ബെംഗളൂരു: ഓണത്തിന് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന ബംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാർത്തയുമായി റെയില്‍വേ. ഓണക്കാല തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും സ്പെഷ്യല്‍ ട്രെയിനുകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇരുദിശകളിലേക്കുമായി 13 സർവീസുകളാണ് ഇത്തവണത്തെ ഓണത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു എസ് എം വി ടി – കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിൻ സർവീസ് കഴിഞ്ഞ ദിവസം മുതല്‍ ഓടിത്തുടങ്ങി. 16 എ സി ത്രീ ടിയർ ഇക്കോണമി കോച്ചുകളും രണ്ട് ലെഗേജ്-ജനറേറ്റർ-ബ്രേക്ക് വാനുകളുമടങ്ങുന്നതാണ് തീവണ്ടികള്‍. എന്നാല്‍ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളില്ല. ഓഗസ്റ്റ് 20…
Read MoreMonth: August 2024
ഓൺലൈൻ ലോൺ എടുത്തു; നഗ്ന ഫോട്ടോ അയക്കുമെന്ന ഭീഷണിയെ തുടർന്ന് യുവതി ജീവനൊടുക്കി
കൊച്ചി: ഓണ്‍ലൈൻ ലോണ്‍ എടുത്ത യുവതി ലോണ്‍ നല്‍കിയവരുടെ ഭീഷണിയെ തുടർന്ന് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു. എറണാകുളം വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതി (30)ആണ് മരിച്ചത്. ഇവരെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകള്‍ അയച്ചു നല്‍കുമെന്ന് പറഞ്ഞ് ഓണ്‍ലൈൻ ലോണ്‍ ദാദാക്കള്‍ ഭീഷണി മുഴക്കിയതായി നാട്ടുകാർ പറയുന്നു. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് കുറുപ്പുംപടി പോലീസ് അന്വേഷണം തുടങ്ങി.
Read Moreമെട്രോ സ്റ്റേഷനുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് ആവശ്യം
ബെംഗളൂരു : ബെംഗളൂരുവിലെ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോമിൽനിന്ന് പാളത്തിലേക്ക് വീണ് യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. തിങ്കളാഴ്ച കാഴ്ച പരിമിതരായ രണ്ടുപേർ മജസ്റ്റിക് സ്റ്റേഷനിൽ പാളത്തിലേക്ക് വീണിരുന്നു. 750 വാട്‌സ് വൈദ്യുതി പ്രവഹിക്കുന്ന ലൈൻ ഘടിപ്പിച്ച പാളത്തിൽനിന്ന് ഇവർ ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു. ഈ മാസം ഒന്നിന് ബൈയപ്പനഹള്ളി സ്റ്റേഷനിൽ അമ്മയോടൊപ്പം യാത്ര ചെയ്യാനെത്തിയ നാലു വയസ്സുകാരൻ അബദ്ധത്തിൽ പാളത്തിലേക്ക് വീണ സംഭവവുമുണ്ടായി. കുട്ടി ചെറിയ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ജനുവരി ആദ്യം ജാലഹള്ളി മെട്രോ സ്റ്റേഷനിൽ ഒരു യാത്രക്കാരൻ മെട്രോ ട്രെയിനിനു…
Read Moreകേരളത്തിൽ ഇന്ന് ഹർത്താൽ പൊതുഗതാഗതത്തെ എങ്ങനെ ബാധിക്കും?
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഹർത്താല്‍. വിവിധ ആദിവാസി -ദളിത് സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താല്‍. എസ് സി- എസ്ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും ക്രീമിലെയർ നടപ്പാക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് ഹർത്താല്‍. ദേശീയ തലത്തില്‍ നടത്തുന്ന ഭാരത് ബന്ദിന്റെ കൂടി ഭാഗമാണ് ഹർത്താല്‍. ഹർത്താല്‍ പൊതുഗതാഗതത്തെ ബാധിക്കില്ല. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താല്‍. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹർത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംവരണ ബച്ചാവോ സംഘർഷ് സമിതി ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. എസ് സി-…
Read Moreഏറ്റവും അധികം ഇവി ചാർജിങ് സ്റ്റേഷനുകൾ; സംസ്ഥാനം മുന്നിൽ
ബെംഗളൂരു : ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ച് വൈദ്യുതവാഹനങ്ങൾ കൂടുതലായി നിരത്തിലിറക്കുന്നതിൽ സംസ്ഥാനം ബഹുദൂരം മുന്നിൽ. രാജ്യത്ത് ഏറ്റവുമധികം ഇ.വി. ചാർജിങ് സ്റ്റേഷനുകളുള്ള സംസ്ഥാനമായി കർണാടക മാറി. കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ കണക്ക് പ്രകാരം കർണാടകത്തിലെ ഇ.വി. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം 5765 ആയി. മഹാരാഷ്ട്രയാണ് തൊട്ടുപുറകിൽ. 3728 എണ്ണം. ഉത്തർപ്രദേശിൽ 1989 സ്റ്റേഷനുകളും ഡൽഹിയിൽ 1941 സ്റ്റേഷനുകളുമാണുള്ളത്. 1413 എണ്ണം തമിഴ്‌നാട്ടിലുണ്ട്. 1212 ചാർജിങ് സ്റ്റേഷനുകളുമായി കേരളം ആറാംസ്ഥാനത്താണ്. കർണാടകത്തിലെ ചാർജിങ് സ്റ്റേഷനുകളിൽ ഭൂരിഭാഗവും ബെംഗളൂരുവിലാണ്. 4462 എണ്ണം.…
Read Moreഅന്നഭാഗ്യ പദ്ധതിക്ക് ആവശ്യമുള്ള അരിനൽകാൻ കേന്ദ്ര അനുമതി
ബെംഗളൂരു : കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാനപദ്ധതികളിലൊന്നായ അന്നഭാഗ്യ പദ്ധതിക്ക് ആവശ്യമുള്ള അരിനൽകാൻ ഒടുവിൽ കേന്ദ്രസർക്കാർ സമ്മതിച്ചു. സംസ്ഥാന ഭക്ഷ്യമന്ത്രി കെ.എച്ച്. മുനിയപ്പയും കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയും നടത്തിയ ചർച്ചയിലാണ് ധാരണ. വേണ്ട അരിയുടെ കണക്ക് സംസ്ഥാനം സമർപ്പിച്ചാലുടൻ അരി അനുവദിച്ചുനൽകുമെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം പ്രകാരം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽനിന്നായിരിക്കും അരി നൽകുക. കഴിഞ്ഞവർഷമാണ് അന്നഭാഗ്യ പദ്ധതി ആരംഭിച്ചത്. ദാരിദ്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്ക് പത്തുകിലോ അരിവീതം മാസംതോറും നൽകാൻ ലക്ഷ്യമിട്ട പദ്ധതിയാണിത്. ഇതിൽ അഞ്ചുകിലോ…
Read More18 കാരന്റെ ജനനേന്ദ്രിയം മുറിച്ചെന്ന് കേസ്; പ്രതികൾ ട്രാൻസ്ജെൻഡറുകളെന്ന് പോലീസ്
ബെംഗളൂരു: ഡിജെ ഹള്ളിയിലെ ചായക്കടയിലെ ജോലിക്കാരനായിരുന്ന യുവാവാണ് പരിക്കേറ്റ നിലയില്‍ പോലീസിനെ സമീപിച്ചത്. ചായക്കടയില്‍ സ്ഥിരമായി എത്തിയിരുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇക്കഴിഞ്ഞ ജൂലൈ 12ന് ഇയാളെ ഇവിടെ നിന്നും തട്ടികൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിച്ച് ഭിക്ഷാടനത്തിന് ഇറക്കി. 2000 രൂപയാണ് ആദ്യദിനം ലഭിച്ചത്. ഇതോടെ ഇയാളെ സ്ത്രീയാക്കാൻ സംഘം ശ്രമം തുടങ്ങി. രാത്രി പരാതിക്കാരൻ്റെ താമസസ്ഥലത്ത് എത്തിയ ട്രാന്‍സ്‌ജെൻഡറുകള്‍ സമ്മർദ്ദം തുടങ്ങി. പുരുഷനായിട്ടും 2000 രൂപ ലഭിച്ചെങ്കില്‍ സ്ത്രീയായാല്‍ കൂടുതല്‍ പണം ഉണ്ടാക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ചു. ഇത് എതിര്‍ത്തതോടെ ബലമായി മരുന്ന് കുത്തിവച്ച് മയക്കി എന്നാണ്…
Read Moreആംബുലൻസിന് വഴികൊടുക്കാൻ കാർ വെട്ടിച്ചു; ഫ്ലൈ ഓവറിൽ ഡിവൈഡറിൽ ഇടിച്ച് അപകടം
ബെംഗളൂരു: രോഗിയുമായി എത്തിയ ആംബുലൻസിന് വഴികൊടുന്നതിനിടെ കാർ നിയന്ത്രണം വിട്ട് അപകടം. ഇലക്‌ട്രോണിക് സിറ്റി ഫ്‌ളൈ ഓവറില്‍ തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെ ദാരുണമായ അപകടം സംഭവിച്ചത്. രോഗിയുമായി എത്തിയ ആംബുലൻസിന് സൈഡ് കൊടുക്കാനായി വെട്ടിത്തിരിച്ച കാർ നിയന്ത്രണം വിട്ട് ഫ്ലൈ ഓവറിന്‍റെ കൈവരിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിന്‍റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഫ്ലൈ ഓവറില്‍ ഇടത് വശം ചേർന്ന് വരികയായിരുന്ന കാർ. പിന്നില്‍ നിന്നും സൈറണ്‍ മുഴക്കി അമിത വേഗതിയിലെത്തിയ ആംബുലൻസിന് സൈഡ് നല്‍കാനായി കാർ…
Read Moreസിദ്ധരാമയ്യയ്ക്കെതിരെ 29 വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദേശം
ബെംഗളൂരു: മൈസൂരു വികസന അതോറിട്ടി ഭൂമി കുംഭകോണ കേസില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് താത്കാലികാശ്വാസം. കേസില്‍ ഈ മാസം 29 വരെ സിദ്ധരാമയ്യയ്ക്കെതിരെ നടപടി പാടില്ലെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. വിചാരണക്കോടതിക്കാണ് നിർദ്ദേശം നല്‍കിയത്. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി നല്‍കിയ ഹർജി 29ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഗവർണറുടെ നടപടി നിയമവിരുദ്ധവും തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുമെന്നാണ് സിദ്ധരാമയ്യയുടെ വാദം. പ്രോസിക്യൂഷൻ അനുമതി തേടി ജൂലായ് 26ന് കിട്ടിയ…
Read Moreകേരളത്തിലും നാളെ ഹർത്താൽ നടത്തും
തിരുവനന്തപുരം: ഭാരത് ബന്ദിന്റെ ഭാഗമായി നാളെ കേരളത്തിലും ഹർത്താല്‍ നടത്തും. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളെ വേർതിരിച്ച് സംവരണാനുകൂല്യത്തില്‍ നിന്നും ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരായിട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭീം ആർമിയും വിവിധ ദളിത്-ബഹുജന്‍ പ്രസ്ഥാനങ്ങളും ചേർന്നാണ് ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ വിവിധ സംഘടനകളും ഈ പ്രതിഷേധത്തിനായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയെ ഹർത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലയഅരയ സംരക്ഷണസമിതി, ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ,…
Read More