ബെംഗളൂരു: ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് രഹസ്യമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ കിടപ്പുമുറി പോലുള്ള ക്രമീകരണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഉത്തര കന്നഡ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറായ ജയന്ത് ആണ് തന്റെ ഓഫീസിൽ ഒരു കിടപ്പുമുറി നിർമ്മിച്ചത്. ഈ പശ്ചാത്തലത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ജില്ലാ ആശുപത്രിയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനായി എൻഎച്ച്-66-ൽ സ്ഥിതി ചെയ്യുന്ന ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഡിസി ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് ഈ പ്രശ്നം പുറത്തുവന്നത്. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജയന്ത്,…
Read MoreMonth: February 2025
പുതിയ പരാതി; അമൃത സരേഷിനെ കുറ്റപ്പെടുത്തുന്നവര്‍ക്കെതിരെ സഹോദരി അഭിരാമി സുരേഷ്
കൊച്ചി: ബാലയ്‌ക്കെതിരെ നല്‍കിയ പരാതിയുടെ വാര്‍ത്തയ്ക്ക് പിന്നാലെ അമൃത സരേഷിനെ കുറ്റപ്പെടുത്തുന്നവര്‍ക്കെതിരെ സഹോദരി അഭിരാമി സുരേഷ്. കേസിന് പിന്നിലെ സത്യാവസ്ഥ വിവരിക്കുന്ന കുറിപ്പാണ് അഭിരാമി സുരേഷ് പങ്കുവെച്ചിരിക്കുന്നത്. അമൃത സുരേഷ് പ്രതികരിച്ച വാര്‍ത്തയുടെ കമന്റിലാണ് അഭിരാമി സുരേഷ് കുറിപ്പ് പങ്കുവെച്ചത്. തങ്ങള്‍ ബാലയുടെ പണത്തിന് പിന്നാലെ പോയതല്ലെന്നും നേരത്തെ ഇക്കാര്യം അറിയാമായിരുന്നുവെന്നും അഭിരാമി വ്യക്തമാക്കി. ഇപ്പോള്‍ കേസ് കോടതിയിലായതിനാലും ഇയാള്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചത് നിയമപരമായ കുറ്റമായതിനാലും പുതിയ കേസ് ഫയല്‍ ചെയ്തിരിക്കുകയാണെന്ന് അഭിരാമി പറഞ്ഞു
Read Moreസ്വയം ശ്വസിക്കാനാകുന്നു; മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. ഇന്നലെ നടത്തിയ രക്തപരിശോധനയിലാണ് മാർപാപ്പയുടെ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ പനി മാറിയെന്നും കുറച്ചു ദിവസങ്ങൾ കൂടി ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നും വത്തിക്കാൻ അറിയിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ് മാർപാപ്പ. മാർപാപ്പയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് സ്വയം ശ്വസിക്കാനാകുന്നുണ്ടെന്നും വത്തിക്കാൻ വ്യക്തമാക്കി. ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിലാണ് മാർപാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാർപാപ്പയുടെ ചികിത്സ ഏഴു ദിവസം പിന്നിട്ടിരിക്കുകയാണ്.
Read Moreനഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി വിതരണം തടസപ്പെടും. വിശ്വപ്രിയ ലേഔട്ട്, ബേഗൂർ കൊപ്പ റോഡ്, ദേവരചിക്കനഹള്ളി, അക്ഷയനഗര, തേജസ്വിനി നഗര, ഹിർണദാനി അപ്പാർട്ട്മെന്റ്, ബെല്ലന്ദൂർ, ആർ എം ഇസഡ്, ദേവരബിസനഹള്ളി, കരിയമ്മനപാളയ, അക്മേ പ്രോജക്ടുകൾ, അനുപമ, ടോട്ടൽ മാൾ, ശോഭ ഐറിസ് എന്നിവിടങ്ങളിലും രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കൃഷ്ണ ടെംപിൾ ഗവൺമെന്റ് സ്കൂൾ റോഡ്, അഞ്ചെപാളയ, ഹാൻഡഫോം, കമ്പിപുര, കരുബെലെ, യെച്ച്ഗോളഹള്ളി, ഹൊറസാന്ദ്ര, സ്വാമിജി നഗർ, പ്രോവിഡന്റ് ആപ്റ്റ്,…
Read Moreപാർക്ക് ചെയ്തിരുന്ന കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർത്ത് ക്യാമറയും ലെൻസും മോഷ്ടിച്ചു
ബെംഗളൂരു : വിജയനഗർ ജില്ലയിലെ ഹൊസപേട്ട് താലൂക്കിലെ തുംഗഭദ്ര അണക്കെട്ടിന്റെ കായലിനടുത്ത് ഒരു കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർത്ത് നാല് ലക്ഷം രൂപ വിലമതിക്കുന്ന ക്യാമറ കിറ്റ് മോഷ്ടിച്ചു. വിവാഹത്തിന് മുമ്പുള്ള സേവ് ദ ഡേറ്റ് ചിത്രീകരണത്തിനായി ഫോട്ടോഗ്രാഫർ ലൊക്കേഷനിലേക്ക് പോയപ്പോഴാണ് മോഷണം നടന്നത്. റായ്ച്ചൂർ താലൂക്കിലെ മാൻവിയിൽ നിന്നുള്ള ഫോട്ടോഗ്രാഫർ ഹുമയൂൺ തന്റെ കാർ പാർക്ക് ചെയ്ത് വനത്തിലെ കായലിനടുത്ത് ഫോട്ടോഷൂട്ടിനായി പോയിരുന്നു. തിരിച്ചെത്തിയപ്പോൾ, തന്റെ കാറിന്റെ പിൻഭാഗത്തെ വിൻഡ്‌സ്‌ക്രീൻ തകർന്നതായും വാഹനത്തിൽ നിന്ന് 4 ലക്ഷം രൂപ വിലമതിക്കുന്ന കാനൺ ആർ…
Read Moreനന്ദിനി പാൽവില വീണ്ടും വർധിപ്പിക്കുന്നു
ബെംഗളൂരു : സംസ്ഥാനത്ത് നന്ദിനി പാൽവില വീണ്ടും വർധിപ്പിച്ചേക്കും. ലിറ്ററിന് അഞ്ചുരൂപ വർധിക്കുമെന്നാണ് വിവരം. സംസ്ഥാന ബജറ്റിന് ശേഷം വർധന നിലവിൽ വന്നേക്കും. 2023 ജൂലായിൽ കർണാടക മിൽക്ക് ഫെഡറേഷൻ ലിറ്ററിന് മൂന്നു രൂപ വർധിപ്പിച്ചിരുന്നു. 2024-ൽ പാക്കറ്റിൽ 50 മില്ലി പാൽ അധികം ഉൾപ്പെടുത്തി രണ്ടു രൂപ വർധിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും വില വർധന വരുന്നത്. വിലക്കയറ്റവും യാത്രച്ചെലവ് വർധനയും കാരണം പൊറുതി മുട്ടുന്ന പൊതുജനത്തിന് അധിക ബാധ്യതയാകും പാലിന്റെ വില വർധന.
Read Moreഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ബെംഗളൂരുവിൽ ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവുമായി കൂടിക്കാഴ്ച നടത്തി
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഭാര്യ ഉഷ ശിവകുമാറും ആത്മീയ നേതാവും ഇഷ ഫൗണ്ടേഷന്റെ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവിനെ ബുധനാഴ്ച അവരുടെ വസതിയിൽ സ്വീകരിച്ചതായി ഉപമുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. “ഇന്ന് എന്റെ ഹോം ഓഫീസിൽ വെച്ച് സദ്ഗുരു ജെവിയെ കാണാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷം തോന്നി എന്ന് എക്‌സിലെ ഒരു പോസ്റ്റിൽ ശിവകുമാർ പറഞ്ഞു,. ഈ മാസം 26 ന് ശിവരാത്രിയുടെ ഭാഗമായി ഇഷ യോഗ സെന്ററിൽ നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം ഞങ്ങളുടെ കുടുംബത്തെ ക്ഷണിച്ചു. ആത്മീയത നിറഞ്ഞ…
Read Moreട്രെയിൻ ടിക്കറ്റ് പേരിന് മാത്രം; ഈ പ്രാവശ്യവും നാട്ടിലേക്കുള്ള വിഷു- ഈസ്റ്റർ അവധിയാത്ര മലയാളികൾക്ക് കടുപ്പമേറിയതാകും
ബെംഗളൂരു : ഇത്തവണയും നാട്ടിലേക്കുള്ള വിഷു- ഈസ്റ്റർ അവധിയാത്ര മലയാളികൾക്ക് കടുപ്പമേറിയതാകും. വിഷുവിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് ഏറെക്കുറെ തീർന്നു. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഏതാനും ടിക്കറ്റുകളേ ബാക്കിയുള്ളൂ. ചിലതീവണ്ടികൾ വെയ്റ്റിങ് ലിസ്റ്റിലായിട്ടുണ്ട്. ഏപ്രിൽ 14-നാണ് (തിങ്കളാഴ്ച) വിഷു. തൊട്ടുമുൻപുള്ള വെള്ളി, ശനി ദിവസങ്ങളിലാണ് യാത്രാത്തിരക്ക് കൂടുതൽ. ഈസ്റ്ററിനോടനുബന്ധിച്ച് പെസഹാ വ്യാഴം, ദുഃഖവെള്ളി എന്നിവയ്ക്ക് തൊട്ടുമുൻപാണ് നാട്ടിലേക്ക് തിരക്ക് അനുഭവപ്പെടുന്നത്. ഏപ്രിൽ 15 മുതൽ 19 വരെയുള്ള തീവണ്ടികളിൽ ഏതാനും ടിക്കറ്റുകൾ മാത്രമേ ബാക്കിയുള്ളൂ. അതേസമയം, ബെംഗളൂരുവിൽനിന്ന് രാവിലെ എറണാകുളത്തേക്ക് പുറപ്പെടുന്ന…
Read More18 വയസ്സുള്ള പെൺകുട്ടിയെ ബലമായി വിവാഹം കഴിച്ചതിന് 50 വയസുകാരൻ അറസ്റ്റിൽ!
ബെംഗളൂരു : 18 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചതിന് 50 വയസ്സുള്ള വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്ന് കാണാതായ ഹുബ്ബള്ളിയിൽ നിന്നുള്ള കരിഷ്മ എന്ന പെൺകുട്ടിയെ 50 വയസ്സുള്ള പ്രകാശ് എന്ന സെക്യൂരിറ്റി ഗാർഡിനൊപ്പമാണ് കണ്ടെത്തിയത്. രണ്ടുപേരും വിവാഹിതരായി. പക്ഷേ കരിഷ്മ പ്രകാശിനെ ഉപേക്ഷിച്ച് വീട്ടിലേക്ക് ഓടിപ്പോയി. പ്രകാശൻ തന്നെ നിർബന്ധിച്ച് കൊണ്ടുപോയി വിവാഹം കഴിച്ചു എന്ന ഗുരുതരമായ ആരോപണവും പെൺകുട്ടി ഉന്നയിച്ചു. ഇതുസംബന്ധിച്ച് ഹുബ്ബള്ളിയിലെ കേഷ്വാപൂർ പോലീസ് സ്റ്റേഷനിൽ കരിഷ്മ പരാതി നൽകിയിട്ടുണ്ട്. ഒരു വർഷം മുമ്പ് പ്രകാശ് തന്നെ…
Read Moreവീടും സ്ഥലവും സുധിയുടെ മക്കളുടെ പേരിൽ; ആർക്കും അവകാശവും ഇല്ല; ഗൃഹനിർമ്മാതാക്കൾ
കൊല്ലം: വീടും സ്ഥലവും സുധിയുടെ മക്കളുടെ പേരിലാണെന്നും മറ്റാർക്കും ആ വീടിനൊ സ്വത്തിനൊ ഒരു അവകാശവും ഇല്ല. ആ കുട്ടികളെ ആരും ആ വീട്ടിൽ നിന്നും അടിച്ചിറക്കുമെന്ന ആശങ്ക ആർക്കും വേണ്ടെന്നും കെ എച്ച് ഡി കേരള ഹോം ഡിസൈൻ ഗ്രൂപ്പിലെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. നമുക്ക് എല്ലാവർക്കും ഉള്ള അതേ ജനാധിപത്യ സ്വാതന്ത്ര്യം കൊല്ലം സുധിയുടെ കുടുംബാഗങ്ങൾക്കും ഉണ്ടെന്ന കാര്യവും കൂട്ടി ചേർക്കുന്നു. അവരുടെ കുടുംബത്തെ നോക്കാൻ അവർ ജോലി ചെയ്യട്ടെ. വീടും സ്ഥലവും ആണു അവർക്ക് കിട്ടിയത് കൊണ്ട് അവരുടെ വയർ…
Read More