ഓണം സ്പെഷ്യൽ ട്രെയിൻ; സ്റ്റോപ്പുകൾ, സർവീസുകൾ, കൂടുതൽ അറിയാം 

ബെംഗളൂരു: ഓണത്തിന് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന ബംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാർത്തയുമായി റെയില്‍വേ.

ഓണക്കാല തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും സ്പെഷ്യല്‍ ട്രെയിനുകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇരുദിശകളിലേക്കുമായി 13 സർവീസുകളാണ് ഇത്തവണത്തെ ഓണത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്.

ബെംഗളൂരു എസ് എം വി ടി – കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിൻ സർവീസ് കഴിഞ്ഞ ദിവസം മുതല്‍ ഓടിത്തുടങ്ങി.

16 എ സി ത്രീ ടിയർ ഇക്കോണമി കോച്ചുകളും രണ്ട് ലെഗേജ്-ജനറേറ്റർ-ബ്രേക്ക് വാനുകളുമടങ്ങുന്നതാണ് തീവണ്ടികള്‍.

എന്നാല്‍ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളില്ല. ഓഗസ്റ്റ് 20 , 22 , 25 , 27 , 29 , സെപ്റ്റംബർ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 തീയതികളിലാണ് ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള ട്രെയിൻ സർവീസ് നടത്തുക.

  വനിതാ ബില്ല്; ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്

രാത്രി ഒൻപത് മണിക്കാണ് ബെംഗളൂരുവില്‍ നിന്ന് സ്പെഷ്യല്‍ ട്രെയിൻ പുറപ്പെടുന്നത്.

പിറ്റേന്ന് ഉച്ചയ്ക്ക് 2:15ന് കൊച്ചുവേളിയില്‍ എത്തുന്ന രീതിയിലാണ് സർവീസ് ക്രമപ്പെടുത്തിയിരിക്കുന്നത്.

കൊച്ചുവേളിയില്‍ നിന്നുള്ള മടക്കയാത്ര ഓഗസ്റ്റ് 21, 23, 26, 28, 30, സെപ്റ്റംബർ രണ്ട്, നാല്, ആറ്, ഒമ്പത്, 11, 13, 16, 18 തീയതികളിലാണ് നടത്തുക.

വൈകീട്ട് അഞ്ച് മണിയ്ക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം രാവിലെ 10:30ന് ബെംഗളൂരുവിലെത്തും.

കേരളത്തില്‍ ഓണത്തിനെത്തുന്ന സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ക്ക് 11 സ്റ്റോപ്പുകളാണുള്ളത്.

പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപുള്ളത്.

  ബെംഗളൂരുവിൽ അനന്തരവന്റെയും സംഘത്തിന്റെയും കുത്തേറ്റ വീട്ടമ്മ മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ ജങ്ഷൻ എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും.

അയല്‍ സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ യാത്രാ ദുരിതത്തിന് പരിഹാരമെന്നോണം ഇത്തവണത്തെ ഓണത്തിന് കെഎസ്‌ആർടിസിയും കൂടുതല്‍ സർവീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നും ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കാണ് സർവീസ് നടത്തുക.

നിലവിലുള്ള ബസുകള്‍ക്ക് പുറമെയാണ് ഓരോ ദിവസവും 58 അധിക ബസുകള്‍ സർവീസ് നടത്തുന്നത്.

ഓണം സ്പെഷ്യല്‍ സർവീസിൻറെ ഓണ്‍‍ലൈൻ ടിക്കറ്റ് റിസർ‍വേഷൻ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്ന സ്കാനിയ, വോള്‍‍വോ, സ്വിഫ്റ്റ് എസി നോണ്‍ എസി ഡിലക്സ് ബസുകള്‍ എന്നിവയ്ക്ക് പുറമെയാണ് പുതിയ സർവീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവധി കഴിഞ്ഞ് മടക്കം: ബെംഗളൂരുവിൽ വാഹനത്തിരക്ക് രൂക്ഷം; അതിർത്തികളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us