ഗോപി സുന്ദറിനൊപ്പം വീണ്ടും മയോനി; കെട്ടിപിടിച്ചുള്ള ചിത്രങ്ങൾ വൈറൽ 

ഗായിക അഭയ ഹിരൺമയിയുമായുള്ള നീണ്ട 14 വർഷത്തെ ബന്ധം അവസാനിപ്പിച്ച ശേഷം 2022 ൽ ആണ് ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ അടുക്കുന്നതും ഒരുമിച്ചതും.

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ഇരുവരും പിരിഞ്ഞെന്നും വാർത്ത വന്നു. ശേഷമാണ് ഗോപി സുന്ദറിന്റെ പേരിനൊപ്പം മയോനി എന്ന പേര് സജീവമാകുന്നത്.

മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ സ്വിറ്റ്സര്‍ലാൻഡ് ചിത്രങ്ങളും അടുത്തിടെ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

അമൃതയുമായി പിരിഞ്ഞ ഗോപി സുന്ദര്‍ പുതിയ പ്രണയം കണ്ടെത്തിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹം.

എന്നാല്‍ ഇക്കാര്യം ഗോപി സുന്ദറോ മയോനിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എന്നാല്‍ ഇപ്പോഴിതാ, ഗോപി സുന്ദറിനൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് മയോനി.

“ഞാൻ സ്നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങള്‍, എന്നെ സ്നേഹിക്കുകയും എങ്ങനെ ജീവിക്കണമെന്നു പഠിപ്പിക്കുകയും ചെയ്തു,” എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts