ബെംഗളൂരുവിലും സമീപ ജില്ലകളിലും മഴ കനക്കും

ബെംഗളൂരു: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ ബെംഗളൂരുവിലും സമീപ ജില്ലകളിലും മൂന്ന് ദിവസം കൂടി മഴ തുടരുമന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നഗരത്തിലെ ചില ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ഏതാനം ദിവസങ്ങളായി നഗരത്തില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാണ് ഉള്ളത്. കഴിഞ്ഞ ദിവസത്തെ മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ പാര്‍പ്പിട മേഖലകളില്‍ വെള്ളം കയറി.

  ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ആദ്യ ടോൾ ഫ്ലൈഓവർ ഉടൻ; ബി-സ്മൈൽ ടെൻഡർ ക്ഷണിച്ചു

രൂക്ഷമായ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. ബെലന്തൂര്‍, മഡിവാള, ഹൊസൂര്‍ റോഡ്, സില്‍ക് ബോര്‍ഡ് ജംഗ്ഷന്‍, ശിവാജി നഗര്‍, ഉത്തരഹള്ളി എന്നിവിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ചാമരാജ് പേട്ട് ഈദ്ഗാഹ് ഗ്രൗണ്ടിന് സമീപം മരം കടപുഴകി വീണ് 3 വാഹനങ്ങള്‍ തകര്‍ന്നു. ഹൊസകരഹള്ളിയില്‍ തടാകം കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒട്ടേറെ വീടുകളും വാഹനങ്ങളും തകര്‍ന്നു. ഇന്ന് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ മഴകനക്കുന്നത് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പകുതിയോളം വോട്ടർമാർ പട്ടികയ്ക്ക് പുറത്താകാൻ സാധ്യത;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
[masterslider id="10"]

Related posts