ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ യുവതിയ്ക്ക് സുഖപ്രസവം ; വേണ്ട സഹായങ്ങൾ നൽകി റെയിൽവേ ജീവനക്കാരും യാത്രക്കാരും

ബെംഗളൂരു : ചൊവ്വാഴ്ച നഗരത്തിലെ ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിലെ സർ എം വിശ്വേശ്വരയ്യ ടെർമിനൽ പ്ലാറ്റ്‌ഫോമിൽ ഒരു സ്ത്രീ ആൺകുഞ്ഞിന് ജന്മം നൽകി.

ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന ഒരു സ്ത്രീക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനാൽ, റെയിൽവേ ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും സഹായത്തോടെ സ്ത്രീ ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും നിലവിൽ ആരോഗ്യവതിയാണ്.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2

അർച്ചന കുമാരി (23 ) ആണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന ആർപിഎഫ് കോൺസ്റ്റബിൾ അമൃതയാണ് യാതൊരു സങ്കീർണതകളുമില്ലാതെ സുരക്ഷിതമായും വേഗത്തിലും കുഞ്ഞിനെ പ്രസവിക്കാൻ സ്ത്രീയെ സഹായിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts