ബയോഇനവേഷൻ സെന്ററിലെ തീപ്പിടിത്തം: ഉണ്ടായത് 140 കോടിയുടെ നഷ്ടം

ബെംഗളൂരു : ബെംഗളൂരു ബയോഇനവേഷൻ സെന്ററിലുണ്ടായ തീപ്പിടിത്തത്തിൽ 140 കോടി രൂപയുടെ നാശനഷ്ടം. ഇലക്ട്രോണിക്‌സിറ്റി ഫേസ് ഒന്നിലെ ഹെലിക്സ് ബയോടെക് പാർക്കിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ 12 ലബോറട്ടറികൾക്കാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം രണ്ടാം നിലയിലെ സ്റ്റാർട്ടപ്പ് ലബോറട്ടറിയിൽനിന്നാണ് തീ പടർന്നത്. തുടർന്ന് സമീപത്തെ 11 ലബോറട്ടറിയിലേക്കും വ്യാപിക്കുകയായിരുന്നു. രണ്ടാം നില പൂർണമായി കത്തിനശിച്ചു. കർണാടക ബയോടെക്‌നോളജി ആൻഡ് ഇൻഫർമേഷൻ സർവീസസ് (കെ.ബി.ഐ.ടി.എസ്.), ഐ.ടി.ബി.ടി. വകുപ്പ് എന്നിവയുടെ കീഴിൽവരുന്ന സ്ഥാപനമാണിത്. പത്തേക്കർ കാംപസിലാണ് സെന്റർ സ്ഥിതി ചെയ്യുന്നത്. ലാബിലെ തീപ്പിടിത്തത്തിന് സാധ്യതയുള്ള ലായകത്തിന്റെ പരിപാലനത്തിലെ…

Read More

“മഴ ദൂരങ്ങൾ”കവർ പേജ് പ്രകാശനം ചെയ്തു.

നിഴൽ മാഗസിൻ പുറത്തിറക്കുന്ന പതിനാറാമത്തെ കവിതാ സമാഹാരമായ “മഴ ദൂരങ്ങൾ” കവർ പേജ് പ്രകാശനം പുസ്തകത്തിലെ എഴുത്തുകാരുടെ സോഷ്യൽ മീഡിയ വഴി നടത്തപ്പെട്ടു. പുതുതലമുറയിലെ എൺപതോളം എഴുത്തുകാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന പുസ്തകം മലയാളത്തിന്റെ മഹാനടൻ മധുവിന്റെ ആശംസയും പ്രശസ്ത എഴുത്തുകാരൻ ജി സുധാകരന്റെ കവിതയും ഉൾപ്പെടുത്തി ഉടൻ പുറത്തിറങ്ങുന്നതാണ്.മൈത്രി ബുക്സ് ആണ് പ്രസാധകർ.നിഥിൻകുമാർ ജെ, അലീഷ അഷ്‌റഫ്‌ എന്നിവരാണ് എഡിറ്റേഴ്സ്.                                   …

Read More

‘കല’യുടെ യൂത്ത് വിംഗ് രുപീകരിച്ചു

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ യൂത്ത് വിംഗ് രൂപീകരണം കലയുടെ ഓഫീസിൽ നടന്നു. കലയുടെ വൈസ് പ്രസിഡന്റ്‌ കൊച്ചുമോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കലയുടെ ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ഫിലിപ്പ് കെ ജോർജ് രൂപീകരണ യോഗം ഉദ്ഘടനം ചെയ്‌തു. തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ യൂത്ത് വിംഗ് ചെയർപേഴ്സൺ ആയി അമൃത ജയകുമാറിനെയും കൺവീനറായി ശിവാനി രജീഷിനെയും തിരഞ്ഞെടുത്തു. റിതിക രാജേഷ് ആണ് യൂത്ത് വിംഗ് ന്റെ ട്രഷറർ. അർജുൻ, സായൂജ് എന്നിവർ വൈസ് ചെയർമാൻമാരും, അനുഷ, അമിത എന്നിവരെ…

Read More

റോഡുകളിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തി ട്രാഫിക് പോലീസ്.

ബെംഗളൂരു : നഗരത്തിലെ റോഡുകളിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി ട്രാഫിക് പോലീസ്. വിവിധ പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ, ക്യാബ് ഡ്രൈവർമാർ, ചരക്കുവാഹനങ്ങളുടെ ഡ്രൈവർമാർ, കാൽനടയാത്രികർ, സ്കൂൾ വിദ്യാർഥികൾ തുടങ്ങിയവർക്കാണ് ക്ലാസെടുത്തത്. നിരത്തുകളിലൂടെ കാൽനടയായി പോകുമ്പോഴും വാഹനങ്ങളിൽ പോകുമ്പോഴും പാലിക്കേണ്ട മര്യാദകളാണ് പോലീസ് പഠിപ്പിച്ചത്. ഐ.എസ്.ഐ. മുദ്രയുള്ള ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുചക്രവാഹനയാത്രികരെ ഓർമ്മിപ്പിച്ചു.

Read More

ചില്‍ഡ്രന്‍സ് ഹോമില്‍ കൊലപാതകം; 18 കാരന്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു

death murder

തൃശൂര്‍: തൃശൂരിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസിയെ കൊലപ്പെടുത്തി. 18 കാരനായ ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ആണ് മരിച്ചത്. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ 17 കാരനാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ആറരയോടെയാണ് കൊലപാതകം നടന്നത്. ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ ഇരുവരും തമ്മില്‍ ഇന്നലെ രാത്രി വലിയ തര്‍ക്കവും വെല്ലുവിളിയും ഉണ്ടായിരുന്നു. ഈ പകയില്‍ ഉറങ്ങിക്കിടന്ന 18 കാരനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സാരമായി പരിക്കേറ്റ അഭിഷേകിനെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ്…

Read More

ട്രെയിനിൽ കയറുന്നതിനിടെ വീണ് മലയാളി യുവതിയുടെ കാലുകൾക്ക് ഗുരുതര പരിക്ക്

ബെംഗളൂരു : ബെംഗളൂരുവിൽ തീവണ്ടിയിൽ കയറുന്നതിനിടെ വീണ് മലയാളി യുവതിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് പന്നിയൂർക്കുളം പന്തീരാങ്കാവ് സ്വദേശി അബ്‌സത്തി(22)നാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി യെശ്വന്തപുര റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. എട്ടുമണിയോടെ തീവണ്ടി യെശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് സ്റ്റേഷനിൽനിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീഴുകയായിരുന്നു. യുവതിയെ രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിൽ വിദ്യാർഥിനിയായ യുവതി ബെംഗളൂരുവിൽ പരീക്ഷയെഴുതാനെത്തിയതായിരുന്നു.

Read More

ചിത്രം കഥ പറയുന്നു; നഗരത്തിലെ 10 ചുവരുകളിൽ കലാകാരൻമാരുടെ കരവിരുത്

ബെംഗളൂരു : നഗരത്തിലെ 10 ചുവരുകളിൽ പ്രശസ്തരായ കലാകാരന്മാർ വരച്ച ചിത്രങ്ങൾ പൂർത്തിയായി. ഈ ചിത്രങ്ങൾ നഗരത്തിൻ്റെ ഭംഗി ഒന്നുകൂടി വർധിപ്പിക്കുകയാണ്.   ബിഎംആർസിഎൽ, അൺബോക്‌സിംഗ് ബിഎൽആർ എന്നിവയുമായി സഹകരിച്ച് നഗരത്തിൻ്റെ 10 പ്രമുഖ ചുവരുകൾ പെയിൻ്റ് ചെയ്യുന്നതിനുള്ള “വാൾ ബെംഗളൂരു” സംരംഭം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അതിന്റെ ജോലികൾ പൂർത്തിയാക്കി മനോഹരമായി ചുവരുകൾ അലങ്കരിച്ചിരിക്കുകയാണ്. വിശ്വേശ്വരയ്യ സെൻട്രൽ കോളജ് മെട്രോ സ്‌റ്റേഷൻ്റെ ചുമരിൽ ആർട്ടിസ്റ്റ് അനിൽകുമാർ ബെംഗളൂരുവിലെ ട്രാഫിക്കിൻ്റെ മനോഹരമായ ചിത്രം വരച്ചിട്ടുണ്ട്. ‘നിങ്ങളോടൊപ്പം സമയം ചെലവഴിക്കൂ’ എന്ന സന്ദേശവുമായി ചർച്ച് സ്ട്രീറ്റിലെ…

Read More

റിപ്പബ്ലിക് ദിനത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഭീഷണി കോൾ ചെയ്ത യുവാവ് പിടിയിൽ. പോലീസ് കൺട്രോൾ റൂമിലേക്കാണ് കഴിഞ്ഞ ദിവസം കോൾ ലഭിച്ചത്. ശിവാജിനഗറിൽ നിന്നുള്ള മൻസൂർ (40) ആണ് അറസ്റ്റിലായത്. നാട്ടുകാരായ ആറു പേരെ കുടുക്കാൻ വേണ്ടിയാണ് വ്യാജ സന്ദേശം നൽകിയതെന്ന് ഇയാൾ പോലീസിനോട്‌ പറഞ്ഞു. കെആർ മാർക്കറ്റിന് സമീപം മൻസൂർ പലചരക്ക് കട നടത്തിയിരുന്നു. സാമ്പത്തിക നഷ്ടം കാരണം പിന്നീട് ഇത് അടച്ചുപൂട്ടേണ്ടിവന്നു. തുടർന്ന് മറ്റ്‌ പല കച്ചവടങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. തന്റെ…

Read More

ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്ന് വ്യക്തമാക്കി. ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചനയാണ് സമാധി സ്ഥലം പൊളിക്കാനുള്ള ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും ഭര്‍ത്താവ് മരിച്ചെന്ന് ഭാര്യ സുലോചന അറിയിച്ചപ്പോള്‍ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇത് അസ്വാഭാവിക മരണമായി…

Read More

കാമുകിയുടെ സ്വകാര്യ വീഡിയോയും ഫോട്ടോയും സമൂഹമാധ്യമനത്തിൽ പങ്കുവെച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു : കാമുകിയുമായുണ്ടായ വഴക്കിൽ മനംമടുത്ത യുവാവ് ഹൂബ്ലിയിലെ ഉനകലിൽ ആത്മഹത്യ ചെയ്തു. ഹൂബ്ലി നവനഗർ സ്വദേശിയായ സന്ദേശ് ഉനകൽ എന്ന 27കാരനാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വീട്ടിൽ നിന്ന് കാണാതായ സന്ദേശ് ഉണക്കൽ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ മരണത്തിന് കാരണം സഞ്ജനയാണെന്ന് അമ്മയ്ക്ക് വോയ്‌സ് മെസേജ് അയച്ച ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. ഹൂബ്ലി നവനഗർ സ്വദേശിയായ സന്ദേശ് മോട്ടോർ ബൈക്ക് ഷോറൂമിൽ ജോലി ചെയ്യുകയായിരുന്നു. എന്നാൽ ശനിയാഴ്ച വീട്ടിൽ നിന്ന് പെട്ടെന്ന് കാണാതായതോടെ നവനഗർ പോലീസ് സ്റ്റേഷനിൽ വീട്ടുകാർ…

Read More