ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണം, വീണ്ടും ആറാട്ടണ്ണൻ വിവാദത്തിൽ 

മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയെ കുറിച്ച്‌ റിവ്യൂ പറഞ്ഞ് ശ്രദ്ധേയനായ താരമാണ് സന്തോഷ് വര്‍ക്കി. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കാരണം സന്തോഷ് സെലിബ്രിറ്റിയാവുകയും ചെയ്തു. നടി നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞ് നിരന്തരം വിളിച്ചിരുന്ന ആളാണ് സന്തോഷ് വര്‍ക്കിയെന്ന് നടി വെളിപ്പെടുത്തി. ഇതിന് പിന്നാലെ മറ്റ് ചില നടിമാരെയും വിളിച്ച്‌ ശല്യം ചെയ്തുവെന്ന് ഇയാള്‍ക്കെതിരെ ആരോപണം വന്നു. ഇപ്പോഴിതാ നടി ഐശ്വര്യ ലക്ഷ്മിയെ കുറിച്ച്‌ പറഞ്ഞാണ് സന്തോഷ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ആറാട്ട് സിനിമയെ കുറിച്ച്‌ റിവ്യൂ പറഞ്ഞത് മുതലാണ്…

Read More

മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; ഐടി കമ്പനികളുള്ള റൂട്ടിൽ പ്രതിദിന യാത്രക്കാർ 8 ലക്ഷം

ബെംഗളൂരു: ഐടി കമ്പനികലുള്ള റൂട്ടിലായി നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടി. കഴിഞ്ഞ വർഷം നമ്മ മെട്രോ കടുഗോഡി റൂട്ട് പൂർണമായും സർവീസ് ആരംഭിച്ചതോടെ തുറന്നതോടെ ആദ്യം തിരക്ക് കുറവായിരുന്നു. എന്നാലിപ്പോൾ മെട്രോയ്ക്കായുള്ള കാത്തിരിക്കുന്ന യാത്രക്കാരുടെ എണ്ണം വളരെ ഏറെയാണ്. ഐടി ഇടനാഴിയുമായി ബന്ധിപ്പിക്കുന്ന ആദ്യ പാതപർപ്പിൾ പാതയായതിനാൽ പൊതുജനങ്ങൾ ഉൾപ്പെടെയുള്ള ഐടി ജീവനക്കാരാണ് ഈ വഴി കൂടുതലായി ഉപയോഗിക്കുന്നത്. ഒട്ടുമിക്ക ഐടി കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനം റദ്ദാക്കുകയും ഓഫീസിൽ വന്ന് ജോലി ചെയ്യേണ്ടത് നിർബന്ധമാക്കുകയും ചെയ്തതോടെ നമ്മ മെട്രോ…

Read More

ഉത്തരകന്നഡ മണ്ണിടിച്ചിൽ; അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി; രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുന്നു; അഞ്ചുലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെംഗളൂരു : ഉത്തരകന്നഡ ജില്ലയിലെ ശിരൂരിനടുത്ത് അങ്കോളയിൽ കനത്തമഴയിലുണ്ടായ മണ്ണിടിച്ചിലിൽ അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായ രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ് മണ്ണിടിച്ചിലുണ്ടായിടത്ത് റോഡരികിൽ ചായക്കട നടത്തിവന്ന ലക്ഷ്മൺ നായക് (47), ഭാര്യ ശാന്തി (36), മകൻ റോഷൻ (11), മകൾ അവന്തിക (6), ഇവിടെയുണ്ടായിരുന്ന ടാങ്കർ ലോറിയുടെ ഡ്രൈവർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. നാലുപേരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച വൈകീട്ട് കണ്ടെത്തിയിരുന്നു. രണ്ടുപേർകൂടി ദുരന്തത്തിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ശിരൂരിൽ ദേശീയപാതയ്ക്കുസമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയപാതയോരത്തെ കുന്നിടിഞ്ഞ് റോഡകിരിലെ ചായക്കടയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.…

Read More

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ; പഴയ ഐരവാത് എ.സി. ബസുകൾ നവീകരിക്കും

ബംഗളുരു: കാലപ്പഴക്കമേറിയ ഐരവാത് എ. സി. ബസുകൾ നവീകരിച്ച് നിരത്തിലിറക്കാൻ ഒരുങ്ങി കർണാടക ആർ.ടി.സി. 4 മൾട്ടി ആക്സിൽ ക്ലബ് ക്ലാസ്സ്‌ ബസുകളാണ് നവീകരിക്കുന്നത്. 2 വർഷത്തിനിടെ 1027 സാരിഗെ ഓർഡിനറി, എക്സ്പ്രസ് ബസുകൾ സമാന രീതിയിൽ നവീകരിച്ച് വിവിധ ഡിപ്പോകളിൽ സർവീസിനായി കൈമാറി. 10 വർഷത്തിൽ താഴെയും 10 ലക്ഷം കിലോമീറ്ററിൽ താഴെയും ഓടിയ ബസുകളാണ് നവീകരിക്കുന്നത്. ബസിന്റെ സീറ്റുകളും അകത്തളവും പൂർണമായും മാറ്റും. എഞ്ചിൻ കേടുപാടുകൾ ഇല്ലാത്ത ബസുകൾ 15 വർഷം വരെ ഓടിക്കാം. പുതിയ ബസുകൾ വാങ്ങുന്നതിന് 40-50 ലക്ഷം…

Read More

എ.ഐ. ക്യാമറ ഇനി നൈസ് റോഡിലും

ബംഗളുരു : ഗതാഗത നിയമലംഘനം തടയാൻ നൈസ് റോഡിലും നിർമിത ബുദ്ധി ക്യാമറകൾ സ്ഥാപിക്കുന്നു. അപകടങ്ങൾ വർധിക്കുന്നതിനിനെ തുടർന്ന് ബംഗളുരു – മൈസൂരു എക്സ്പ്രസ് വേയിൽ എ.ഐ. ക്യാമറകൾ സ്ഥാപിച്ചതിന് പിന്നാലെയാണ് ന്യൂസ് റോഡിലും ക്യാമറകൾ വരുന്നത്. നൈസ് റോഡിൽ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ പരമാവധി വേഗം 80-100 കിലോമീറ്ററായി പരിമിതപെടുത്തിയിട്ടുണ്ടെങ്കിലും രാത്രിയിൽ ഉൾപ്പെടെ ഇവിടെ വേഗപരിധി ലംഘനങ്ങൾ കണ്ടെത്തിയിരുന്നു

Read More

6077 ക്വിന്റൽ അരിമോഷണം: ബി.ജെ.പി. നേതാവ് അറസ്റ്റിൽ

ബെംഗളൂരു : കർണാടകത്തിൽ സർക്കാരിന്റെ അന്നഭാഗ്യപദ്ധതിക്കായി കരുതിയിരുന്ന രണ്ടുകോടിയിലേറെ വിലമതിക്കുന്ന അരി മോഷ്ടിച്ചെന്നകേസിൽ ബി.ജെ.പി. നേതാവ് മണികാന്ത് റാത്തോഡ് അറസ്റ്റിലായി. യാദ്ഗിർ ജില്ലയിലെ ഷഹാപുരിൽ സർക്കാർ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 6077 ക്വിന്റൽ അരിയാണ് റാത്തോഡ് മോഷ്ടിച്ചത്. കലബുറഗിയിലെ വീട്ടിൽവെച്ച് ഷഹാപുർ പോലീസാണ് റാത്തോഡിനെ അറസ്റ്റുചെയ്തത്. ചോദ്യംചെയ്യുന്നതിനായി റാത്തോഡിനെ പോലീസ് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേത്തുടർന്നാണ് അറസ്റ്റുചെയ്തത്. 2023 നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരേ റാത്തോഡ് മത്സരിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബത്തിലെ ഓരോ അംഗത്തിനും മാസം 19 കിലോഗ്രാം അരി സൗജന്യമായി നൽകുന്നതാണ് അന്നഭാഗ്യ പദ്ധതി.

Read More

വഴുതി വീണ രേവണ്ണ ആശുപത്രിയിൽ

  ബംഗളുരു : ജനതാദൾ (എസ്) എം.എൽ.എ രേവണ്ണ ക്ഷേത്ര ദർശനത്തിനിടെ വഴുതിവീണ് വാരിയെല്ലിന് പരിക്കേറ്റതിനെതുടർന്ന് ഹാസൻ ഹോളനരസിപുരതാലുക്ക്ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി ബംഗളുരുവിലേക്ക്മാറ്റിയേക്കും. ആഷാഡമാസ ഏകാദശി പൂജയുടെ ഭാഗമായി ഹരാദനഹള്ളിയിലെ ലക്ഷമീനരസിംഹ ക്ഷേത്ര സംദർശനത്തിനിടെയാണ് അപകടമുണ്ടായത്.

Read More

യെലഹങ്ക മേൽപാലം മാർച്ചിൽ തുറക്കും

ബംഗളുരു : യെലഹങ്ക മേൽപാലം നിർമാണം അടുത്ത വർഷം മാർച്ചിൽ പൂർത്തിയാക്കും. റെയിൽ വീൽ ഫാക്ടറി ജംഗ്ഷനെയും ആർ. എം. ഇസെഡ് മാൾ ജംഗ്ഷനെയും ബന്ധിപ്പിച്ചാണ് 1.8 കിലോമീറ്റർ ദൂരം പാലം നിർമ്മിക്കുന്നത്. 175 കോടി രൂപ ചിലവിട്ട് നിർമിക്കുന്ന പാലത്തിന്റെ നിർമാണം 2 വർഷം മുൻപാണ് ആരംഭിച്ചത്. അപ്രോച്ച് റോഡ് സ്ഥലമേറ്റടുപ്പുമായി ബന്ധപെട്ടു പാലത്തിന്റെ നിർമാണം ഇടക്കാലത്ത് മുടങ്ങിയിരുന്നു.

Read More

മുണ്ടുടുത്ത കർഷകനെ ജിടി വേൾഡ് മാളിൽ കയറ്റാതെ അപമാനിച്ചു; മുണ്ടുടുത്ത് കർഷകർ പ്രതിഷേധിച്ച്

ബംഗളൂരു : മുണ്ടുടുത്തതിന്റെ പേരിൽ മാളിൽ കയറാൻ അനുവദിക്കാതെ ഹവേരി കർഷകരെ അപമാനിച്ച ബെംഗളൂരു മഗഡി റോഡിലെ ജിടി വേൾഡ് മാളിലെ ജീവനക്കാരുടെ പെരുമാറ്റത്തിൽ സംസ്ഥാന മന്ത്രിമാർ രോഷാകുലരായി. ഇത് സംബന്ധിച്ച് പോലീസ് നോട്ടീസ് അയക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തൊഴിൽ മന്ത്രി സന്തോഷ് ലാഡിന് ഇതിൽ ആശങ്കയുണ്ട്, സിദ്ധരാമയ്യ ഏഴ് വർഷമായി മുഖ്യമന്ത്രിയായി സംസ്ഥാനം ഭരിക്കുന്നത് മുണ്ട് ധരിച്ചാണ്. ഇതിൽ നിന്ന് പാഠം പഠിക്കണമെന്നും അദ്ദേഹം വിമർശിച്ചു. ആ മാൾ നടത്തുന്നവർക്ക് ബുദ്ധി കുറവായിരിക്കണം. ഇത് സംബന്ധിച്ച് ഞങ്ങളുടെ വകുപ്പിൽ നിന്നോ പോലീസ് വകുപ്പിൽ…

Read More

ഡബിൾ ഡെക്കർ മേൽപ്പാലം തുറന്നു; ഇനി കുരുക്കില്ല; സിഗ്നലില്ലാതെ സിൽക്ക് ബോർഡിലൂടെ കുതിക്കാം; നിർമാണച്ചെലവ് 449 കോടി രൂപ

ബെംഗളൂരു : മലയാളികളുൾപ്പെടെ ഒട്ടേറെ ആളുകൾക്ക് പ്രയോജനപ്പെടുന്നതാകും റാഗിഗുഡ്ഡ മെട്രോ സ്റ്റേഷൻ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെയുള്ള ഇരുനില മേൽപ്പാലം. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മേൽപ്പാലത്തിലൂടെ കാർ ഓടിച്ചുനോക്കിയശേഷമാണ് ഗതാഗതം അനുവദിച്ചത്. മേൽപ്പാലത്തിന്റെ താഴത്തെ നിലയിൽ റോഡ് ഗതാഗതവും മുകളിലത്തെ നിലയിൽ മെട്രോ പാതയുമാണ് (ആർ.വി. റോഡ്- ബൊമ്മസാന്ദ്ര പാത). റാഗിഗുഡ്ഡ മെട്രോ സ്റ്റേഷനിൽനിന്നാണ് മേൽപ്പാലം ആരംഭിക്കുന്നത്. തുടർന്ന് സെൻട്രൽ സിൽക്ക് ബോർഡ് വരെ ട്രാഫിക് സിഗ്നൽ ഇല്ലാതെ യാത്ര ചെയ്യാനാകും. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ജങ്ഷനായ സെൻട്രൽ സിൽക്ക് ബോർഡ്…

Read More
Click Here to Follow Us