ബെംഗളൂരു: മണ്ഡ്യ ജില്ലയിലെ മളവള്ളി താലൂക്കിൽ ബസപുര ഗേറ്റിന് സമീപം രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നരേഗ സ്വദേശിയായ വനിതാ എഞ്ചിനീയർ മരിച്ചു. ശരണ്യ ഗൗഡ (25) ആണ് മരിച്ച വനിതാ എഞ്ചിനീയർ. ശരണ്യ ഗൗഡയുടെ വിവാഹം ഫെബ്രുവരി 16 നാണ് നിശ്ചയിച്ചിരുന്നത്. കനകപുര താലൂക്കിലെ സാതനൂർ പഞ്ചായത്തിൽ കഴിഞ്ഞ ഒരു വർഷമായി നരേഗ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ സ്വഗ്രാമിൽ നിന്ന് ഹലാഗുരിയിലേക്ക് പോകുന്നതിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായ രക്തസ്രാവത്തെ തുടർന്ന് ശരണ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ ഹലഗുരു…
Read MoreMonth: January 2025
ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മക്ക് വധശിക്ഷ; രണ്ട് ലക്ഷം രൂപ പിഴയും
തിരുവനന്തപുരം | പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവ്ു ശിക്ഷയും വിധിച്ചു.കേസിലെ മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും കോടതി വിധിച്ചു. മരണക്കിടക്കയിലും കാമുകിയെ സ്‌നേഹിച്ചിരുന്ന ഷാരോണിനോട് ഗ്രീഷ്മ കടുത്ത വിശ്വാസ വഞ്ചനയാണ് നടത്തിയതെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു.
Read Moreസംസ്ഥാനത്ത് കീഴടങ്ങിയ ആറ് മാവോവാദികളെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ആരംഭിച്ചു
ബെംഗളൂരു : കർണാടകത്തിൽ കീഴടങ്ങിയ ആറു മാവോവാദികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ തുടങ്ങി. ജനുവരി എട്ടിന് കീഴടങ്ങിയ ഇവരെ ബെംഗളൂവിലെ എൻ.ഐ.എ. യുടെ പ്രത്യേക കോടതി റിമാൻഡ് ചെയ്ത് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് അയച്ചിരുന്നു. പോലീസ് ആവശ്യപ്പെട്ട പ്രകാരം കോടതി ഇവരെ ആറു ദിവസത്തേക്ക് ചോദ്യം ചെയ്യാനായി വിട്ടു നൽകുകയായിരുന്നു. ചിക്കമഗളൂരു പോലീസാണ് ചോദ്യം ചെയ്യുന്നത്. ഇതിനായി ഇവരെ ബെംഗളൂരുവിൽനിന്ന് ചിക്കമഗളൂരുവിലെത്തിച്ചു. രായ്ചൂരു സ്വദേശി മാരപ്പ അരോളി എന്ന ജയണ്ണ (48), തമിഴ്‌നാട് വെല്ലൂർ ആർകോട്ട് സ്വദേശി കെ.വസന്തൻ (രവി),…
Read Moreകേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ വീടിനുമുൻപിൽ ജീവനൊടുക്കാൻ ശ്രമിച്ച് ആരാധകൻ
ബെംഗളൂരു : കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ വീട്ടിൽ കടക്കാൻ അനുവദിക്കാത്തതിന് അദ്ദേഹത്തിന്റെ ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു. മണ്ഡ്യ കെ.ആർ. പുരം സ്വദേശി മഹാദവ (46)ആണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. കുമാരസ്വാമിയെ കാണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ വസതിക്കുമുൻപിലെത്തിയതായിരുന്നു ഇയാളെന്ന് സുരക്ഷാ ഉദ്യേഗസ്ഥൻ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. മദ്യലഹരിയിലായിരുന്നു ഇയാളെന്നും പറഞ്ഞു. മന്ത്രി സ്ഥലത്തില്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ ഇയാളെ മടക്കി. കുറച്ചുകഴിഞ്ഞ് വീണ്ടും ഇയാളെത്തി. അപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ് കൈയിലുണ്ടായിരുന്ന ബ്ലേഡെടുത്ത് ഇടതു കൈയുടെ ഞരമ്പ്…
Read Moreനായയെ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്ന് റോഡിലുടെ വലിച്ചിഴച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ബെംഗളൂരു : നായയെ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്ന് ഓട്ടോയിൽകെട്ടി റോഡിലുടെ വലിച്ചിഴച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ശിവമോഗ ജില്ലയിലെ ഹൊസനഗർ താലൂക്കിലെ കെഞ്ചനല്ല ഗ്രാമത്തിലാണ് സംഭവം. ഇതേത്തുടർന്ന് ഓട്ടോ ഡ്രൈവറും കെഞ്ചനല്ല ഗ്രാമവാസിയുമായ വാജിദ് പാഷയെ (40) പോലീസ് അറസ്റ്റ് ചെയ്തു. തെരുവുവിൽ ഉറങ്ങുകയായിരുന്ന നായയെ ഇയാൾ കല്ലുകെണ്ട് ദേഹത്തും തലയ്ക്കും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജനുവരി 16നാണ് ഇയാൾ നായയെ കൊന്നത്. തുടർന്ന് ശവം തന്റെ ഓട്ടോയിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു. നായയെ വലിച്ചിഴക്കുന്ന ദൃശ്യം പ്രദേശവാസിയായ ആദിത്യ എന്ന യുവാവ് മൊബൈലിൽ പകർത്തി…
Read Moreവിവാഹ ക്ഷണക്കത്ത് കൊടുക്കാന്‍ ഇറങ്ങിയ പ്രതിശ്രുത വരന്‍ കാറിന് തീപിടിച്ച് മരിച്ചു
ഡല്‍ഹി: വിവാഹ ക്ഷണക്കത്ത് കൊടുക്കാന്‍ ഇറങ്ങിയ പ്രതിശ്രുത വരന്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ നവാദ നിവാസിയായ യുവാവിന്റെ വിവാഹം ഫ്രെബുവരി 14നാണ് നിശ്ചയിച്ചിരുന്നത്. ഗാസിപൂരിലെ ബാബ ബാങ്ക്വറ്റ് ഹാളിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. കാറിനുള്ളില്‍ വെച്ച് പൊള്ളലേറ്റ് ആണ് യുവാവ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ‘ഉച്ചകഴിഞ്ഞ് വിവാഹ ക്ഷണക്കത്ത് നല്‍കാന്‍ പുറത്തിറങ്ങിയ സമയത്താണ് സംഭവം. വൈകുന്നേരം വരെ തിരിച്ചെത്തിയില്ല. തീപിടുത്തത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും…
Read Moreനഗരത്തിൽ ഇന്ന് ഹെൽമറ്റ് ബോധവത്കരണ കാമ്പയിനും സൗജന്യ ഹെൽമെറ്റ് വിതരണവും നടക്കും
ബെംഗളൂരു: നിലവാരമില്ലാത്ത ഹെൽമറ്റുകളെ കുറിച്ച് അവബോധം വളർത്തുന്നതിനും ഇരുചക്രവാഹന യാത്രക്കാർക്ക് ഉയർന്ന നിലവാരമുള്ള ഹെൽമെറ്റ് സമ്മാനിക്കുന്നതിനുമായി സിറ്റി ട്രാഫിക് പോലീസുമായി സംയുക്ത കാമ്പെയ്ൻ നടത്തുന്നതിനായി കൈകോർത്തതായി കമ്മ്യൂണിറ്റി സർവീസ് ഓർഗനൈസേഷൻ റോട്ടറി ബെംഗളൂരു മിഡ്‌ടൗൺ അറിയിച്ചു. തിങ്കളാഴ്ച,സി ബി ഡി യുടെ വിവിധ കവലകളിൽ നിലവാരമില്ലാത്തതും കേടുവന്ന ഹെൽമറ്റ് ധരിച്ച മോട്ടോർസൈക്കിൾ യാത്രക്കാരെ ട്രാഫിക് പോലീസ് തടഞ്ഞുനിർത്തി അവരെ ശാസിക്കുകയും അവരെ ഉപദേശിക്കുകയും ചെയ്യും, റോട്ടറി ബെംഗളൂരു മിഡ്‌ടൗൺ 250 ബ്രാൻഡ് പുതിയതും ഐ എസ് ഐ അടയാളപ്പെടുത്തിയതും ഉയർന്ന നിലവാരമുള്ളതുമായ ഹെൽമെറ്റുകൾ സമ്മാനിക്കും.
Read Moreഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്
തിരുവനന്തപുരം: കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്ന്. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായര്‍ എന്നിവരെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഷാരോണിനെ ഒഴിവാക്കാന്‍ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. തട്ടിക്കൊണ്ടുപോകല്‍, വിഷം നല്‍കല്‍, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നി കുറ്റങ്ങളാണ് ഗ്രീഷ്മയ്‌ക്കെതിരെ തെളിഞ്ഞത്. തെളിവുനശിപ്പിച്ചെന്ന കുറ്റമാണ് നിര്‍മലകുമാരന്‍ നായരുടേത്. ഒന്നാംപ്രതിക്കു വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. പ്രായവും വിദ്യാഭ്യാസവും പരിഗണിച്ചു കുറഞ്ഞ…
Read Moreഅപ്രതീക്ഷിതമായി പെയ്ത മഴയിൽ തണുത്ത് വിറച്ച് നഗരം
ബെംഗളൂരു : അപ്രതീക്ഷിതമായി പെയ്തമഴയിൽ തണുത്ത് ബെംഗളൂരു നഗരം. ഞായറാഴ്ച പുലർച്ചെയാണ് നഗരത്തിന്റെ വിവിധഭാഗങ്ങളിൽ മഴ പെയ്തത്. പലയിടങ്ങളിലും ശക്തികുറഞ്ഞ മഴയാണ് പെയ്തത്. കെ.ആർ. നഗർ, രാമമൂർത്തി നഗർ, ജയനഗർ, ഹെബ്ബാൾ, എം.ജി. റോഡ്, ആർ.ടി. നഗർ, സുൽത്താൻ പാളയ, രാജരാജേശ്വരീ നഗർ തുടങ്ങിയ സ്ഥലങ്ങളിൽ മഴയുണ്ടായി. ഇതിന്റെ തുടർച്ചയായി ചാറ്റൽമഴ ദിവസം മുഴുവൻ നഗരത്തെ മൂടിനിന്നു. നഗരത്തിലെ ശരാശരി താപ നില 22.04 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. 18.02 ഡിഗ്രി സെൽഷ്യസ് മുതൽ 24.37 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു താപനില. പലരും പുറത്തിറങ്ങാൻ…
Read Moreസംസ്ഥാനത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി സർക്കാർ; നമ്മ മെട്രോയിൽ നിരക്ക് വർദ്ധന
ബെംഗളൂരു: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍. ബെംഗളൂരു നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമായ നമ്മ മെട്രോയിലും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ്. 15 ശതമാനം ബസ് നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് നമ്മ മെട്രോയില്‍ 42 ശതമാനംവരെ നിരക്ക് വര്‍ധനവിന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ബോര്‍ഡ് അംഗീകാരം നല്‍കിയത്. കഴിഞ്ഞ ദിവസം നടന്ന നിരക്ക് നിര്‍ണയ കമ്മിറ്റി യോഗം മെട്രോ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന ബിഎംആര്‍സിഎല്‍ ബോര്‍ഡ് യോഗം ഈ ശിപാര്‍ശ അംഗീകരിക്കുകയായിരുന്നു. ഏഴ്…
Read More