ബെംഗളൂരു: ഹാസൻ ജില്ലയിൽ ആറ് വയസ്സുള്ള മകളെ ‘അമ്മ വെള്ളത്തിൽ മുക്കിക്കൊന്നു. ചന്നരായപട്ടണ താലൂക്കിലെ ജിന്നെനഹള്ളി കൊപ്പലു ഗ്രാമത്തിലെ സാൻവി (6) ആണ് മരിച്ച പെൺകുട്ടി. മകളെ കൊന്ന ശേഷം അമ്മയും മരിക്കുമെന്ന് നിലവിളിച്ചെങ്കിലും നാട്ടുകാർ അവരെ രക്ഷപ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു. മാതാപിതാക്കളുടെ മരണവും ഭർത്താവിന്റെ വീട്ടിലെ അഭിപ്രായവ്യത്യാസങ്ങളും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ, ശ്വേത ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി സ്വന്തം നാട്ടിലാണ് താമസിക്കുന്നത്. ഭർത്താവ് രഘുവിനെ വിവാഹമോചനം ചെയ്യാനും അവർ തയ്യാറെടുക്കുകയായിരുന്നു. ഗ്രാമത്തിലെ മുതിർന്നവരുടെ ഒത്തുതീർപ്പിലൂടെ നാലുമാസം മുമ്പ് വീട്ടുകാർ…
Read MoreMonth: June 2025
വാൽമീകി കോർപ്പറേഷൻ അഴിമതി: കർണാടകയിൽ വ്യാപക ഇ.ഡി പരിശോധന
ബംഗളൂരു: കർണാടക വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ നടന്ന ഫണ്ട് തിരിമറി കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കർണാടകയിൽ നിരവധി സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ്. കോൺഗ്രസ് നേതാവും ബല്ലാരി ലോക്‌സഭാ എംപിയുമായ ഇ തുക്കാറാം, സംസ്ഥാനത്തെ മറ്റ് കോൺഗ്രസ് നേതാക്കൾ, എംഎൽഎമാർ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധന. കോർപ്പറേഷൻ അക്കൗണ്ട്സ് സൂപ്രണ്ട് പി ചന്ദ്രശേഖരൻ 2024 മെയ് 21 ന് മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ തട്ടിപ്പ് പുറത്തുവന്നത്. കോർപ്പറേഷനിൽ നിന്ന് 187 കോടി രൂപ അനധികൃതമായി കൈമാറ്റം…
Read Moreവേടന്റെയും മൈക്കിള്‍ ജാക്‌സന്റെയും പാട്ട് ഇനി കാലിക്കറ്റ് സർവകലാശാല പാഠ്യവിഷയത്തിൽ;
റാപ്പർ വേടന്‍റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല. കാലിക്കറ്റ് സർവകലാശാലയിൽ നാല് വർഷ ബിരുദ പ്രോഗ്രാമിൽ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്'(They Dont Care About Us) എന്ന പാട്ടും വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം. കലാപഠനം, സംസ്‌കാര പഠനം എന്നിവയിൽ താരതമ്യത്തിന്‍റെ സാധ്യതകൾ…
Read Moreപിറന്നാൾ ദിനത്തിൽ പൊലീസുകാരന് ദാരുണാന്ത്യം
കൊല്ലം: കൊല്ലത്ത് ബൈക്കിന് കുറുകെ നായ ചാടി വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അഞ്ചാലുംമൂട് കടവൂർ മണ്ണാശേരിൽ വീട്ടിൽ അനൂപ് വരദരാജനാണ് മരിച്ചത്. തലയക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 12.15ന് താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഇന്നലെ അനൂപിന്റെ പിറന്നാൾ ആഘോഷത്തിന് ശേഷം ബൈക്കിൽ യാത്ര ചെയ്യവേ നായ കുറുകെ ചാടിയതോടെ ബൈക്ക് നിയന്ത്രണം തെറ്റി റോഡിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.…
Read Moreതാമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം
താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ജാമ്യം അനുവദിച്ചത്.50,000 രൂപ ബോണ്ട് കെട്ടിവെക്കാനും, സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യ വിധിയിൽ നിർദേശമുണ്ട്.
Read Moreപ്രിയങ്ക ഗാന്ധിക്ക് നോട്ടീസ്
കൽപ്പറ്റ: വയനാട് ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ പ്രിയങ്ക ഗാന്ധി എംപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നോട്ടീസയച്ചത്. നവ്യ ഹരിദാസിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി. ഹര്‍ജിയില്‍ രണ്ട് മാസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഓഗസ്റ്റില്‍ വീണ്ടും പരിഗണിക്കും. സ്വത്ത് വിവരം മറച്ചുവെച്ചാണ് പ്രിയങ്ക ഗാന്ധി വയനാട് മത്സരിച്ചത് എന്നാണ് നവ്യ ഹരിദാസിന്റെ ഹര്‍ജിയിലെ…
Read Moreബെംഗളൂരുവിൽ 5G സേവനം ആരംഭിച്ച് വി
ബെംഗളൂരു: വോഡഫോൺ ഐഡിയ ബെംഗളൂരുവിൽ 5G സേവനങ്ങൾ ആരംഭിച്ചു. റിലയൻസ് ജിയോ, എയർടെൽ എന്നിവയുമായി ചേർന്ന് നഗരത്തിൽ 5G സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് . കഴിഞ്ഞ മാസം മുംബൈ, പട്‌ന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ വോഡഫോൺ ഐഡിയ തങ്ങളുടെ 5G നെറ്റ്‌വർക്ക് ആരംഭിച്ചിരുന്നു. 5G നെറ്റ്‌വർക്കിന് ആവശ്യമായ നൂതന അടിസ്ഥാന സൗകര്യങ്ങൾ ബെംഗളൂരുവിൽ സ്ഥാപിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്വയം-ഓർഗനൈസിംഗ് നെറ്റ്‌വർക്കുകൾ സ്ഥാപിച്ചുവരികയാണ്. ഈ സാങ്കേതികവിദ്യ നെറ്റ്‌വർക്കിനെ പരമാവധി തലത്തിലേക്ക് കൊണ്ടുപോകാൻ സഹായിക്കും. ബെംഗളൂരുവിലെ വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് ഇന്ന് (ജൂൺ 11)…
Read Moreഅനധികൃത ഖനനക്കേസ്: കർണാടക എംഎൽഎ ജനാർദൻ റെഡ്ഡിയുടെ ശിക്ഷ തെലങ്കാന ഹൈക്കോടതി സ്റ്റേ ചെയ്തു
ഹൈദരാബാദ്: ഒബുലാപുരം അനധികൃത ഖനന കേസിൽ കർണാടക മുൻ മന്ത്രി ജനാർദൻ റെഡ്ഡിക്ക് തെലങ്കാന ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചു. എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതും കോടതി റദ്ദാക്കി. കൂട്ടുപ്രതികളായ വി ഡി രാജഗോപാൽ, അലി ഖാൻ, ബി വി ശ്രീനിവാസ റെഡ്ഡി എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു. യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ മുൻ സംസ്ഥാന മന്ത്രിയായിരുന്ന റെഡ്ഡി, അനധികൃത ഖനന അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. 2015 മുതൽ ജാമ്യത്തിലിറങ്ങിയ അദ്ദേഹം അന്നുമുതൽ ബിജെപിയുമായി അകലം പാലിച്ചിരുന്നു. 2022-ൽ റെഡ്ഡി ബിജെപിയിൽ നിന്ന് പിരിഞ്ഞ്…
Read Moreകോവിഡ് രോഗികളുടെ എണ്ണം 6800 കടന്നു; കർണാടകയിൽ 120 പേർക്ക് രോഗബാധ
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 6,800 ആയി ഉയർന്നു. കർണാടകയിലും ഗുജറാത്തിലും ഒരു ദിവസം 120 ൽ അധികം ആളുകൾക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത് . ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ വ്യാപകമായ നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോകുമെന്ന് ഉദ്യോഗസ്ഥർ ഇതുവരെ സൂചിപ്പിച്ചിട്ടില്ലെങ്കിലും, പൗരന്മാരോട് ജാഗ്രത പാലിക്കാനും ശുചിത്വ പ്രോട്ടോക്കോളുകൾ പാലിക്കാനും തിരക്കേറിയതോ അടച്ചിട്ടതോ ആയ ഇടങ്ങളിൽ മാസ്ക് ഉപയോഗം പരിഗണിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.
Read More3,000 രൂപയിൽ കൂടുതലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് സർക്കാർ ചാർജ് ചുമത്തുന്നു
ന്യൂഡെൽഹി: 3,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പേയ്‌മെന്റുകളിലും മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് വീണ്ടും അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉയർന്ന മൂല്യമുള്ള ഡിജിറ്റൽ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് വർദ്ധിക്കുന്നതിനെക്കുറിച്ച് ബാങ്കുകളും പേയ്‌മെന്റ് സേവന ദാതാക്കളും ആശങ്കകൾ ഉന്നയിച്ച സാഹചര്യത്തിലാണ് സർക്കാർ നീക്കം. റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകളുടെ ഏകദേശം 80 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നത്. യുപിഐ ഇടപാടുകൾക്ക് വലിയ വ്യാപാരികൾക്ക് 0.3 ശതമാനം മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് നൽകാൻ പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ,…
Read More