വനംവകുപ്പിന്‍റെ നേതൃത്വത്തിൽ അധ്യാപകർക്ക് പാമ്പിനെ പിടിക്കാൻ പരിശീലനം

തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളിൽ പാമ്പുകടി മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെ ഭാഗം ആയി ശാസ്ത്രീയമായ സ്നേക്ക് റസ്‌ക്യൂ & റിലീസ് സംബന്ധിച്ച് സ്‌കൂൾ അധ്യാപകര്‍ക്ക് പരിശീലനം നൽകുന്നു. വനംവകുപ്പിന്‍റെ നേതൃത്വത്തിൽ ആണ് പരിശീലനം. ആഗസ്ത് 11ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി ഒലവക്കോട് ആരണ്യ ഭവൻ കോമ്പൗണ്ടിൽ വെച്ചാണ് പരിശീലനം. പാലക്കാട്ടെ അധ്യാപകർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള അധ്യാപകര്‍ രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച് അസിസ്റ്റന്‍റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, ആരണ്യ ഭവൻ, ഒലവക്കോട്, പാലക്കാട് – 678002 എന്ന…

Read More

കരാർ നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് തട്ടിപ്പ്; മുസ്‌ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റിൽ

മലപ്പുറം: കരാർ വാഗ്ദാനം നൽകി പണം തട്ടിയെന്ന കേസിൽ മലപ്പുറത്തെ മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം ടി പി ഹാരിസ് പിടിയിൽ. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഹാരിസ് പിടിയിലായത്. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാർ നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് ഹാരിസ് പണം തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തിൽ 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സംഭവത്തിൽ കഴിഞ്ഞ ദിവസം മലപ്പുറം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വ്യാപകമായി പരാതികൾ ലഭിച്ചതിന് പിന്നാലെ ഹാരിസിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ…

Read More

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. സെപ്റ്റംബർ 9-ന് ആണ് തിരഞ്ഞെടുപ്പ് നടക്കുക. ജൂലൈ 21ന് ജഗ്ദീപ് ധൻകർ രാജിവച്ചതിനെ തുടർന്ന് ആണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഓഗസ്റ്റ് 21 വരെ നാമനിർദേശപത്രികകൾ സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25. ഫലപ്രഖ്യാപനം സെപ്റ്റംബർ 9ന്. 2022ൽ ഓഗസ്റ്റ് ആറിനു നടന്ന തിരഞ്ഞെടുപ്പിലാണ് 16ാമത് ഉപരാഷ്ട്രപതിയായി ധൻകർ തിരഞ്ഞെടുക്കപ്പെട്ടത്

Read More

സ്വകര്യ ബസ് നിർത്തിയിട്ടിരുന്ന ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; 15 പേർക്ക് പരിക്ക്

ബെംഗളൂരു: ശിവമോഗയിലെ തീർത്ഥഹള്ളി റോഡിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു, 15 ലധികം പേർക്ക് പരിക്കേറ്റു. മംഗലാപുരത്ത് നിന്ന് ചിത്രദുർഗ ജില്ലയിലെ ചല്ലക്കെരെയിലേക്ക് പോകുകയായിരുന്ന ദുർഗാംബ ബസ് ഗജാനൂരിനടുത്ത് റോഡിൽ നിർത്തിയിട്ടിരുന്ന ആന്ധ്രാപ്രദേശിലെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബസ് കണ്ടക്ടർ അന്നപ്പ (40), ചല്ലക്കെരെ നിവാസി ഹർഷിത് (35) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഈ ദാരുണമായ അപകടത്തിൽ 13 ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഉമേഷ് (50), പ്രസാദ് (40), വിഷ്ണു (21), മഞ്ജുനാഥ് (45),…

Read More

ഡോ. രാജ്കുമാറിന്റെ സഹോദരി നാഗമ്മ അന്തരിച്ചു

ബെംഗളൂരു: നടൻ ഡോ. രാജ്കുമാറിന്റെ സഹോദരി നാഗമ്മ (95) അന്തരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ചാമരാജനഗറിന് സമീപം തലവടി താലൂക്കിന് സമീപം ഗജനൂരിൽ വെച്ചായിരുന്നു നാഗമ്മയുടെ അന്ത്യം. അന്നവ്രു ഡോ. രാജ്കുമാർ സ്നേഹപൂർവ്വം പണിത വീട്ടിലാണ് നാഗമ്മ താമസിച്ചിരുന്നത്. അതേസമയം, കഴിഞ്ഞ കുറേ വർഷങ്ങളായി വാർദ്ധക്യസഹജമായ അസുഖങ്ങ ളെ തുടർന്നാണ് അന്ത്യം.

Read More

ആളുകളെ ക്യുവിൽ നിർത്തി ഫോൺ സംഭാഷണം : റെയിൽവേ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു

ബെംഗളൂരു : നീണ്ട നിരയിൽ കാത്തുനിന്ന യാത്രക്കാരെ അവഗണിച്ച് സ്വകാര്യ ഫോൺ സംഭാഷണത്തിൽ ഏർപ്പെട്ട യിൽവേ ജീവനക്കാരനെ സസ്പെൻഡുചെയ്തു. ‘എക്സ്’ അടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. തുടർന്നാണ് യാദ്ഗിർ ഉൾപ്പെടുന്ന ദക്ഷിണ-മധ്യ റെയിൽവേ മഹേഷിനെ സസ്പെൻഡ് ചെയ്തത്. രണ്ട് ദിവസം മുമ്പ് കർണാടകയിലെ ഗുണ്ടക്കൽ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. യാദ്ഗിർ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരനായ സി. മഹേഷാണ് യാത്രക്കാർ ഏറെനേരം കാത്തുനിന്നിട്ടും അത് ഗൗനിക്കാതെ ഫോൺ സംഭാഷണം തുടർന്നത്. പിന്നീട് യാത്രക്കാർ ബഹളമുണ്ടാക്കിയതോടെയാണ് ടിക്കറ്റ്…

Read More

താരസംഘടന എഎംഎംഎയ്ക്ക് നികുതി ബാധ്യതാ കുരുക്ക്

കൊച്ചി: സംഘടനാതിരഞ്ഞെടുപ്പിനിടെ താരസംഘടന എഎംഎംഎയ്ക്ക് നികുതി ബാധ്യതാ കുരുക്ക്. അംഗത്വവിതരണത്തിലടക്കം എഎംഎംഎയ്ക്കുള്ളത് കോടികളുടെ ജിഎസ്ടി കുടിശികയാണ്. തെരഞ്ഞെടുപ്പ് നടന്ന് പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്താൽ ആദ്യം പരിഹരിക്കേണ്ടി വരിക നികുതിക്കുരുക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരിക്കും. എട്ട് കോടിയോളം രൂപയുടെ നികുതിക്കുരുക്കാണ് സംഘടനയ്ക്ക് വന്നിരിക്കുന്നത്. ഇതിൽ 2014 മുതലുള്ള സ്റ്റേജ് ഷോയും മറ്റും നടത്തിയതുമായി ബന്ധപ്പെട്ട് അടയ്‌ക്കേണ്ട ജിഎസ്ടി, ആദായനികുതി എന്നിവയിലാണ് കുടിശ്ശികയുള്ളത്. ഇവ അടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ആഡ്‌ഹോക്ക് കമ്മിറ്റി ആയിരുന്നു ചുമതലയിൽ ഉണ്ടായിരുന്നതിനാൽ നിയമപ്രശ്നങ്ങൾ ഉയർന്നുവന്നു. ഇതോടെ സാവകാശം തേടുകയായിരുന്നു.

Read More

ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ യുവതിയ്ക്ക് സുഖപ്രസവം ; വേണ്ട സഹായങ്ങൾ നൽകി റെയിൽവേ ജീവനക്കാരും യാത്രക്കാരും

ബെംഗളൂരു : ചൊവ്വാഴ്ച നഗരത്തിലെ ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിലെ സർ എം വിശ്വേശ്വരയ്യ ടെർമിനൽ പ്ലാറ്റ്‌ഫോമിൽ ഒരു സ്ത്രീ ആൺകുഞ്ഞിന് ജന്മം നൽകി. ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന ഒരു സ്ത്രീക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനാൽ, റെയിൽവേ ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും സഹായത്തോടെ സ്ത്രീ ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും നിലവിൽ ആരോഗ്യവതിയാണ്. അർച്ചന കുമാരി (23 ) ആണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ആർപിഎഫ് കോൺസ്റ്റബിൾ അമൃതയാണ്…

Read More

മരിച്ച നിലയിൽ കണ്ടെത്തിയ യുവതി ലൈംഗിക അതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചെന്ന് റിപ്പോർട്ട്

പാലക്കാട്: പാലക്കാട് സ്റ്റേഡിയം ബൈപ്പാസ് പരിസരത്ത് നിന്ന് മരിച്ച നിലയിൽ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച യുവതിയുടെ പോസ്റ്റ്മോർട്ടത്തിൽ ഗുരുതര കണ്ടെത്തൽ. ലൈംഗിക അതിക്രമത്തിനിടെ ശ്വാസംമുട്ടിയും ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റുമാണ് പാലക്കാട് സ്വദേശിനിയായ 46 കാരി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ച വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യൻ തന്നെയാണ് അതിക്രമത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു. മദ്യലഹരിയിലായിരുന്നു പ്രതി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.

Read More

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറക്കരുത്; നേതൃത്വം എപ്പോഴും വൈബ്രന്റ് ആയിരിക്കണം: യൂത്ത് കോൺഗ്രസ് നേതാവ്

കൊല്ലം: യൂത്ത് കോൺഗ്രസ് ദേശീയ സമിതിയിൽ കെ അഭിജിത്ത് അടക്കമുള്ള നേതാക്കളെ ഉൾപ്പെടുത്താത്തതിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ പ്രതികണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം. കെപിസിസി, ഡിസിസി നേതൃനിര പുനഃസംഘടിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ നേതൃനിരയില്‍ മാറ്റം വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷ്ണു ആവശ്യപ്പെട്ടു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി’, ഇറക്കരുതെന്നും നേതൃത്വം എപ്പോഴും വൈബ്രന്റ് ആയിരിക്കണമെന്നും വിഷ്ണു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു.

Read More