നവ്യ നായർ സച്ചിൻ സാവന്തിന്റെ പെൺസുഹൃത്ത് ; ഇരുവരും തമ്മിൽ അടുത്ത ബന്ധമെന്ന് ഡ്രൈവറുടെ മൊഴി 

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യാ നായരും തമ്മിലുള്ളത് അടുത്ത ബന്ധമെന്ന് സച്ചിന്റെ ഡ്രൈവറുടെ മൊഴി.

ഇഡി കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ പുറത്ത്.

എന്നാൽ, നവ്യാ നായരെ സന്ദർശിക്കുന്നതിന് വേണ്ടിയല്ല ക്ഷേത്ര ദർശനം നടത്തുന്നതിനായാണ് താൻ കൊച്ചിയിലെത്തിയതെന്ന് സച്ചിൻ സാവന്ത് ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നത്.

എന്നാൽ അത് സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹത്തിന്റെ പക്കലില്ലെന്ന് ഇഡി വ്യക്തമാക്കി.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

നവ്യാ നായർ സച്ചിൻ സാവന്തിന്റെ പെൺസുഹൃത്താണെന്നും ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും സച്ചിൻ സാവന്തിന്റെ ഡ്രൈവർ സമീർ ഗബാജി നലവാഡെ ഇഡിക്ക് മൊഴി നൽകിയിട്ടുണ്ട്.

സാവന്ത് താമസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് നവ്യയും മുൻപ് താമസിച്ചിരുന്നത്.

കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷം 15-20 തവണ സാവന്ത് നവ്യയെ സന്ദർശിച്ചു ഏകദേശം 1,75,000 രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണം സമ്മാനമായി നൽകിയതായും ഇഡി പറയുന്നു.

  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ

നവ്യ നായരുമായി സച്ചിൻ സാവന്തിന് അടുത്ത ബന്ധമുണ്ടെന്നും ഇരുവരും തമ്മിൽ ചില സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ടിരുന്നതായും സാവന്തിൻറെ സുഹൃത്ത് സാഗർ ഹനുബന്ത് താക്കൂർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
[masterslider id="10"]

Related posts