കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (06-02-2022)

കേരളത്തില്‍ 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂര്‍ 1442, പത്തനംതിട്ട 1307, പാലക്കാട് 1215, ഇടുക്കി 1213, വയനാട് 825, കാസര്‍ഗോഡ് 463 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,01,814 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,92,364 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9450 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 927 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല

നിലവില്‍ 3,29,348 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 115 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 378 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 58,255 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 25,337 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1083 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 190 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 49,261 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 4871, കൊല്ലം 6195, പത്തനംതിട്ട 2007, ആലപ്പുഴ 2196, കോട്ടയം 3206, ഇടുക്കി 1985, എറണാകുളം 10,794, തൃശൂര്‍ 3982, പാലക്കാട് 2729, മലപ്പുറം 2680, കോഴിക്കോട് 3856, വയനാട് 1594, കണ്ണൂര്‍ 1976, കാസര്‍ഗോഡ് 1190 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,29,348 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 58,83,023 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡോക്ടർമാരുടെ അനാസ്ഥ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുറിവ് തുന്നിക്കെട്ടാതെ രോഗിയെ ഡിസ്ചാർജ് ചെയ്തു; യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us