്പം പാർക്കിലിരിക്കുന്ന ദൃശ്യം പ്രചരിച്ചതോടെ വിദ്യാർഥി ജീവനൊടുക്കി

ബെംഗളൂരു : പെൺസുഹൃത്തുക്കൾക്കൊപ്പം പാർക്കിലിരിക്കുന്ന വീഡിയോ ദൃശ്യം പ്രചരിപ്പിച്ചതിനെത്തുടർന്ന് വിദ്യാർഥി ജീവനൊടുക്കി.

ഹാസൻ താലൂക്കിലെ മൊസാലെ ഹൊസഹള്ളി ഡിഗ്രി കോളേജിൽ അവസാന വർഷ ബിഎ വിദ്യാർഥിയായ കല്ലേനഹള്ളി സ്വദേശിയായ കെ. പവൻ (21) ആണ് മരിച്ചത്.

പവൻ ഹാസൻ പട്ടണത്തിലെ ഒരു പാർക്കിൽ പെൺസുഹൃത്തുക്കൾക്കൊപ്പം ഇരിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

ഇവരുടെ വീഡിയോ വീട്ടമ്മ മൊബൈലിൽ പകർത്തി പോസ്റ്റ് ചെയ്യുകയായിരുന്നു. പൊതുസ്ഥലത്ത് വിദ്യാർഥികൾ മോശമായി പെരുമാറുന്നുവെന്ന തരത്തിലായിരുന്നു വീഡിയോ.

ഇതിൽ മനംനൊന്ത് പവൻ അവരെ വിളിച്ച് വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ വീട്ടമ്മ വഴങ്ങാതിരുന്നതോടെ പവൻ വീട്ടിലെ പശുത്തൊഴുത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. ഹാസൻ റൂറൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts