ബെംഗളൂരു : ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ പൊതുസ്ഥലങ്ങളിലുള്ള അഞ്ചുലക്ഷത്തോളം വെള്ള ടാപ്പുകളിൽ എയ്‌റേറ്റർ സ്ഥാപിച്ച് ജല അതോറിറ്റി. സർക്കാർ ഓഫീസുകളിലും മറ്റു സ്ഥലങ്ങളിലുമുള്ള ടാപ്പുകളിലാണ് എയ്‌റേറ്ററുകൾ സ്ഥാപിച്ചത്. നഗരത്തിലെ ടാപ്പുകളിൽ എയ്‌റേറ്റർ സ്ഥാപിക്കാൻ ഈ മാസം 30 വരെയാണ് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി.) സമയം നൽകിയിരിക്കുന്നത്.
Read MoreMonth: April 2024
കണ്ണൂർ – ബെംഗളൂരു ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ച് എയർഇന്ത്യ എക്സ്പ്രസ്
ബെംഗളുരൂർ : എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-ബെംഗളൂരു സെക്ടറിലുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ചു. മേയ് മുതൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ബെംഗളൂരു സർവീസുണ്ടാകില്ല. പ്രതിദിന സർവീസാണ് ബെംഗളൂരു സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയിരുന്നത്. ഇൻഡിഗോ ബെംഗളൂരുവിലേക്ക് ദിനംപ്രതി രണ്ട് സർവീസുകൾ നടത്തുന്നുണ്ട്.
Read Moreനേഹ വധക്കേസ്: ഫയാസ് നേഹയെ കുത്തിയത് 9 തവണയല്ല, 14 തവണ; ഞെട്ടിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
ബെംഗളൂരു : നഗരത്തിൽ നടന്ന നേഹ വധക്കേസുമായി ബന്ധപ്പെട്ട് മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്ത്. നേഹ (നേഹ ഹിരേമത്ത്) എന്ന വിദ്യാർത്ഥിനിയെ ഫയാസ് 9 തവണയല്ല 14 തവണ കുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഫയാസ് നേഹയെ 9 തവണ കുത്തി കൊലപ്പെടുത്തിയെന്നാണ് നേരത്തെ ബന്ധുക്കൾ പറഞ്ഞിരുന്നത്. ഹൂബ്ലിയിലെ ബിവിബി കോളേജ് കാമ്പസിൽ വെച്ച് നേഹ ഹിരേമത്തിനെ ആക്രമിച്ച ഫയാസ് 30 സെക്കൻഡിനുള്ളിൽ 14 തവണ കുത്തിയെന്നാണ് റിപ്പോർട്ട്. നേഹയുടെ ശരീരത്തിൽ 14 മുറിവുകൾ കണ്ടെത്തി. പ്രണയം നിരസിച്ച നേഹയുടെ ഹൃദയത്തിലാണ് ഇയാൾ…
Read Moreആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു വിജയ ദമ്പതികളുടെ മകള്‍ അഖിലയാണ് (17) മരിച്ചത്. നിലമ്പൂര്‍ മാനവേദന്‍ സ്‌ക്കുളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലാണ് പഠിക്കുന്നത്. ഇന്നലെ വൈകും നേരം മൂന്ന് മണി മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരിച്ചില്‍ നടത്തുന്നതിനിടയില്‍ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്തുകയായിരുന്നു.
Read Moreജനമനസുകളിൽ മെട്രോക്കുതിപ്പ് തുടരുന്നു : ഈ മാസം 8 ലക്ഷത്തിനടുത്ത് മെട്രോ യാത്രക്കാർ യാത്രചെയ്തത് രണ്ട് തവണ
ബെംഗളൂരു∙ നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം വീണ്ടും 8 ലക്ഷത്തിനടുത്തെത്തി. ഈ മാസം രണ്ടാം തവണയാണ് യാത്രക്കാരുടെ എണ്ണം കൂടുന്നത്. 18ന് 7.96 ലക്ഷം പേരും 15ന് 7.92 ലക്ഷം പേരുമാണ് മെട്രോയിൽ യാത്ര ചെയ്തത്. 18ന് സിഇടി പ്രവേശന പരീക്ഷയ്ക്കെത്തിയവരും 15ന് ഐപിഎൽ ക്രിക്കറ്റ് മത്സരത്തിനെത്തിയവരുമാണ് മെട്രോയിൽ യാത്ര ചെയ്തത്. 2022 ഓഗസ്റ്റ് 15നാണ് ആദ്യമായി പ്രതിദിന യാത്രക്കാരുടെ എണ്ണം 8.25 ലക്ഷം കടന്നത്. ലാൽബാഗ് പുഷ്പമേളയും കോൺഗ്രസ് റാലിയുമാണ് അന്ന് യാത്രക്കാരുടെ എണ്ണം റെക്കോർഡിലെത്തിച്ചത്. മെട്രോ വൈറ്റ്ഫീൽഡിലിലേക്ക് നീട്ടിയതോടെ പ്രതിദിന…
Read Moreനാളെ നഗരത്തിൽ മദ്യനിരോധനം
ബെംഗളൂരു: തലസ്ഥാനത്തിൻ്റെ പാരമ്പര്യവും ചരിത്രപരവുമായ പശ്ചാത്തലമുള്ള കരഗ ശക്ത്യോത്സവം 23-ാം ചൈത്രപൂർണിമ ദിനമായ ചൊവ്വാഴ്ച രാത്രി നടക്കും. ചരിത്രപ്രസിദ്ധമായ ബെംഗളൂരു കരാഗ മഹോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 23ന് നാല് പോലീസ് സ്റ്റേഷൻ പരുതികളിൽ മദ്യവിൽപ്പന നിരോധിച്ചു. ഹലാസുര ഗേറ്റ്, എസ്ആർ നഗർ, വിൽസൺ ഗാർഡൻ, എസ്ജെ പാർക്ക് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് മദ്യവിൽപന നിരോധിച്ചതായി കമ്മീഷണർ ദയാനന്ദ ഉത്തരവിട്ടത്. ആയിരക്കണക്കിന് ഭക്തരാണ് ബെംഗളൂരു കരഗ മഹോത്സവത്തിൽ പങ്കെടുക്കുന്നത്. ഈ സാഹചര്യത്തിൽ ആളുകൾ മദ്യലഹരിയിലാണെങ്കിൽ ചില നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനും സാധ്യതയുണ്ട്. ഇത് പൊതു സമാധാനം…
Read Moreഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍; കാൻഡിഡേറ്റസ് ചെസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം;
ടൊറന്റോ: ടൊറന്റോയില്‍ നടന്ന ഫിഡെ കാന്‍ഡിഡേറ്റസ് ചെസ്സ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്. ടൂര്‍ണമെന്റില്‍ 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ചാമ്പ്യനായത്. അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ ഗുകേഷ് സമനിലയില്‍ തളച്ചു. ടൂര്‍ണമെന്റ് ജയത്തോടെ ഗുകേഷ് ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 17 കാരനായ ഗുകേഷ്. മാഗ്‌നസ് കാള്‍സണും ഗാരി കാസ്പറോവും ലോക ചാമ്പ്യന്മാരാകുമ്പോള്‍ ഇരുവര്‍ക്കും 22 വയസ്സായിരുന്നു. 2014ല്‍…
Read Moreബെംഗളൂരു സെക്കുലർ ഫോറം വെബിനാർ സംഘടിപ്പിക്കുന്നു.
ബെംഗളൂരു : “ബിജെപിയുടെ പരാജയം അനിവാര്യമാകുന്നത് എന്തുകൊണ്ട്” എന്ന വിഷയത്തിൽ ഇന്ന് (22ഏപ്രിൽ) രാത്രി 9 മണിക്ക് ബെംഗളൂരു സെക്കുലർ ഫോറം വെബിനർ സംഘടിപ്പിക്കുന്നു. ഗൂഗിൾ മീറ്റിൽ നടക്കുന്ന വെബിനാറിൽ പങ്കെടുക്കേണ്ട ലിങ്ക് താഴെ. https://meet.google.com/mvr-drod-hio
Read Moreവിനോദയാത്രയ്ക്ക് എത്തിയ ഒരേ കുടുംബത്തിലെ 6 പേർ നദിയിൽ മുങ്ങിമരിച്ചു
ബെംഗളൂരു : ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കിലെ അക്വാഡ ഗ്രാമത്തിന് സമീപം കാളി നദിയിൽ ഞായറാഴ്ച ഒരേ കുടുംബത്തിലെ ആറ് പേർ മുങ്ങിമരിച്ചു . പുഴയിൽ നീന്താൻ ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്, പോലീസ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഹൂബ്ലി സ്വദേശികളായ നസീർ അഹമ്മദ് (40), അൽചിയ അഹമ്മദ് (10), മൊഹിൻ അഹമ്മദ് (6), രേഷ ഉന്നിസ (38), ഇഫ്ര അഹമ്മദ് (15), ആബിദ് അഹമ്മദ് (12) എന്നിവരാണ് മരിച്ചത്. ഹുബ്ബള്ളിയിലെ ഈശ്വര നഗർ സ്വദേശികളാണ് മരിച്ചത്. വിനോദയാത്രയ്ക്കായി അക്വാഡയിലെത്തിയ ഇവർ നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങിമരിച്ചത്.…
Read Moreവിനോദയാത്രാസംഘം സഞ്ചരിച്ച കാർ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
ബെംഗളൂരു : നഞ്ചൻകോട് വിനോദയാത്രാസംഘം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം പെരുവള്ളൂർ കാടപ്പടി സ്വദേശി ഗഫൂറിന്റെ മകൻ ഇ.കെ. ഫായിദാണ് (20) മരിച്ചത്. കൂടെയുണ്ടായിരുന്ന ഷബീബിന് (20) ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് നഞ്ചൻകോട് ടോൾ പ്ലാസയ്ക്ക് സമീപത്തായിരുന്നു അപകടം. ഷബീബിനെ മൈസൂരു ജെ.എസ്.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. രണ്ടു കാറുകളിലായി 12 പേരടങ്ങുന്നസംഘം മൈസൂരുവിൽ വന്നതായിരുന്നു. തിരിച്ച് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
Read More