ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസ്; പ്രതികൾ ഒളിവിൽ

നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസിൽ സാമ്പത്തിക തിരുമറി തെളിഞ്ഞതോടെ പ്രതികൾ ഒളിവിൽ എന്ന് പോലീസ്. പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പോലീസ് നീക്കം തുടങ്ങി. രണ്ടുദിവസമായി പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. പ്രതികൾ തിരുവനന്തപുരം പ്രിൻസിപ്പൽ സെക്ഷൻ കോടതിയിൽ ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ നൽകി. അന്വേഷണസംഘം ഇന്ന് ബാങ്കിൽ നേരിട്ട് എത്തി പരിശോധന നടത്തും വനിതാ ജീവനക്കാരുടെ സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ നിന്നും 66 ലക്ഷം രൂപ ക്യുആർ കോഡ് വഴിയെത്തിയതായി പോലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച്…

Read More

കേരള തീരത്ത് തീപിടിച്ച ചരക്ക് കപ്പലിൽ നിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയതിന് ഇന്ത്യക്ക് നന്ദി പറഞ്ഞ് ചൈന

ബീജിംഗ്: ജൂൺ 9 ന് കേരള തീരത്ത് തീപിടിച്ച സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പലായ എം.വി വാൻ ഹായ് 503 ലെ ജീവനക്കാരെ വിജയകരമായി രക്ഷപ്പെടുത്തിയതിന് ചൈന ഇന്ത്യയോട് നന്ദി അറിയിച്ചു. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിംഗ് എക്‌സിലാണ് നന്ദി അറിയിച്ച് രംഗത്തെത്തിയത്.

Read More

കർണാടകയിൽ വീണ്ടും ജാതി സെൻസസ് നടത്തും; തീരുമാനം പ്രഖ്യാപിച്ച് സർക്കാർ

ബെംഗളൂരു: 90 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് വീണ്ടും ജാതി സെൻസസ് നടത്താൻ കർണാടക സർക്കാർ തീരുമാനം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന “സുതാര്യമായ” പ്രക്രിയയാവും നടത്തുകയെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, പാർട്ടി നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് ജാതി സെൻസസ് വീണ്ടും നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ജാതി സെൻസസിൽ നിരവധി മന്ത്രിമാരും സമുദായങ്ങളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്, ഇത് മനസ്സിൽ വെച്ചുകൊണ്ട് പാർട്ടി നേതൃത്വം വീണ്ടും സെൻസസ് നടത്താനുള്ള തീരുമാനമെടുത്തതെന്ന്…

Read More

വാൽമീകി കോർപ്പറേഷൻ അഴിമതി: കർണാടകയിൽ വ്യാപക ഇ.ഡി പരിശോധന

ബെംഗളൂരു: കർണാടക വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ നടന്ന ഫണ്ട് തിരിമറി കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കർണാടകയിൽ നിരവധി സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ്. കോൺഗ്രസ് നേതാവും ബല്ലാരി ലോക്‌സഭാ എംപിയുമായ ഇ തുക്കാറാം, സംസ്ഥാനത്തെ മറ്റ് കോൺഗ്രസ് നേതാക്കൾ, എംഎൽഎമാർ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധന. കോർപ്പറേഷൻ അക്കൗണ്ട്സ് സൂപ്രണ്ട് പി ചന്ദ്രശേഖരൻ 2024 മെയ് 21 ന് മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ്  വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ തട്ടിപ്പ് പുറത്തുവന്നത്. കോർപ്പറേഷനിൽ നിന്ന് 187 കോടി രൂപ അനധികൃതമായി കൈമാറ്റം…

Read More

കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ ബിലിഗിരിരംഗന ബേട്ട കടുവസംരക്ഷണകേന്ദ്രത്തിലെ ബേഡഗുളി മേഖലയിൽ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ബെഡഗുളി സ്വദേശിനി ഹാദിയ രംഗമ്മ (55) ആണ് രാവിലെ നടക്കാൻപോയപ്പോൾ കടുവയുടെ ആക്രമണത്തിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്കുമടങ്ങുന്ന യുവാവിന് ഇതേ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. രാമയ്യന പൊടിയ സ്വദേശിയായ രവിക്കാണ് പരിക്കേറ്റത്. നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തി രവിയെ രക്ഷിക്കുകയായിരുന്നു. തലയ്ക്കും കൈകൾക്കും കാലുകൾക്കും പരിക്കേറ്റ രവിയെ ചാമരാജനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

മൈസൂരു-ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ കാർ ഡിവൈഡറിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു, അഞ്ചുപേർക്ക് പരുക്ക്

ബെംഗളൂരു : മൈസൂരു -ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ മദ്ദൂരിനടുത്തുള്ള അഗരലിംഗനദോഡിക്ക് സമീപം അതിവേഗമെത്തിയ കാർ ഡിവൈഡറിലിടിച്ചശേഷം എതിർദിശയിൽനിന്നുവന്ന മറ്റൊരു കാറിലിടിച്ച് അപകടം. ഞായറാഴ്ച രാത്രി പത്തുമണിക്ക് നടന്ന അപകടത്തിൽ രണ്ടുപേർ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെംഗളൂരു സ്വദേശികളായ മഖ്സൂദ് (21), അയാൻ (25) എന്നിവരാണ് മരിച്ചത്. ഇതേ കാറിലുണ്ടായിരുന്ന മുജാഹിദ് പാഷ, മറ്റൊരു കാറിലുണ്ടായിരുന്ന ബസവരാജ്, പാർവതി, നാഗരത്ന, നാഗരാജു എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. മദ്ദൂരിലെയും ചന്നപട്ടണയിലെയും ആശുപത്രികളിൽ ഇവർക്ക് പ്രഥമശുശ്രൂഷ നൽകിയശേഷം പിന്നീട് ബെംഗളൂരുവിലേക്കു മാറ്റി.  

Read More

നന്ദിഹിൽസിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്

ബെംഗളൂരു : 2025 ലെ 13-ാമത് സംസ്ഥാന മന്ത്രിസഭാ യോഗം ജൂൺ 19 ന് ചിക്കബെല്ലാപൂർ താലൂക്കിലെ നന്ദി ഹിൽസിൽ നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഡിസിഎം, സർക്കാരിന്റെ എല്ലാ കാബിനറ്റ് തല മന്ത്രിമാർ, നിയമസഭയിലെയും നിയമസഭയിലെയും അംഗങ്ങൾ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുക്കും. ഈ പശ്ചാത്തലത്തിൽ, മുൻകരുതൽ നടപടിയായി, ജൂൺ 16 ന് വൈകുന്നേരം 6 മുതൽ ജൂൺ 20 ന് പുലർച്ചെ 5 വരെ നന്ദി ഹിൽസിലേക്ക് പൊതുജനങ്ങളെ വരാൻ അനുവദിക്കരുതെന്ന് ചിക്കബെല്ലാപൂർ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര…

Read More

രാജ്യത്ത് ആദ്യമായി നഗരത്തിൽ പാൽ ഇനി ജൈവപാക്കറ്റുകളിൽ

ബെംഗളൂരു : നഗരത്തിൽ ഇനി പ്ലാസ്റ്റിക് കവറുകൾക്ക് പകരം ജൈവപാക്കറ്റുകളിൽ പാൽ കിട്ടും. ബെംഗളൂരു മിൽക്ക് യൂണിയൻ ലിമിറ്റഡാണ് (ബമുൽ) മണ്ണിൽ അലിഞ്ഞുചേരുന്ന പാക്കറ്റുകളിൽ പാൽ വിതരണംചെയ്യുക. ആറുമാസത്തിനകം മണ്ണിൽ അലിഞ്ഞുചേരുന്നതിനാൽ പ്ലാസ്റ്റിക്പോലെ മലിനീകരണപ്രശ്നമുണ്ടാക്കുന്നില്ല. നിർമാണച്ചെലവ് കൂടുതലാണെങ്കിലും പാരിസ്ഥിതികമായ ഗുണം പരിഗണിച്ചാണ് ജൈവപാക്കറ്റിലേക്ക് മാറാൻ ബമുൽ തീരുമാനിച്ചത്. നഗരത്തിൽ ദിവസം 14 ലക്ഷം ലിറ്റർ പാലാണ് ബമുൽ വിൽക്കുന്നത്. ഇതിനായി പ്രതിദിനം 25 ലക്ഷം പാൽപാക്കറ്റുകൾ വേണ്ടിവരും. കാഴ്ചയിൽ പ്ലാസ്റ്റിക് കവർപോലെത്തന്നെയാണ് ജൈവപാക്കറ്റും. ഇത് നിർമിക്കാൻ ഉപയോഗിക്കുന്ന പ്രധാന അസംസ്കൃതവസ്തു ചോളപ്പശയാണ്. പരീക്ഷണാർഥം തുടങ്ങിയ…

Read More

കേരളത്തിൽ വീണ്ടും കാലവർഷം ശക്തമാകുന്നു; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും കാലവർഷം ശക്തമാകുന്നു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒരാഴ്ച സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 14, 16 തീയതികളിൽ ഒറ്റപ്പെട്ട അതി…

Read More

വിമാനത്താവളത്തിലേക്ക് ഉള്ള ഇ-ബസ് സർവീസ് 15-നുശേഷം

ബെംഗളൂരു : ബിഎംടിസി കെംപെഗൗഡ വിമാനത്താവളത്തിലേക്ക് വൈദ്യുതി എസി ബസുകൾ ഈ മാസം 15-നുശേഷം ആരംഭിക്കും. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് വിമാനത്താവളത്തിലേക്കുള്ള വായുവജ്ര സർവീസിന്റെ ഭാഗമായിട്ടാണ് ഇ-ബസുകൾ നിരത്തിലിറക്കുന്നത്. തുടക്കത്തിൽ 10-ൽ താഴെ ബസുകളായിരിക്കും സർവീസ് നടത്തുന്നത്. പിന്നീട് എണ്ണം വർധിപ്പിക്കും. ആകെ 83 ഇ-ബസുകൾ ഉപയോഗിച്ച് സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്.  

Read More
Click Here to Follow Us