നൈറ്റ് ഫ്രാങ്ക് പ്രൈം ഗ്ലോബൽ സിറ്റീസ് ഇൻഡെക്സ് പുറത്ത് : വീടുകളുടെ വില വര്‍ധനനയിൽ ലോകത്ത് നാലാംസ്ഥാനത്ത് ബെംഗളൂരു

building

നൈറ്റ് ഫ്രാങ്കിന്റെ പ്രൈം ഗ്ലോബൽ സിറ്റീസ് ഇൻഡെക്സ് (പിജിസിഐ) 2025 ലെ രണ്ടാം പാദത്തിൽ ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവയെല്ലാം മികച്ച 15 നഗരങ്ങളിൽ ഇടം നേടി.

സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സമ്പത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ബെംഗളൂരു,ഏപ്രില്‍മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ ഭവനവില വര്‍ധനയില്‍ 10.2% വാർഷിക വർധനവോടെ നാലാം സ്ഥാനം നേടി.

ദക്ഷിണകൊറിയയുടെ തലസ്ഥാനമായ സിയോളാണ് ഒന്നാമത്. ഇവിടെ 25.2 ശതമാനം വിലവര്‍ധിച്ചു. രണ്ടാംസ്ഥാനം ടോക്യോയ്ക്കും (16.3 ശതമാനം), മൂന്നാംസ്ഥാനം ദുബായ്ക്കുമാണ് (15.8 ശതമാനം).

  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്

ലോകത്തെ പ്രധാന 46 നഗരങ്ങളാണ് സൂചികയില്‍ ഇടംനേടിയിരിക്കുന്നത്. വിലവര്‍ധനയില്‍ ഇന്ത്യയില്‍ രണ്ടാംസ്ഥാനം മുംബൈയ്ക്കാണ്. 8.7 ശതമാനാണ് മൂന്നുമാസത്തില്‍ മുംബൈയിലെ ഭവനവിലയിലുണ്ടായിരിക്കുന്ന വര്‍ധന. ആഗോളതലത്തില്‍ മുംബൈയ്ക്ക് ആറാംസ്ഥാനമാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹി (3.9 ശതമാനം) ആഗോളതലത്തില്‍ 15-ാമതാണ്.

മുംബൈയും ഡല്‍ഹിയും കഴിഞ്ഞ സൂചികപ്രകാരവും ഇതേസ്ഥാനത്തായിരുന്നു. എന്നാല്‍, ബെംഗളൂരു അഞ്ചാം സ്ഥാനത്തുനിന്നാണ് ക്വലാലംപുരിനെ മറികടന്ന് നാലാമത് എത്തിയത്. ആഗോളതലത്തില്‍ കഴിഞ്ഞ മൂന്നുമാസത്തെ ശരാശരി ഭവനവിലവര്‍ധന 2.3 ശതമാനമാണ്. എന്നാല്‍, ഇന്ത്യയില്‍ ഇത് 3.5 ശതമാനമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
[masterslider id="10"]

Related posts