ഹിജാബ് കേസ് പരിഗണിക്കുന്ന ജഡ്ജിക്കെതിരെ പോസ്റ്റ്; ‘മംഗലാപുരം മുസ്ലീംസ്’ എന്ന ഫേസ്ബുക്ക് പേജിനെതിരെ കേസ്

ബെംഗളൂരു : ഹിജാബ് കേസ് പരിഗണിക്കുന്ന കർണാടക ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരിൽ ഒരാളെ സോഷ്യൽ മീഡിയയിൽ വിമർശിച്ച ‘മംഗലാപുരം മുസ്ലീംസ്’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനും മറ്റൊരാൾക്കുമെതിരെ കേസെടുത്തു.

ബെംഗളൂരുവിൽ നിന്നുള്ള അതീഖ് ഷെരീഫിനും ‘മംഗലാപുരം മുസ്ലീംസ്’ പേജിന്റെ അഡ്മിനുമെതിരെ ബെംഗളൂരു സൗത്ത് ഡിവിഷനിലെ സൈബർ ക്രൈം വിഭാഗം ആണ് സ്വമേധയാ കേസെടുത്തിരിക്കുന്നത് .

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ഫെബ്രുവരി 12ന് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിനെതിരെ അതീഖ് ഷെരീഫ് അപകീർത്തികരമായ ഉള്ളടക്കം പോസ്റ്റ് ചെയ്‌തെന്നും, അദ്ദേഹത്തിന്റെ യോഗ്യതയെയും സത്യസന്ധതയെയും ചോദ്യം ചെയ്തുവെന്നുമാണ് പരാതിയിൽ പറയുന്നത്.

ജഡ്ജിക്കെതിരായ പോസ്റ്റ് ലൈക്ക് ചെയ്തവർക്കെതിരെയും ശിക്ഷാ നടപടി ഉണ്ടായേക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts