കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ബിജെപിയിൽ അംഗത്വം സ്വീകരിച്ച് മുൻ ആന്ധ്ര മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി

ന്യൂഡൽഹി∙ കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടി സമ്മാനിച്ച് മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് റെഡ്ഡി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസും പ്രധാന പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയും തമ്മിൽ ശക്തമായ പോരാട്ടം നടക്കാനിരിക്കുന്ന വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിൽ ചേരാനുള്ള കിരണ്‍കുമാര്‍ റെഡ്ഡിയുടെ തീരുമാനം. കോൺഗ്രസിന്റെ അംഗത്വത്തിൽ നിന്ന് രാജിവച്ച് മാർച്ച് 11ന്…

Read More

അനിൽ തെറ്റുതിരുത്തി കോൺഗ്രസിൽ തിരിച്ചുവരുമെന്ന് പ്രതീക്ഷ; സഹോദരൻ അജിത് ആന്റണി

ബിജെപിയിൽ പോയ അനിൽ ആന്റണി തെറ്റ് തിരുത്തി മടങ്ങി വരുമെന്ന് പ്രതീക്ഷിക്കുന്നതായി സഹോദരൻ അജിത്ത് കെ ആന്റണി. അനിലിനെ ബിജെപി കറിവേപ്പില പോലെ കളയും. ഇത്ര ദുഖിതനും , ദുർബലനുമായി എ കെ ആന്റണിയെ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നും അജിത് പറഞ്ഞു. അനിലിന്റെ ബിജെപിയിലേക്കുള്ള മാറ്റം കുടുംബത്തെ ആകെ ഞെട്ടിച്ചു. വിവരം അറിഞ്ഞതുമുതൽ പപ്പ വളരെ സങ്കടത്തിലാണ്. അനിൽ പാർട്ടിയുമായി പിണങ്ങിനിൽക്കും എന്നെ കരുതിയുള്ളു. താൻ സജീവ കോൺഗ്രസുകാരനായി പ്രവർത്തിക്കുമെന്നും അജിത് ആന്റണി പറഞ്ഞു.

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച മൈസൂരുവിലെത്തും

ബെംഗളൂരു: ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ 50-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മൈസൂരുവിലെത്തും. ഞായറാഴ്ചയാണ് പരിപാടി.ശനിയാഴ്ച രാത്രി 8.30-ഓടെ ഡൽഹിയിൽനിന്നുള്ള പ്രത്യേകവിമാനത്തിൽ പ്രധാനമന്ത്രി മൈസൂരുവിലെത്തും. രാത്രി നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽതങ്ങും. ഞായറാഴ്ച രാവിലെ ഏഴുമുതൽ 9.30 വരെ ചാമരാജനഗറിലെ ബന്ദിപ്പുർ കടുവസങ്കേതത്തിൽ സഫാരി നടത്തും. തുടർന്ന് തമിഴ്‌നാട്ടിലെ മുതുമലൈ വനത്തിലെ ആന ക്യാമ്പും സന്ദർശിക്കും.ഇതിനുശേഷം മൈസൂരുവിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 12.30-ന് കർണാടക സംസ്ഥാന ഓപ്പൺ സർവകലാശാലയിൽ നടക്കുന്ന ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കും. ഏറ്റവുംപുതിയ ദേശീയ കടുവ…

Read More

ക്രൈസ്തവര്‍ക്കെതിരേ വിദ്വേഷ പരാമര്‍ശം: ബി.ജെ.പി മന്ത്രിക്കെതിരേ കേസ്

ബെംഗളൂരു: ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കര്‍ണാടകയിലെ ബി.ജെ.പി മന്ത്രിക്കെതിരെ കേസ്. ആര്‍.ആര്‍. നഗര്‍ എം.എല്‍.എയും ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രിയുമായ മുനിരത്നക്കെതിരെ ആര്‍.ആര്‍.നഗര്‍ പൊലീസാണ് നടപടിയെടുത്തത്. മാര്‍ച്ച്‌ 31ന് ഒരു കന്നട ന്യൂസ് ചാനലിലാണ് ക്രൈസ്തവരെ ആക്രമിക്കണമെന്നും അവരെ എപ്പോഴും പിന്തുടരണമെന്നും മന്ത്രി പറഞ്ഞത്. തെരഞ്ഞെടുപ്പ് പരിശോധനക്കായുള്ള ൈഫ്ലയിങ് സര്‍വൈലന്‍സ് ടീം തലവന്‍ മനോജ് കുമാറാണ് ഇതിനെതിരെ പരാതി നല്‍കിയത്. മന്ത്രിയുടെ പരാമര്‍ശം സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതും ക്രൈസ്തവരെ അവമതിക്കുന്നതുമാണെന്നാണ് പരാതി. അതേസമയം, മന്ത്രിയുടെ പ്രസംഗം ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനത്തെപ്പറ്റിയാണെന്നാണ് പൊലീസ് പറയുന്നത്.

Read More

കരഗ മഹോത്സവത്തിനിടയിൽ തീപിടുത്തം: നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി

ബെംഗളൂരു: വ്യാഴാഴ്ച പുലർച്ചെ കരഗമഹോത്സവത്തിന്റെ ഭാഗമായി കത്തിച്ച കർപ്പൂരത്തിൽ നിന്ന് തീ പടർന്ന് ധരമരായസ്വാമി ക്ഷേത്രത്തിന് സമീപത്തെ റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളും ഓട്ടോയും ഭാഗികമായി കത്തുപിടിച്ചു. നാട്ടുകാർ ജാഗ്രതാ നിർദേശം നൽകിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തിഗലാർപേട്ടയിലെ ക്ഷേത്രത്തിനോട് ചേർന്നുള്ള പ്രധാന റോഡുകളിൽ നൂറുകണക്കിന് ഭക്തർ കർപ്പൂരം കത്തിച്ചിരുന്നു. നിരവധി അറിയിപ്പുകൾ നൽകിയിട്ടും ആളുകൾ ധർമ്മരായസ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്തതായി ബെംഗളൂരു കരഗ സമിതി അംഗങ്ങൾ പറഞ്ഞു. ഭക്തർ കർപ്പൂരം കത്തിച്ചപ്പോൾ, തീജ്വാലകൾ വളരെ ചൂടേറിയതിനാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന…

Read More

എസ്.എസ്.എല്‍.സി പരീക്ഷക്കയിൽ കൂട്ട കോപ്പിയടി; പിടിവീണതോടെ സഹായിച്ച 16 അധ്യാപകര്‍ക്ക് സസ്പെന്‍ഷൻ

ബെംഗളൂരു: കര്‍ണാടകയിലെ ഗവ.ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി.കലബുറഗി ജില്ലയിലെ അഫ്സല്‍പുര്‍ താലൂക്കിലെ ഗൊബ്ബുരു (ബി) വില്ലേജിലുള്ള സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്ന സംഭവത്തില്‍ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ 16 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. ഏപ്രില്‍ മൂന്നിന് നടന്ന കണക്ക് പരീക്ഷക്ക് വിദ്യാര്‍ഥികള്‍ക്ക് കൂട്ടമായി കോപ്പിയടിക്കാന്‍ കൂട്ടുനിന്നതിനാണ് നടപടി. തെരഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായി പോകുകയായിരുന്ന പൊലീസ് സൂപ്രണ്ട് ഇഷ പന്ത് സ്കൂളിനടുത്ത് ആള്‍ക്കൂട്ടം കണ്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പരിശോധിക്കുകയായിരുന്നു. പരീക്ഷാ ഹാളിന്‍റെ പരിസരത്ത് പുസ്തകത്തിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളും കോപ്പിയടിക്ക് ഉപയോഗിച്ച നോട്ടുകളും കണ്ടെത്തി.ഇതോടെയാണ് പരീക്ഷ നടത്തിപ്പില്‍…

Read More

ജൂലൈ മുതൽ നമ്മ മെട്രോ യെല്ലോ ലൈന്‍ പൊതുഗതാഗതത്തിനായി തുറന്ന് കൊടുക്കും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ പൊതുഗതാഗതത്തിനായി ജൂലൈയില്‍ തുറന്ന് കൊടുക്കുന്നതായി റിപ്പോര്‍ട്ട്. ഇത് പ്രധാന നഗര പ്രദേശങ്ങളിലെ തിരക്ക് കുറയ്‌ക്കുകയും യാത്ര എളുപ്പമാക്കുകയും ചെയ്യും. ഇതോടെ ബെംഗളൂരുവിലെ യാത്രക്കാര്‍ക്ക് മറ്റൊരു മെട്രോ ലൈന്‍ കൂടി ലഭിക്കും.  ബൊമ്മസാന്ദ്രയെ സില്‍ക്ക് ലൈനുമായി ഈ മെട്രോ ലൈന്‍ ബന്ധിപ്പിക്കും. യെല്ലോ ലൈന്‍ മൂന്നുമാസത്തിനുളളില്‍ തുറക്കുമെന്നും അധിക്യതര്‍ വ്യക്തമാക്കി.ആര്‍ വിറോഡ്, റാഗിഗൂഡ, ജയദേവാആശുപത്രി, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്,ബൊമ്മനഹലി, ഇലക്‌ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര, ഹോംഗ സാന്ദ്ര, കുടുലുഗേറ്റ്,ഹൊസ റോഡ്, ഹുസുകുരു, ഹെബ്ബഗൊഡി എന്നീവിടങ്ങളിലാണ് പ്രധാന സ്‌റ്റോപ്പുകള്‍. മെട്രോയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍…

Read More

നിയമസഭാ തിരഞ്ഞെടുപ്പ് ബി.ജെ.പി സ്ഥാനാര്‍ഥി പ്രഖ്യാപനം ഞായറാഴ്ച; പട്ടികയിൽ അപ്രതീക്ഷിത സ്ഥാനാര്‍ഥികളും

ബെംഗളൂരു∙ സംസ്ഥാനത്ത് നടക്കാൻ ഇരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയെന്ന് അറിയിച്ച് ബിജെപി നിര്‍വാഹകസമിതി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ഡി.വി.സദാനന്ദ ഗൗഡ. കൂടാതെ അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍ പട്ടികയിലുണ്ടാകുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. മുഴുവന്‍ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ വെച്ച് പ്രഖ്യാപിക്കുമന്ന് സദാനന്ദ ഗൗഡ വ്യക്തമാക്കി. പതിവു രീതി വിട്ട് ഇത്തവണ അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍ പട്ടികയിലുണ്ടാവുമെന്നു വ്യക്തമാക്കിയ സദാനന്ദ ഗൗഡ മത, സാമുദായിക സംഘടനകളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചും മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പഠനങ്ങളിലൂടെ തയാറാക്കിയ സോഷ്യല്‍ എന്‍ജിനീയറിങ് തന്ത്രങ്ങള്‍ അടിസ്ഥാനമാക്കിയുമാണ്…

Read More

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഖവെള്ളി ആചരിച്ച് ക്രൈസ്തവര്‍

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പിന് തൊട്ടുമുമ്പുള്ള ഈ ദിനം വിശ്വാസികള്‍ പ്രത്യേക പ്രാര്‍ഥനാപൂര്‍വമാണ് ആചരിക്കുക. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടാകും. മാനവവംശത്തിന്റെ രക്ഷയ്ക്കായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നത്. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന് ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പ്പ്നീര്‍ സ്വീകരിക്കലും ശുശ്രൂഷയില്‍ ഉണ്ടാകും. വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ വ്യത്യസ്തമായ ആരാധന ക്രമമാണ്…

Read More

ചർച്ച് ഓഫ് ഗോഡ് വൈപിഇ സംസ്ഥാന ക്യാമ്പ് ആരംഭിച്ചു

Metanoia

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ യുവജന വിഭാഗമായ യംങ് പീപ്പിൾസ് എൻഡവർ ( വൈ.പി.ഇ) സ്റ്റേറ്റ് ക്യാമ്പ് ബാംഗ്ലൂർ ബീരസാന്ദ്ര മാർത്തോമാ ക്യാമ്പ് സെൻ്ററിൽ ആരംഭിച്ചു. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി ഉദ്ഘാടനം ചെയ്തു.വൈ.പി.ഇ കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ കെ.ചാക്കോ അധ്യക്ഷനായിരുന്നു. സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസിയർ പാസ്റ്റർ ബെന്നിസൻ മത്തായി പ്രസംഗിച്ചു. ബ്രദർ.സാംസൺ ചെങ്ങന്നൂർ ഗാനശുശൂഷ നിർവഹിച്ചു. ഇന്ന് ( വെള്ളി) രാവിലെ മുതൽ വിവിധ ക്ലാസുകൾ ക്യാമ്പ്ഫയർ, , കൗൺസിലിംഗ്…

Read More