കെങ്കേരി, ചല്ലഘട്ട മെട്രോ പാതയുടെ സുരക്ഷാ പരിശോധന ഇന്ന്; പർപ്പിൾ ലൈനിൽ ഇന്ന് സർവീസ് റദ്ദാക്കും

ബെംഗളൂരു: കെങ്കേരി, ചല്ലഘട്ട സ്റ്റേഷനുകൾക്കിടയിൽ പുതുതായി നിർമിച്ച എക്സ്റ്റൻഷന്റെ സുരക്ഷാ പരിശോധന ഇന്ന് നടക്കും.

ദക്ഷിണ പശ്ചിമ റെയിൽവേ സുരക്ഷാ കമീഷണർ ആനന്ദ് മധുകർ ചൗധരിയുടെ നേതൃത്വത്തിലാണ് 1.5 കിലോമീറ്റർ പാതയിൽ പരിശോധന നടക്കുക.

പാതയിലെ ഏക സ്റ്റേഷനായ ചല്ലഘട്ടയിലെ എക്‌സിലേറ്ററും ലിഫ്റ്റും ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിലയിരുത്തും.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

സുരക്ഷാ പരിശോധന കണക്കിലെടുത്ത് നമ്മ മെട്രോ സർവീസുകൾ സെപ്തംബർ 29 ന് മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണർ (സതേൺ സർക്കിൾ) നിയന്ത്രിക്കും.

കെങ്കേരിയിൽ നിന്ന് മൈസൂരു റോഡ് മെട്രോ സ്റ്റേഷനിലേക്ക് ദിവസം മുഴുവൻ ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല.

എന്നിരുന്നാലും, ബൈയപ്പനഹള്ളി, മൈസൂരു റോഡ് സ്റ്റേഷനുകൾക്കിടയിലും വൈറ്റ്ഫീൽഡ് (കടുഗോഡി), കൃഷ്ണരാജപുര സ്റ്റേഷനുകൾക്കിടയിലും ട്രെയിൻ സർവീസുകൾ ലഭ്യമാകും.

ഗ്രീൻ ലൈനിലെ ട്രെയിൻ സർവീസുകളിൽ മാറ്റമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts