യുവാവ് വിഴുങ്ങിയ നെയിൽ കട്ടർ നീക്കം ചെയ്തത് 8 വർഷത്തിന് ശേഷം

ബെംഗളൂരു: മണിപ്പാൽ ആശുപത്രിയിലെ ഡോക്ടർമാർ ലാപ്രോസ്‌കോപ്പിയിലൂടെ രോഗിയുടെ വയറിൽ നിന്ന് നെയിൽ കട്ടർ നീക്കം ചെയ്തു. എട്ട് വർഷമായി മനുഷ്യന്റെ ശരീരത്തിലുണ്ടായിരുന്ന നെയിൽ കട്ടർ വെള്ളിയാഴ്ച ഡോക്ടർമാരുടെ സംഘം നീക്കം ചെയ്തത്.

എട്ട് വർഷം മുമ്പ് മദ്യപിച്ച് എത്തിയ യുവാവ് നെയിൽ കട്ടർ വിഴുങ്ങിയിരുന്നു. ബോധം വന്നപ്പോ അത് മറന്ന് പോകുകയും ചെയ്തിരുന്നു. അടുത്ത കാലം വരെ, യുവാവിന് ഒരു അസ്വസ്ഥതയും അനുഭവിച്ചിട്ടില്ല,

  ഷിംലയോ അതോ ബെംഗളൂരുവോ? സിലിക്കൺ സിറ്റിയിലെ ഈ മാറ്റത്തിന് പിന്നിൽ; കൂടെ ചിരിപ്പിക്കുന്ന ട്രോളുകളും

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വയറ്റിൽ കടുത്ത വേദന അനുഭവപ്പെട്ടു തുടങ്ങി. തന്റെ പ്രശ്‌നവുമായി ഒരു പ്രാദേശിക ക്ലിനിക്കിൽ പോയ അദ്ദേഹം സ്കാൻ നടത്തിയ ശേഷം ശരീരത്തിൽ ഒരു വസ്തു ഉള്ളതായി കണ്ടെത്തി.

തുടർന്ന് മണിപ്പാൽ ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗിയെ ലാപ്രോസ്കോപ്പിയിലൂടെ ഡോക്ടർമാർ നെയിൽ കട്ടർ നീക്കം ചെയ്തു. ലോഹിത് യു എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം വയറിൽ നിന്ന് വസ്തു വിജയകരമായി പുറത്തെടുത്തത്. സർജാപൂർ സ്വദേശിയായ രോഗി സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
[masterslider id="10"]

Related posts