ഡിഎംകെ സർക്കാരിനെതിരെ ഫെയ്‌സ്ബുക്ക് പരാമർശം; പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു : ഡിഎംകെ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടി വൈറലായതിനെ തുടർന്ന് ഫ്ലവർ ബസാർ പൊലീസ് സ്റ്റേഷനിലെ 55 കാരനായ സബ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു. സോഷ്യൽ മീഡിയയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതായി കണ്ടെത്തലിന്റെ അടിസ്ഥാത്തിലാണ് പോലീസ് വകുപ്പിന്റെ നടപടി.

പോലീസിന് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ നൽകാത്തതിന് സർക്കാരിനെ പരിഹസിച്ച് ശേഖർ ശേഖര് എന്ന പ്രൊഫൈലിലൂടെ ജി ശേഖര് എന്ന് പേരുള്ള ഉദ്യോഗസ്ഥൻ കമന്റ്നു പോസ്റ്റ് ചെയ്തിരുന്നു.

  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ

കൊവിഡ് 19 മഹാമാരിയുടെ കാലത്ത് സംസ്ഥാനത്തുടനീളമുള്ള ഉദ്യോഗസ്ഥർ നൽകിയ സേവനം കണക്കിലെടുത്ത് സർക്കാർ 5,000 രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ നൽകിയിട്ടില്ല എന്ന രീതിൽ സർക്കാരിനെ പരിഹസിച്ചുള്ള പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ചെന്നൈ പോലീസ് കമ്മീഷണർ ശങ്കർ ജിവാളിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
[masterslider id="10"]

Related posts