ബോളിവുഡിന്‍റെ രക്ഷകൻ കാർത്തിക് ആര്യൻ എന്ന് അർജുൻ കപൂർ

മുംബൈ: സമീപ കാലത്ത് ബോളിവുഡിൽ നിന്നും മികച്ച വിജയം കൈവരിച്ച ഒരേയൊരു ചിത്രമാണ് കാർത്തിക് ആര്യൻ നായകനായി അഭിനയിച്ച ഭൂൽ ഭുലയ്യ 2 എന്ന ചിത്രം. ഈ ചിത്രത്തിന്‍റെ വിജയത്തോടെ കാർത്തിക് ആര്യൻ സഹ താരങ്ങളിൽ നിന്നും വളരെയധികം പ്രശംസ പിടിച്ച് പറ്റുന്നുണ്ട്. ഇപ്പോൾ ബോളീവുഡ് യുവ താരം അർജുൻ കപൂർ കാർത്തിക് ആര്യനെ ബോളിവുഡിന്‍റെ രക്ഷകൻ എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്.

അർജുൻ കപൂർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഏക് വില്ലൻ റിട്ടേൺസ് എന്ന ചിത്രത്തിന്‍റെ ട്രൈലർ കാർത്തിക് ആര്യൻ തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി ഷെയർ ചെയ്തതിന് പിന്നാലെയാണ് അർജുൻ കപൂറിന്‍റെ പരാമർശം. കാർത്തിക് ആര്യൻ ഏക് വില്ലൻ റിട്ടേൺസിന്‍റെ ട്രൈലർ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രത്തിലെ അഭിനേതാക്കളായ അർജുൻ കപൂർ, ജോൺ എബ്രഹാം, ദിഷ പട്നാനി, താര സുതരിയ എന്നിവരെ ടാഗ് ചെയ്ത് പങ്ക് വച്ചത്.

  കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍

ഒപ്പം ഇതിലെ വില്ലൻമാർ എന്നെ വളരെയധികം ആകർഷിക്കുന്നു എന്നും ചിത്രത്തിന്‍റെ സംവിധായകനായ മോഹിത് സുരിയുടെ കഥാവതരണം എപ്പോഴത്തെയും പോലെ മനോഹരമാണ് എന്നും കാർത്തിക് കമന്‍റും ചെയ്തിട്ടുണ്ട്. ഇതിനാണ് ‘രക്ഷകൻ സംസാരിക്കുന്നു’ എന്ന് അർജുൻ കപൂർ തമാശ രൂപേണ മറുപടി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി
[masterslider id="10"]

Related posts